-->

news-updates

അരൂരിൽ ഷാനിമോൾ കൊണ്ടു വന്നത് വികസനം; ദലീമ ജോജോ മറ്റൊരു രമ്യ ഹരിദാസ് ആകുമോ? (പ്രവാസി കാഴ്ച-ജോർജ് എബ്രഹാം)

Published

on

ഷാനിമോൾ ഉസ്മാൻ എന്ന പേര് മലയാളികൾക്ക്  പ്രത്യേകിച്ച്  കോൺഗ്രസ് അനുഭാവികൾക്ക്  സുപരിചിതമാണ്. അവരുടെ  സ്വതസിദ്ധമായ കഴിവുകൾ നിയമസഭയിലേക്കുള്ള വാതിൽ എളുപ്പം തുറന്നുകിട്ടാൻ സഹായിക്കുമെന്ന് ഞങ്ങളിൽ പലർക്കും തോന്നിയിരുന്നെങ്കിലും  ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ്  അതിന് വഴി ഒരുങ്ങിയത്. 

2019 ലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായി അരൂർ നിയോജകമണ്ഡലത്തിൽ മാറ്റുരയ്ക്കാൻ ഷാനിമോൾക്ക് ലഭിച്ച സുവർണ്ണാവസരം അവർ നല്ല രീതിയിൽ വിനിയോഗിച്ചു. എ. എം. ആരിഫ്  ലോക്സഭയിലേക്ക് വിജ‌യിച്ചപ്പോൾ സ്ഥാനമൊഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലോക്സഭാ ഇലക്ഷനിൽ  എൽഡിഎഫ് നേടിയ ഒരേയൊരു വിജയമായിരുന്നു ആരിഫിന്റേത് എന്നതും സ്മരണീയം.

ഉപതെരഞ്ഞെടുപ്പ് വിജയിച്ചത് മുതൽ  അരൂരിലെ നിറസാന്നിധ്യമായി ഷാനിമോൾ മാറി. അരൂരിലെ ജനങ്ങളെ സേവിക്കുക മാത്രമായിരുന്നില്ല അവർ ചെയ്തത്, മറിച്ച് നിരന്തരമായ പ്രചാരണപർവ്വത്തിൽ ഏർപ്പെടുക കൂടിയായിരുന്നു. 15 കോടിയുടെ വികസന ഫണ്ട്  ഉപയോഗിക്കാതെ കിടന്നത് ശ്രദ്ധയിൽപ്പെട്ടത്, ആ ശ്രമത്തിൽ അവരെ ഏറെ തുണച്ചു. വിവിധ പദ്ധതികൾക്കായി അവർ ആ പണം ശരിയായ രീതിയിൽ വിനിയോഗിച്ചു. എറണാകുളത്തിനു സമീപം  സ്ഥിതിചെയ്യുന്ന അരൂർ, ഉൾനാടൻ കനാലുകളും തടാകങ്ങളും മനോഹരമായ കടൽത്തീരങ്ങളും എല്ലാംചേർന്ന്  പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഭൂമികയാണ്.

യുഡിഎഫ്  സ്ഥാനാർത്ഥിക്കൊപ്പം  എഴുപുന്ന പഞ്ചായത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ  എനിക്ക് അവസരം ലഭിച്ചു. അവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ  കണ്ണുകളിൽ, ഷാനിമോളോട് പ്രത്യേക വാത്സല്യവും സ്നേഹവായ്പ്പും പ്രകടമായിരുന്നു.

അരൂരിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഷാനിമോൾ തുടക്കംകുറിച്ച അനവധി പദ്ധതികളെക്കുറിച്ചാണ് യാത്രയ്ക്കിടെ  അവർ പ്രത്യാശയോടെ സംസാരിച്ചത്. കാക്കത്തുരുത്ത് ദ്വീപ് വികസന പദ്ധതിയുമായി ബന്ധിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുന്നതിനെക്കുറിച്ച് എടുത്ത് പറഞ്ഞു. പൂർത്തിയാക്കിയതും അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നതുമായ പ്രൊജക്ടുകളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്ന ഫ്ളക്സ് ബോർഡുകളും വഴിയിലുടനീളം കണ്ടു.

ഷാനിമോളുടെ സന്ദേശം ശരിയായ രീതിയിൽ വോട്ടർമാരുടെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിക്കുമോ എന്നത് കാത്തിരുന്നേ അറിയാൻ കഴിയൂ. എൽഡിഎഫ് കളത്തിൽ ഇറക്കിയിരിക്കുന്ന എതിരാളിയും പ്രബലയാണ്. മലയാളസിനിമാ  പിന്നണി ഗായികയും നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റുമായ ദലീമ ജോജോ നാട്ടുകാർക്ക് സുപരിചിതയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടി, ഇവിടെയുള്ള ക്രിസ്ത്യൻ സമൂഹത്തിനിടയിൽ പ്രത്യേക സ്ഥാനം അവർ നേടിയിട്ടുണ്ട്. 'രമ്യ ഹരിദാസ് മോഡൽ' പിന്തുടർന്ന് പാട്ടുംപാടി ദലീമ വോട്ടർമാരെ 'പാട്ടിലാക്കുമോ' എന്നും കണ്ടറിയണം.

എൽ‌ഡി‌എഫ് സ്ഥാനാർത്ഥി ഇതുവരെ ഷാനിമോൾ നടത്തിയ വികസന ശ്രമങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ലെങ്കിലും , ഈ പ്രദേശത്ത് പുരോഗതി കൊണ്ടുവരാൻ നോക്കുമ്പോഴൊക്കെ  പിണറായി സർക്കാർ നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിക്കാൻ മുതിരുന്നില്ല. മണ്ഡലത്തിൽ  ഏത് പാർട്ടി വിജയം നേടിയാലും ജനങ്ങൾ പ്രതീക്ഷിക്കുന്നത്  വെള്ളപ്പൊക്കവും പ്രളയവും പോലെയുള്ള  ദുരിതക്കയങ്ങളിൽ നിന്നുള്ള രക്ഷയും കൈത്താങ്ങുമാണ്. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച വിവാദം തീരദേശവാസികളായ വോട്ടർമാർ കൂടുതലുള്ള മണ്ഡലം എന്നനിലയിൽ പ്രതിഫലനം സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രചാരണത്തിൽ  ഇക്കാര്യം പ്രധാന വിഷയമാകുന്നുണ്ടെന്നതിലും സംശയമില്ല.

ബിജെപി സ്ഥാനാർത്ഥി ടി. അനിയപ്പന് 25000 ത്തിൽപ്പരം വോട്ടുകൾ ലഭിച്ചേക്കാം. തങ്ങൾക്ക് ലഭിക്കേണ്ട ഒരു വോട്ടും ചോർന്നു പോകാതിരിക്കാൻ ബിജെപി നേതാക്കൾ ഇത്തവണ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കേരളത്തിന്റെ  രാഷ്ട്രീയ ഭൂപടത്തിൽ ബിജെപിയുടെ വോട്ട് നില  മെച്ചപ്പെടുത്തിക്കൊണ്ടു വരിക എന്നതാണ് അവരുടെ ലക്ഷ്യം. അരൂരിലെ ജനവിധി പ്രവചനാതീതമായി തുടരുന്ന സാഹചര്യത്തിലും, യുഡിഎഫ് അരൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വിശ്വാസം ഷാനിമോൾ കൈവിടുന്നില്ല. നാടിന്റെ വികസനത്തിനായി സ്വയം സമർപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളും, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ കൈക്കൊണ്ട നിലപാടുകളും വോട്ടർമാർ തിരിച്ചറിയുമെന്ന് അവർ ഉറപ്പിച്ച് പറയുന്നു. 

സിപിഎം സ്ഥാനാർത്ഥിയായും ജെഎസ്എസ് സ്ഥാനാർത്ഥിയായും ഗൗരിയമ്മ മത്സരിച്ച  അവസരങ്ങളിൽ, വിജയം നൽകിയ മണ്ഡലമാണ് അരൂർ. അതുകൊണ്ട് തന്നെ, ഒരു മുന്നണിക്കും  അരൂരിൽ മേൽക്കൈ ഉണ്ടെന്ന് അവകാശപ്പെടാൻ സാധിക്കില്ല.
see also
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജെ & ജെ വാക്സിൻ സ്വീകരിച്ച് 3 ആഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു

ലൗ ജിഹാദ് നടക്കുന്നു, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: വീണ്ടും വിവാദമുയര്‍ത്തി പി.സി. ജോര്‍ജ്

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

സ്പുട്‌നിക്-5 വാക്‌സിന് അടിയന്തരാനുമതി ലഭിച്ചേക്കും

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നത് പഠിക്കാൻ ബൈഡൻ കമ്മീഷനെ നിയമിച്ചു

മരണത്തിന് മുമ്പ് രതീഷിന് ആന്തരിക ക്ഷതം ഏറ്റതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

വാക്‌സിന്‍ എടുത്തിട്ടും കോവിഡ്! അറിയേണ്ടതെല്ലാം

ദല്‍ഹിയില്‍ അതീവ ഗുരുതരമായ കോവിഡ് നാലാം തരംഗം ; ദിവസം 10,000ന് മുകളില്‍ കോവിഡ് കേസുകള്‍

അടുത്തയാഴ്ച ജോൺസൺ & ജോൺസൺ വാക്സിന്റെ വിതരണം 80 ശതമാനം കുറയും

തിരഞ്ഞെടുപ്പില്‍ ജയിച്ചത് സത്യത്തില്‍ കൊറോണ തന്നെ (മോന്‍സി കൊടുമണ്‍)

മന്ത്രിയായാൽ നമ്മുടെ ടീച്ചറമ്മയെപ്പോലെ

ലാലേട്ടൻ സംവിധായകനും നായകനുമാകുമ്പോൾ

അതിർത്തി കടന്നെത്തിയ 20,000 കുട്ടികൾക്ക് ബൈഡൻ ഭരണകൂടം സംരക്ഷണം ഒരുക്കുന്നു

ഇന്ത്യൻ അമേരിക്കൻ ദമ്പതികൾ മകന്റെ ചികിത്സയ്ക്കായി പോരാടുന്നു

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കുപ്രചരണം; പേടിച്ചോടുന്ന ആളല്ല താനെന്ന് സ്പീക്കര്‍

ന്യൂജഴ്സിയില്‍ ഇന്ത്യന്‍ ദമ്പതികൾ കുത്തേറ്റ് മരിച്ചു; ബാല്‍ക്കണിയില്‍ കരച്ചിലോടെ നാലുവയസുകാരി മകള്‍

എൽ ഡി എഫ് സർക്കാർ ഭരണകാലഘട്ടവും; പ്രതിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളും

മിസൂറിയിൽ ഇന്ത്യൻ എഞ്ചിനിയറെ വെടിവച്ച് കൊന്നു 

കമല ഹാരിസ് ബ്ലെയർ ഹൗസ് ഒഴിയുന്നു; ഇനി ഔദ്യോഗിക വസതിയിലേക്ക്  

യു.ഡി.എഫിന് ഇനി വേണ്ടത് ഒരു  ട്രാൻസിഷൻ സമിതി  (ഷെമീർ, ഹൂസ്റ്റൺ)

മഹാമാരിക്കാലത്തെ തെരഞ്ഞെടുപ്പ്; ചില കാഴ്ചകള്‍ (സൂരജ് കെ.ആർ)

വൈറസ് അഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പുകാലം: ആൻസി സാജൻ

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിക്കപ്പെട്ട നിലയില്‍

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

കണ്ടറിയാം കേരളത്തിന്റെ രാഷ്ട്രീയ ഭാവി (അനിൽ പെണ്ണുക്കര)

തെരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമല വിഷയമാക്കി നേതാക്കള്‍ (സനൂബ് ശശിധരന്‍)

ശബരിമല, ആഴക്കടല്‍, കോ-ലി-ബി... പ്രചാരണ ചൂടിലെ വിവാദങ്ങള്‍.(സനൂബ് ശശിധരന്‍)..

കഴക്കൂട്ടം ഒരു പരീക്ഷണശാല (സി.കെ.വിശ്വനാഥൻ)

തിരുവല്ലയിൽ 'സർപ്രൈസ്' വിജയം പ്രതീക്ഷിക്കാമോ? (പ്രവാസി കാഴ്ച്ച-9, ജോർജ് എബ്രഹാം)

View More