Image

അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തിയില്‍ വിട്ടയയ്ക്കുന്നു. (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 03 April, 2021
അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തിയില്‍ വിട്ടയയ്ക്കുന്നു. (എബ്രഹാം തോമസ്)
സമീപകാലത്ത് അനധികൃത കുടിയേറ്റം വളരെയധികം വര്‍ധിച്ചു. അതിര്‍ത്തിയില്‍ മലവെള്ളപ്പാച്ചില്‍പോലെ എത്തിയ കുടിയേറ്റക്കാരുടെ പ്രശ്‌നം കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടുന്ന അധികൃതര്‍ അവരെ അതിര്‍ത്തിയുടെ അങ്ങേവശത്ത് തിരിച്ചയയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഈ നടപടിയില്‍ ചിലപ്പോള്‍ അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച വിവരവും തുടര്‍ന്ന് ഹാജരാകേണ്ട തീയതിയും ഉണ്ടാകും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഒരു വിവരമോ രേഖയോ നല്‍കാതെയാണ് തിരിച്ചയയ്ക്കുന്നത്. വീണ്ടും എപ്പോള്‍ വരണമെന്നോ വരേണ്ടതേ ഇല്ലെന്നോ യാതൊരു അറിയിപ്പും ലഭിക്കാത്തതിനാല്‍ എങ്ങോട്ട് പോകണം എ്‌നറിയാതെ ഇവര്‍ വിഷമിക്കുന്നു.
ബോര്‍ഡര്‍ പെട്രോളിന്റെ ജോലി വളരെയധികം വര്‍ധിച്ചതിനാല്‍ ജോലി ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഏജന്‍സിയെ(ഐസിനെ) ഏല്‍പിച്ചിരിക്കുകയാണ്. കുടുംബങ്ങളെ ബുക്ക് ചെയ്ത റിക്കാര്‍ഡുകള്‍ സഹിതം മടക്കി അയയ്ക്കുന്നു. മാതാപിതാക്കളുടെ മാത്രം ഫോട്ടോകളും വിരലടയാളങ്ങളും എടുത്ത് സൂക്ഷിക്കുന്നു. അസാധാരണമായ ഈ നടപടി കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ഏറ്റവും വലിയ തോതില്‍ കുടിയേറ്റ കുടുംബങ്ങള്‍ എത്തുന്ന റിയോഗ്രാന്‍ഡ് വാലിയില്‍ ആണ് ഇത് ആരംഭിച്ചത്. അഡല്‍റ്റ് ബുക്കിംഗ് രേഖകളില്‍ ഓരോ കുടുംബത്തോടും 60 ദിവസത്തിനുളളില്‍ ഒരു ഐസ് ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ചിലര്‍ക്ക് ഒരു രേഖയും ലഭിച്ചില്ല. അതിര്‍ത്തി നഗരമായ മിഷനിലെ ഔര്‍ ലേഡി ഓഫ് ഗ്വാഡലുപേ കാത്തലിക് ചര്‍ച്ചില്‍ കഴിയുന്നവര്‍ക്കാണ് പ്രധാനമായും ഒരു രേഖയും ലഭിക്കാഞ്ഞത്. യു.എസ്. അധികാരികള്‍ റിലീസ് ചെയ്യുന്ന ഏകദേശം നൂറ് കുടിയേറ്റക്കാര്‍ ഓരോ രാത്രിയിലും ക്ലാസ് റൂമുകളിലെ കയറ്റുപായില്‍ ഉറങ്ങാന്‍ എത്തിച്ചേരുകയാണ്.

കാര്‍ലോസ് എന്റിക് ലിങ്ക എന്ന 27കാരനായ കുടിയേറ്റക്കാരന്‍ 5 വയസുള്ള തന്റെ മകള്‍ക്കൊപ്പം ഒരാഴ്ചയായി രേഖകള്‍ പ്രതീക്ഷിച്ച് കഴിയുകയാണ്. യു.എസി.ലെ  ടെന്നിസിയിലുള്ള സുഹൃത്തുമൊപ്പം ഒത്തുചേരാനാണ് ഇയാളുടെ ശ്രമം. അയാളുടെ ഭാര്യയും 2 വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളും മൂന്ന് മാസമായ മറ്റൊരു കുട്ടിയും ഇപ്പോഴും ഗ്വോട്ടിമാലയിലാണ്. ഗ്വോട്ടിമാലയിലുള്ള അയാളുടെ വീട് കഴിഞ്ഞ നവംബറിലെ കൊടുംകാറ്റില്‍ തകര്‍ന്നുപോയി. ചര്‍ച്ച് ഞങ്ങളോട് പറഞ്ഞത് ചിലപ്പോള്‍ അപേക്ഷകളില്‍ നടപടിയെടുക്കുമ്പോള്‍ തെറ്റ് പറ്റാം എന്നാണ്. ഒരുപാട് അപേക്ഷകരുണ്ട്. ചിലപ്പോള്‍ മറവി സംഭവിക്കാം, ലിങ്കയുടെ വാക്കുകളില്‍ പ്രത്യാശ നിറഞ്ഞു നില്‍ക്കുന്നു.

എത്ര കുടിയേറ്റക്കാരുണ്ടെന്നോ, എത്രപേര്‍ കോടതി രേഖകളോടു കൂടിയോ രേഖകളില്ലാതെയോ വിട്ടയച്ചുവെന്നോ വ്യക്തമാക്കാന്‍ ഏജന്‍സി തയ്യാറായില്ല. കോടതി രേഖകളില്ലാതെ ചിലരെ വിട്ടയയ്ക്കാന്‍ കാരണം രേഖകള്‍ തയ്യാറാക്കാന്‍ പലപ്പോഴും മണിക്കൂറുകള്‍ എടുക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു. റിയോഗ്രാന്‍ഡ് വാലിയിലെ കാത്തലിക് ചാരിറ്റീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍മപിമെന്റല്‍ പേപ്പര്‍ വര്‍ക്ക്് ഇല്ലാതെ റിലീസ് ചെയ്ത 10, 15 കുടുംബങ്ങളെകുറിച്ച് തനിക്കറിയാമെന്ന് പറഞ്ഞു. പുതിയതായി എത്തുന്നവര്‍ ധാരാളമായി എന്നതാണ് കാരണം.

കുടിയേറ്റക്കാരോട് ഐസുമായുള്ള 60 ദിവസത്തെ ചെക്ക് ഇന്നില്‍ കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇത് എത്രമാത്രം കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് പറയാനാവില്ല. ഏറ്റവും തിരക്കേറിയ നിയമവിരുദ്ധകുടിയേറ്റ കോറിഡോറായ റിയോഗ്രാന്‍ഡ് വാലിയില്‍ ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു കോര്‍ട്ട് അപ്പിയറന്‍സ് നോട്ടീസ് തയ്യാറാക്കാന്‍ ഒരു മണിക്കൂര്‍ മുതല്‍ 90 മിനിട്ട് വരെ വേണ്ടി വരുമെന്ന് നാഷ്ണല്‍ ബോര്‍ഡര്‍ പെട്രോള്‍ കൗണ്‍സില്‍ എന്ന ഏജന്റുമാരുടെ യൂണിയന്‍ വക്താവ് ക്രിസ് കാബ്‌റ്റേ പറഞ്ഞു.
അതിര്‍ത്തി കടന്നെത്തുന്നവരില്‍, പ്രത്യേകിച്ച് ഒറ്റയ്‌ക്കെത്തുന്ന കുട്ടികളിലും കുടുംബങ്ങളിലും വന്ന വര്‍ധനവ് ഹോള്‍ഡിംഗ് ഫെസിലിറ്റികള്‍ നിറഞ്ഞുകവിയാന്‍ കാരണമായി. യു.എസ്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികളോടൊപ്പമുള്ള കുടുംബങ്ങളെ വിടുതല്‍ ചെയ്യുകയും ആറ് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളോടൊപ്പമുള്ള കുട്ടികളെ മഹാമാരി സംബന്ധമായ അധികാരം ഉപയോഗിച്ച് അഭയം നിഷേധിക്കുകയും ചെയ്യുന്നു.

കോടതി നോട്ടീസുകളോ രേഖകളോ ഇല്ലാതെ കുടിയേറ്റം നടത്തുന്നവരെ റിലീസ് ചെയ്യുന്നതിനെകുറിച്ച് ഇമ്മിഗ്രേഷന്‍ അറ്റേണിമാര്‍ സമ്മിശ്രപ്രതികരണം നടത്തി. കുടിയേറ്റം ആഗ്രഹിക്കുന്നവര്‍ ഐസ് വഴി അപേക്ഷിക്കരുത് എന്നിവര്‍ പറഞ്ഞു. ഇത് രാജ്യത്തിനകത്തുള്ളവര്‍ക്ക് ലഭ്യമായ മാര്‍ഗമാണ്. ഈ മാര്‍ഗത്തില്‍ അപേക്ഷകര്‍ കുറെക്കൂടി സൗഹൃദമായ സാഹചര്യത്തില്‍ സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷ തിരസ്‌കരിച്ചാല്‍ ഒരു ഇമ്മിഗ്രേഷന്‍ ജഡ്ജിനോട് അപ്പീല്‍ നടത്താം എന്നിവര്‍ പറയുന്നു. ആദ്യം യു.എസ്. അധികാരികള്‍ ഐസുമായി ബന്ധുപ്പെടുവാന്‍ പോലും നിര്‍ദ്ദേശിച്ചിരുന്നില്ലെന്ന് ലോയേഴ്‌സ് ഫോര്‍ ഗുഡ് ഗവണ്‍മെന്റ് പ്രോജക്ട് കോറസോണ്‍ ലീഗല്‍ എയ്ഡ് പ്രോഗ്രാം ഡയറക്ടര്‍ ചാര്‍ളീല്‍ ഡിക്രൂസ് പറഞ്ഞു. ഐസിന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കാം. നോട്ടീസ് നല്‍കാതെയും ഇരിക്കാം എന്നാണ് ഡിക്രൂസിന്റെ അഭിപ്രായം. ഇമ്മിഗ്രേഷന്‍ കോടതികളില്‍ ഇപ്പോള്‍ തന്നെ 1.3 മില്യന്‍ കേസുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ട്. 

അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തിയില്‍ വിട്ടയയ്ക്കുന്നു. (എബ്രഹാം തോമസ്)
Join WhatsApp News
CID Mooosa 2021-04-03 10:02:02
These people should learn many things.When he took charge Biden open the boarder.Mr Trump curtailing these people in the boarder and he had strong words.Our people never learn and they have yet to learn.
TRUMP VS BIDEN 2021-04-03 13:18:40
Here is the new book "Hunter Biden’s Memoir". The title clearly shows who wrote the book. So, the title should read "Hunter Biden’s Memoir by Son of Biden". By the way, "Simson" cartoon is on the way :)
TRUMP VS BIDEN 2021-04-03 13:25:44
This is what happens as a result of thoughtless actions. There is a saying "think twice before you act once". Here you see the clear lack of thinking.
Where is everyone? 2021-04-03 15:06:30
നല്ല സൂപ്പർ മലയാളത്തിൽ ട്രംപിന് അനുകൂലമായി പ്രതികരണം എഴുതിയിരുന്ന പലരും ഇപ്പോൾ പ്രതികരണകോളത്തിലേക്ക് തിരിഞ്ഞുനോക്കുന്നുപോലുമില്ല. ചിലർ വെട്ടി ഒട്ടിക്കുന്ന ഇംഗ്ളീഷ് പ്രത്രാധിപർ പ്രസിദ്ധീകരിക്കുകയും, കറ തീർന്ന മലയാളം ഒഴിവാക്കുകയും ചെയ്യുമ്പോൾ, നല്ല എഴുത്തുകാർ സ്ഥലം കാലിയാക്കുന്നു. ജനങ്ങൾക്ക് വായിക്കേണ്ടത് ട്രംപിന്റെ ഗുണങ്ങൾ മാത്രം, കാരണം അതാണ് ഇന്ന് സമൂഹത്തിൽ നഷ്ടമായിരിക്കുന്നത്.
ഇന്നത്തെ ചിന്താവിഷയം 2021-04-03 19:32:42
ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയതുമുതൽ അമേരിക്ക വളർച്ചയുടെ സമാധാനത്തിൻറെ പാതയിൽ നിന്ന് വ്യതിചലിക്കുന്നോ, അമേരിക്ക തോൽക്കുകയാണോ എന്ന് ഞാൻ ശരിക്കും ഭയപ്പെടുന്നു! അതിജീവിക്കാൻ കഴിയാത്തവിധം ഭിന്നിച്ചതും വിഡ്‌ഢിത്തരങ്ങൾ മാത്രം എഴുന്നള്ളിക്കുന്ന ചില പ്രതികരണങ്ങളും കാണുന്നു, ഒരുമാതിരി എല്ലാം തന്നെ യുക്തിക്കും വസ്തുതയ്ക്കും പകരം വികാരങ്ങളിൽ അധിഷ്ഠിതമായ അഭിപ്രായങ്ങളാണ്. ഒരു പരിശോധന പോലുമില്ലാതെ നമ്മുടെ അതിർത്തികൾ മുഴുവനായി തുറക്കുക, Defund the Police, പോലീസിനെ അപകീർത്തിപ്പെടുത്തുക, അല്ലെങ്കിൽ സംസ്കാരം റദ്ദാക്കുക എന്നിങ്ങനെയുള്ള മോശമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിദ്യാഭ്യാസം ലഭിച്ച ഒരു സമൂഹമെന്ന നിലയിൽ മാറിനിൽക്കാൻ ഭൂരിഭാഗം മലയാളികൾക്ക് പറ്റണം
David Cherian.NY 2021-04-04 00:08:00
ട്രംപ് വന്നാലേ ശരിയാവു. ഡമോക്രാറ്റുകൾ പോലീസിനെ ഡി ഫണ്ട് ചെയ്‌യുന്നു എന്ന് പ്രചരിപ്പിക്കുകയും അതെ സമയം ലോക്കൽ പോലീസിനുള്ള ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്തു ട്രംപ്. കറുത്തവർ ആണ് അക്രമങ്ങൾ പ്രവർത്തിക്കുന്നത് എന്ന് കൂവി, പക്ഷെ പോലീസ് അറസ്റ്റ് ചെയ്തതോ ട്രംപിസ്റ്റുകളെ. ട്രംപിന് മക് ഡോലനൽസിൽ നിന്നും ഹാംബര്ഗർ വാങ്ങി കൊടുത്ത ബോഡി ഗാർഡിനു അയാൾ പണം കൊടുത്തില്ല. ഇനി ഇലക്ഷൻ ഫണ്ടിലേക്ക് സംഭാവന കൊടുത്തവരുടെ വാർത്ത നോക്കുക. New York Times investigation found:Reporter Shane Goldmacher writes that the campaign used pre-checked boxes, which became "dizzyingly complex" as finances worsened. If donors missed the fine print, what they thought were one-time donations wound up recurring weekly. Another pre-checked box automatically added cash to the amount given.The Times provided details about specific cases, including one man who donated $500, but soon discovered the campaign had reeled in $3,000 from him within 30 days, depleting and freezing his bank account.A fraud investigator for Wells Fargo told the Times that complaints against the Trump campaign and WinRed, the company that processed its online donations, surged around the time the recurring donation box appeared. "It started to go absolutely wild," the investigator said. Read more at The New York Times.
മാത്യു വര്‍ഗീസ് NY 2021-04-04 00:44:07
‘This Is Criminal’: Trump Busted For Taking Money Out Of His Supporters Bank Accounts Without Their Knowledge. Supporters of Donald Trump are furious after a bombshell report from The New York Times revealed that the Trump campaign was deceiving its donors, turning one-time payments into recurring monthly donations without their knowledge by automatically checking the box to do so and making it hard to see on the page confirming the contribution. According to The Times, thousands of MAGA donors were hoodwinked by a deceptive “recurring payment” option for the president’s campaign fundraising system. This deception led to thousands of Trump donors demanding refunds for the money they never agreed for the campaign to take out of their bank accounts.
Appukuttan 2021-04-04 07:32:52
‘This Is The Kind Of Thing You Expect From Scam Artists’: Watergate Prosecutor On Trump Scamming His Supporters. Attorney Jill Wine-Banks, a veteran crime prosecutor who was an assistant Watergate special prosecutor, said on Saturday that Donald Trump could face “legal consequences” for fundraising scams that were uncovered by The New York Times. The lawyer’s assertion came during an interview on MSNBC. “An investigation from The New York Times reveals Trump’s cash-grabbing tactics with donors which trump's spokesman is not denying. The Times reports Trump’s campaign made recurring donations the default, then doubled them in an operation nicknamed the ‘money bomb,’ unbeknownst to many unsuspecting donors. One retiree said they withdrew seven times from his account,” MSNBC anchor Alicia Menendez reported during her opening remarks before interviewing Wine-Banks.
Make America Great Again 2021-04-04 13:39:17
ഓരോരുത്തർക്കും ചിന്തിക്കാനും അവരവരുടെ അഭിപ്രായം രൂപീകരിക്കാനും അർഹതയുണ്ട്, പക്ഷേ സ്വന്തം വസ്തുതകൾ എന്നൊന്നില്ല! വസ്തുതകൾ "ശരി അല്ലെങ്കിൽ തെറ്റ്", അല്ലാതെ വേറൊന്നില്ല. ചിലപ്പോൾ അടിയുറച്ചു വിശ്വസിക്കുന്ന മൂല്യങ്ങളും വിശ്വാസങ്ങളും ശരിയായവയാണോ എന്ന് നിർണ്ണയിക്കാൻ ഒരു പുനഃപരിശോധന ആവശ്യമാവാം. ഫേക്ക് ചാനൽ കേട്ടാലും ഫോക്സ് ചാനൽ കേട്ടാലും, അതിൽനിന്ന് സ്വന്തം അഭിപ്രായം രൂപീകരിക്കാതെ, അവർ പറയുന്നത് അതേപടി പാടി നടന്നാൽ, തത്തമ്മയും മനുഷ്യരും തമ്മിലെന്ത് വ്യതാസം? ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത്. സ്വന്തം അഭിപ്രായം ഇല്ലാതെ വരുമ്പോഴാണ് അമേരിക്കൻ മണ്ണിനോട് പുച്ഛവും, Make America Great Again ആണ് എൻറെ മുദ്രാവാക്യം എന്ന് പറയുന്ന പ്രസിഡന്റിനോട് വെറുപ്പും പ്രകടിപ്പിക്കുന്നത്.
Mathew V 2021-04-04 21:30:39
Make America Great always. Trump Campaign Forced To Return $122 Million After Banks Get Inundated With ‘Fraud’ Complaints. Reelect trump to give more donations by dumies: Trump’s reelection campaign has been forced to issue a total of roughly $122 million in refunds to supporters after using a dubious scheme to withdraw money from donor’s bank accounts without their knowledge. The refunds were given after a New York Times investigation published Saturday found that starting in September, with only two months to go to before the 2020 presidential election, the Trump campaign set up weekly recurring donations as the default for online donors. According to The Times, donors had to manually uncheck a box to opt out, and the notice of recurring donations was allegedly included only in a fine-print statement. The news outlet also found that as Election Day neared, the Trump campaign added a second prechecked box that doubled a person’s contribution, along with new lines of text in bold and capital letters that the paper said distracted from language informing donors on how to opt out of the automatic donation plan.
വല്യേച്ചി, നിരണം 2021-04-04 22:46:23
സ്റ്റാച്യു ഓഫ് ലിബർട്ടി വിൽപ്പനക്ക് എന്ന് പറഞ്ഞാൽ ഒരു മാതിരി സാമാന്യബുദ്ധിയുള്ളവർക്ക് സംഗതികളുടെ കിടപ്പ് മനസിലാകും, പക്ഷേ മൂളയില്ലാത്ത മണ്ടന്മാർ അതും വിശ്വസിക്കും, "ഊറ്റമായോരുരഗത്തിൻ ചുരുളിനെയുറക്കത്താൽ കാറ്റുതലയണയായേ കരുതൂ ഭോഷൻ!" (കരുണ, കുമാരനാശാൻ). അതുപോലെതന്നെ ഫേക്ക് ചാനൽ അല്ലെങ്കിൽ ചില മഞ്ഞ പത്രങ്ങൾ തങ്ങളുടെ പത്രവരി കൂട്ടാൻ എന്തെങ്കിലും തള്ളിവിട്ടാൽ, മൈക്കിലൂടെ വരുന്ന ശബ്ദം അതേപടി പുറത്തേക്കുവിടുന്ന കോളാമ്പി മാതിരി, വിഡ്‌ഢികൾ അതേറ്റുപറയും (ഭാഗ്യത്തിന് ഇ-മലയാളി പ്രതികരണകോളത്തിൽ അങ്ങനെയുള്ള ആരും ഇല്ല) . ട്രംപിന്റെ Tax return കിട്ടിയാൽ നമ്മൾ ഉടൻ ലോകം തിരിച്ചുമറിക്കും എന്ന് പറഞ്ഞ് നാല് കൊല്ലം ആളുകളെ ഉന്തിച്ചു, Tax return കൈയിലേക്ക് കൊടുത്തതോടുകൂടി വാ തുറന്ന് കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക