Image

സഹായഹസ്തവുമായി സാന്‍ഹൊസെ കെസിസിഎന്‍സി

വിവിന്‍ ഓണശേരില്‍ Published on 03 April, 2021
സഹായഹസ്തവുമായി സാന്‍ഹൊസെ കെസിസിഎന്‍സി
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പത്തു കുടുംബങ്ങളേയും മൂന്ന് അന്തേവാസികളുടെ സ്ഥാപനങ്ങളേയും സഹായിക്കുവാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

കെസിസിഎന്‍സി ക്രിസ്മസ് കരോളും, കമ്യൂണിറ്റി അംഗങ്ങളുടെ ജന്മദിനാഘോഷവും, വാര്‍ഷികാഘോഷവും കോവിഡ് എന്ന മഹാമാരി മൂലം നന്മയുടെ കരുതലാക്കി മാറ്റി.

നിര്‍ധനരുടെ ആശ്രയകേന്ദ്രമായ കോട്ടയം നവജീവന്‍ എന്ന സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് പുതുവര്‍ഷ സദ്യയൊരുക്കിയായിരുന്നു കെസിസിഎന്‍സി നന്മയുടേയും കരുതലിന്റേയും പ്രവര്‍ത്തനം കുറിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും, കുട്ടികളുടെ ആശുപത്രിയിലും, കോട്ടയം ജില്ലാ ആശുപത്രിയിലുമുള്ളവരുടെ ഭക്ഷണത്തിനായുള്ള ഒന്നേകാല്‍ ലക്ഷം രൂപ സമാഹരിച്ചു നവജീവന് നല്‍കുവാന്‍ സാധിച്ചു. ഇതുകൂടാതെ അമേരിക്കയിലുള്ള സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് സെന്റര്‍, സെക്കന്‍ഡ് ഹാര്‍വെസ്റ്റ് ഓഫ് സിലിക്കണ്‍വാലി എന്നീ സ്ഥാപനങ്ങള്‍ക്കും ഒരു തുക നല്‍കി സഹായിക്കുവാന്‍ സാധിച്ചു.

വിദ്യാഭ്യാസത്തിനുവേണ്ടി സഹായാഭ്യര്‍ത്ഥനയുമായി വന്ന ഒളശ്ശയിലെ ഒരു കുട്ടിക്കും, ഉഴവൂര്‍ സ്വദേശിക്കും. മാന്നാനം സ്വദേശിയായ ഒരു കുട്ടിക്കും വിദ്യാഭ്യാസ ഫണ്ട് സമാഹരിച്ച് നല്‍കി.

വീടില്ലാതെ ദുരിതം അനുഭവിച്ച കണ്ണന്‍കരയിലെ ഒരു കുടുംബത്തിന് ഭവന നിര്‍മ്മാണതതിന് ഒരു തുക നല്‍കുവാനും കെസിസിഎന്‍സിക്ക് സാധിച്ചു.

ഇതുകൂടാതെ മരുന്നിനും ചികിത്സയ്ക്കുമായി സഹായം അഭ്യര്‍ത്ഥിച്ച 6 കുടുംബങ്ങളേയും സഹായിക്കുവാന്‍ സാധിച്ചു. കൂടല്ലൂര്‍, വെച്ചൂര്‍- കല്ലറ, ആര്‍പ്പുക്കര, കൈപ്പുഴ എന്നിവടങ്ങളിലുള്ള ചികിത്സയ്ക്കായി ബുദ്ധിമുട്ടനുഭവിക്കുന്ന അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നല്ലൊരു തുക സമാഹരിച്ചുനല്‍കി.

നമ്മുടെ കമ്യൂണിറ്റിയിലെ എല്ലാവരുടേയും ഒത്തൊരുമിച്ച പ്രവര്‍ത്തനംമൂലം സമാഹരിച്ച കെസിസിഎന്‍സി ചാരിറ്റി ഫണ്ട് അര്‍ഹതപ്പെട്ടവരുടെ കരങ്ങളിലെത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശേരില്‍ അറിയിച്ചു.

അതുപോലെ ആമസോണ്‍ സ്‌മൈല്‍ ഷോപ്പിംഗിലൂടെ കിട്ടുന്ന കെസിസിഎന്‍സി ചാരിറ്റി ഫണ്ട് കുട്ടികളുടെ ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍ എന്നിവയില്‍ ആര്‍ക്കും ഈ ദീര്‍ഘകാല ചാരിറ്റിയിലേക്കുള്ള സംഭാവനകള്‍ നല്‍കുവാന്‍ കഴിയും.

കോവിഡ് മഹാമാരി മൂലം നാട്ടിലും അമേരിക്കയിലും ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നന്മയുടെ കരുതല്‍ ആകുവാന്‍ നല്ല പ്രവര്‍ത്തനങ്ങളുമായി കെസിസിഎന്‍സിയ്ക്ക് മുന്നോട്ടുപോകുവാന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിവിന്‍ ഓണശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കെട്ടേല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട് എന്നിവര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക