Image

ഇനി നിശബ്ദ പ്രചാരണത്തിന്റെ തിങ്കളാഴ്ച മാത്രം 

ഇ മലയാളി ടീം  Published on 04 April, 2021
ഇനി നിശബ്ദ പ്രചാരണത്തിന്റെ തിങ്കളാഴ്ച മാത്രം 
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനു നിശബ്ദ പ്രചാരണത്തിന്റെ തിങ്കളാഴ്ച  മാത്രം അവശേഷിക്കുമ്പോള്‍ ,ഓരോ ഇഞ്ചും ചവുട്ടി മെതിച്ചു മുന്നേറുകയാണ് മൂന്നു മുന്നണികളും .യാഥാര്‍ഥ്യവുമായി വോട്ടര്‍മാരും രാഷ്ട്രീയക്കാരും പൊരുത്തപ്പെടെണ്ടി വരുന്ന ഈ അവസാന വട്ട പ്രചാരണത്തില്‍ ഇനി ഇത് 
 സ്ഥാനാര്‍ത്ഥികളുടെയും നിയോജകമണ്ഡലങ്ങളുടെയും ഊഴമാണ് .

നടാടെ കൂടുതലായി പുതുമുഖങ്ങളും യുവാക്കളും സ്ത്രീകളും മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി ശക്തമായ ഒരു ത്രികോണ മത്സരം പല നിയോജകമണ്ഡലങ്ങളിലും രൂപപ്പെടുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.വോട്ടിംഗ് ശതമാനം കുറവാണെങ്കിലും പൊതുവേ ഒരു ശരാശരി ശതമാനം വോട്ട് നേടി  വരുന്ന എന്‍ ഡി എക്ക് കേന്ദ്രത്തിലെ ഭരണവും, വീണു കിട്ടിയ ശബരിമല വിഷയവും ശക്തി പകരുന്നു .എങ്കിലും പരമ്പരാഗതമായി മുന്നില്‍  നില്‍ക്കുന്ന  ഇടതു ജനാധിപത്യ മുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും വലിയ വെല്ലു വിളി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല .മഞ്ചേശ്വരം ,നേമം ,പാലക്കാട്,തൃശ്ശൂര്‍ ,കഴക്കൂട്ടം ,കോന്നി എന്നീ  നിയോജകമണ്ഡലങ്ങളില്‍ ഒരു പക്ഷെ ശക്തിയായി മാറാമെങ്കിലും  സീറ്റ്‌ നല്‍കി വോട്ടര്‍മാര്‍ മുന്നണിയെ തുണക്കുമോ  എന്ന് പറയാനാവില്ല .എന്നാല്‍ ആരോപിക്കപെടുന്നത് പോലെ എതെങ്കിലും മുന്നണികള്‍ തമ്മില്‍ ഒരു ഡീല്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ തെരഞ്ഞെടുപ്പു ചിത്രം മാറി മറിയും .

കോന്നിയില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയത്തിന് ചെങ്ങന്നൂരും ആറന്മുളയും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ  നിര്‍ത്തി സി പി എമ്മുമായി ഡീല്‍ ഉണ്ടാക്കി എന്ന് ആര്‍ എസ് എസ് സൈദ്ധാന്തികനായ ബാലശങ്കര്‍ തന്നെയാണ് കുറ്റപ്പെടുത്തിയത് ..കോണ്‍ഗ്രസ്സും  ബി ജെ പിയുമായി അവിശുദ്ധബന്ധം ഉണ്ടെന്നനു സി പി എം ആരോപിക്കുന്ന വേളയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍ .ബി ജെ പിയുടെ  ഏക സിറ്റിംഗ് സീറ്റ്‌ ആയ നേമത്തു ഏറ്റവും ശക്തനായ കെ മുരളിധാരനെ നിര്‍ത്തി യു ഡി എഫ് തങ്ങളുടെ നയം വ്യക്തമാക്കുക കൂടിചെയ്തതോടെ ഈ ആരോപണത്തിന്റെ മുന തെല്ലൊന്നു ഒടിഞ്ഞു .മാത്രമല്ല കേരളത്തില്‍ പ്രചാരണത്തിന് എത്തിയ ബി ജെ പി നേതാക്കളും യു ഡി എഫ് എല്‍ ഡി എഫ് ഇരട്ടകള്‍ ആണെന്ന് ആരോപിക്കാന്‍ ആയിരുന്നു ശ്രമിച്ചത് .
ഒരു  കടുത്ത  മത്സരത്തില്‍ മൂന്നു  മുന്നണികളുടെയും ഉറച്ച വോട്ടുകള്‍ സുരക്ഷിതമായി അതെ മുന്നണിക്ക്‌ ലഭിക്കും .ആ നിലക്ക് ,അവരെ  തങ്ങളുടെ നിലപാടുകളില്‍  
നിന്ന് അടര്‍ത്തിയെടുക്കുന്ന പ്രശ്നങ്ങളോ സാഹചര്യങ്ങളോ രൂപപ്പെടണം .

ശബരിമല പ്രശ്നം 

ലോകസഭ തെരഞ്ഞെടുപ്പിലും കോന്നി ഉപ തെരഞ്ഞെടുപ്പിലും  ഇടത് പക്ഷത്തിനു വലിയ പൊള്ളല്‍ ഏല്‍പിച്ച ശബരിമല പ്രശ്നം തിരിച്ചു വന്നു എന്നത് ഇടതു പക്ഷത്തിനു വലിയ തിരിച്ചടി യാകും .മോഡി പ്രചാരണം അവസാനിപ്പിച്ചത് തന്നെ  അയ്യപ്പനെ സാക്ഷി നിര്‍ത്തിയാണ് ..ആ വോട്ട് യു ഡി എഫിന് കൂടി അവകാശപ്പെട്ടതാണെങ്കിലും കരുത്തുറ്റ ബി ജെ പി സ്ഥാനാര്‍ത്തിക്കാകും അതിന്റെ നേട്ടം .അങ്ങനെ വന്നാല്‍ നഷ്ടം യു ഡി എഫിനും നേട്ടം എല്‍ ഡി എഫിനുമാകും .പക്ഷെ അത് ചുരുക്കം ചില നിയോജകമണ്ഡലങ്ങളില്‍ മാത്രമാകും ഉണ്ടാകുക .കോന്നിയിലും കഴക്കൂട്ടത്തും .ഇത് വലിയ ഘടകം ആകാമെങ്കിലും സംസ്ഥാനവ്യാപകമായി അത് മാറ്റാനുള്ള സാധ്യത കുറവാണ് എന്നതില്‍ എല്‍ ഡി എഫിന് ആശ്വസിക്കാം .പക്ഷെ അനവസരത്തിലുള്ള ഇടതു നേതാക്കളുടെ പ്രതികരണത്തിന് നേരെ അണികളില്‍ അമര്‍ഷം പുകയുന്നുണ്ട്

 സ്വര്‍ണ്ണ ,ഡോളര്‍ കടത്തു കേസുകള്‍ 

ഇടതുപക്ഷ മുന്നണി ,പ്രത്യേകിച്ചും നേതൃത്വം നല്‍കുന്ന സി പി എം ,കേന്ദ്രഏജന്‍സികള്‍ എടുത്തിരിക്കുന്ന കേസുകളില്‍ കുടുങ്ങിയിരിക്കുന്നു എന്നതാണ് മുന്നണി നേരിടുന്ന മറ്റൊരു വെല്ലുവിളി .ഒരു പ്രീ എമ്പ്ടിവ് സ്ട്രൈക്ക് എന്ന നിലക്ക് അന്വേഷണ കമ്മിഷനും എതിര്‍ കേസുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെങ്കിലും അവസാന നിമിഷം തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു അട്ടിമറി നേതൃത്വം ഭയക്കുന്നു .അത്തരമൊരു നീക്കം ചിലപ്പോള്‍ എന്‍ ഡി ഇ ക്ക് വിനയാകാം ,ഒരു സഹതാപതരംഗം സൃഷ്ടിച്ചേക്കാം എന്നതെല്ലാം ഇവിടെ ആലോചിക്കേണ്ടതുണ്ട് . അത് ഗുണം ചെയ്യുക എന്‍ ഡി യേക്കാള്‍ യു ഡി എഫിന് ആകും  .അത് കൊണ്ടു അത് തള്ളിക്കളയുകയാകും ഉചിതം 

ഇരട്ട വോട്ട് 

എന്നാല്‍ യഥാര്‍ത്ഥ ബോംബ്‌ വളരെ നിസ്സാരമെന്നു തോന്നുന്ന ഇരട്ട വോട്ട് പ്രശ്നം വഴിയായിരുന്നു .വിമര്‍ശനങ്ങള്‍ വക വെയ്ക്കാതെ അതുമായി മുന്നോട്ടു പോയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വലിയൊരു ഇമേജ് മേക്ക് ഓവര്‍ ആണ് ഇതു മൂലം സൃഷ്ടിച്ചത് .ചെറിയ വോട്ടുകള്‍ വലിയ വ്യതിയാനം സൃഷ്ടിക്കുന്ന സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളില്‍ ഇത് സൃഷ്ടിക്കുന്ന സ്വാധീനം വലുതാകും .
ഇതിനു തൊട്ടു പുറകെയാണ്  വന്‍ തുകക്ക്  സൌരോര്‍ജ്ജ വൈദ്യുതി കരാറില്‍ ഏര്‍പെടുക വഴി അടാനിയുമായി അവിഹിത ബന്ധം ഉണ്ടാക്കി എന്നാ ആരോപണം ചെന്നിത്തല ഉന്നയിക്കുന്നത് .അത് നിസ്സാരം എന്ന് പറഞ്ഞു പിണറായി തള്ളി ക്കലഞ്ഞുവെങ്കിലും നിഷ്പക്ഷ വോട്ടര്‍മാരെ അത് വല്ലാതെ സ്വാധീനിച്ചു കൂടെന്നില്ല .

സ്പ്രിങ്ക്ലര്‍ ഡാറ്റ ചോര്‍ച്ച,ആഴക്കടല്‍ മത്സ്യ ബന്ധന ഇടപാട് ,ബന്ധു നിയമന വിവാദം ,പ്രളയത്തിനു പിന്നിലെ പിടിപ്പുകേട് തുടങ്ങി വിവധ വിഷയങ്ങളില്‍ ചോദ്യം  സര്‍ക്കാരിന്റെ പിടിപ്പുകേടിനെ തുറന്നു കാട്ടിയ പ്രതിപക്ഷം ഒരിക്കല്‍ കൂടി പിണറായിയുടെ നേതൃത്വത്തെ ചോദ്യം ചെയ്തു .സി പി എമ്മിന്റെ മുഖമായി പിണറായി മാത്രമേ പ്രതിരോധിക്കാന്‍ ഉള്ളു എന്നത് സംഗതിവഷളാക്കി.
പക്ഷെ പിണറായി അക്ഷോഭ്യനാണ് .വി എസിന് ശേഷം തന്റെ പ്രതിച്ചായ മാറ്റി മറിച്ച മറ്റൊരു സി പി എം നേതാവില്ല .പാര്‍ട്ടിയുടെ വിജയത്തിനും പരാജയ്തിനും ഇന്നു
ഒരേ ഒരു മുഖം മാത്രമേ ഉള്ളു അത് പിണറായി ആണ് .
പ്രളയാനന്തര നടപടികളും കൊവിദ്  കൈകാരും ചെയ്ത രീതിയും അദ്ദേഹത്തിന്‍റെ ഈ മാറ്റത്തിനു  പിന്നിലുണ്ട് .നൈസര്‍ഗ്ഗികമായി അദ്ദേഹം നേടിയെടുത്ത ക്യാപ്ടന്‍ എന്ന പദവിയും .

തുടര്‍ഭരണം എന്ന മരീചിക 

പക്ഷെ എന്പത്തിരണ്ടിന്  ശേഷം ഇന്നേവരെ കേരളസമൂഹം അനുവദിക്കാത്ത തുടര്‍ ഭരണത്തിനു ഇത് മതിയാകുമോ എന്നത് വലിയ ചോദ്യമാണ് .
അവിടെയാണ് വികസനം കടന്നു വരുന്നത് .കിഫ്ബി വഴി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ,ഗായില്‍ പൈപ്പ് ലൈന്‍ ,ക്ഷേമ പ്രവര്‍ത്തങ്ങള്‍ തുടങ്ങി അദ്ദേഹത്തിനു മേനി പറയാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട് .എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു ഇത് ഖണ്ഡിക്കുന്നു.  
മാത്രമല്ല   ശക്തമായ ഒരു പ്രകടന പത്രികയുമായാണ് യു ഡി എഫിന്റെ വരവ് .ആറായിരം രൂപ മാസം നല്‍കുന്ന ന്യായ പോലെയുള്ള പദ്ധതികള്‍ വലിയ വെല്ലുവിളി  ളി ഉയര്‍ത്തുന്നു .

പ്രചാരണത്തിലെ മുന്നേറ്റം 

ഇതിനിടെയാണ് യു ഡി എഫ് പ്രചാരണത്തില്‍ വരിച്ച മുന്നേറ്റം കണ്ടത് .രാഹുലും പ്രിയങ്കയും  അവസാന പാദത്തില്‍  അതിനു  കുടുതല്‍ ശക്തി നല്‍കുകയും ചെയ്തു .പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും ബി ജെ പി മുന്നണിക്ക്‌ വേണ്ടി കളത്തില്‍ ഇറങ്ങി .

പക്ഷെ ,ഇനിയാണ് മത്സരം .

ഓരോ സ്ഥാനാര്‍ഥിയും ഓരോ നിയോജകമണ്ഡലത്തിലും  മാറ്റുരക്കപ്പെടും.
ഓരോ മുന്നണിയുടെയും കോട്ടകള്‍ മാറ്റി നിര്‍ത്തിയാല്‍ തീവ്രമായ പോരാടങ്ങള്‍ നടത്തുന്ന ചില നിയോജകമണ്ഡലങ്ങള്‍ ഉണ്ട് .കുറഞ്ഞത്‌ ഇരുപതു മണ്ടലങ്ങള്‍ വരും അവ അവിടുത്തെ വിജയ പരാജയങ്ങള്‍ ആകും മുന്നണികള്‍ക്കു മേല്‍ക്കൈ നല്‍കുക ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക