Image

ഷെയ്‌ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു

Published on 03 April, 2021
ഷെയ്‌ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു
കൊച്ചി:  ഷെയ്‌ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'ബര്‍മുഡ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ടി കെ രാജീവ് കുമാര്‍ ആണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ശനിയാഴ്ച രാവിലെ 11 മണിക്ക് ട്രിവാന്‍ഡ്രം ക്ലബിലെ ഹാള്‍ 1-ല്‍ വച്ച്‌ നടന്നു.

24 ഫ്രെയിംസിന്‍്റെ ബാനറില്‍ സി കെ സൂരജ്, സി ജെ ബിജു, എന്‍ എം ബാദുഷ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ നാലിന് ചിത്രീകരണം തുടങ്ങുന്ന 'ബര്‍മുഡ'യുടെ ലൊകേഷന്‍ പൂര്‍ണമായും തിരുവനന്തപുരമാണ്. ചിത്രത്തിന്‍്റേതായി ഇറക്കിയ ടൈറ്റില്‍ ലുക് പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ചിത്രത്തില്‍ വിനയ് ഫോര്‍ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ശെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ ഉണ്ട്.

ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇന്ദുഗോപന്‍ എന്നാണ്. ഇന്ദുഗോപനെന്ന കഥാപാത്രം സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്തുന്നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ടാണ്.


തീര്‍ത്തും നര്‍മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിന്‍്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയുടെ ക്യാമറ ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക