Image

ഡാളസ് കൗണ്ടിയിൽ ഇന്നലെ മാത്രം കോവിഡ് മരണം 20 ആയി 

Published on 04 April, 2021
ഡാളസ് കൗണ്ടിയിൽ  ഇന്നലെ മാത്രം കോവിഡ് മരണം 20 ആയി 
ഡാളസ് : യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന 20 വയസ്സുകാരന്റെ മരണത്തോടെ ഏപ്രിൽ 3 ശനിയാഴ്‌ച കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഡാളസ് കൗണ്ടിയിൽ ഇരുപതായി ഉയർന്നെന്ന് കൗണ്ടി ജഡ്ജി ക്ലേ ജങ്കിൻസ്  അറിയിച്ചു. 294 പേരിൽ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 20 വയസ്സിനും 80 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ഉൾപ്പെടുന്നതാണ് അവരിലാരും മറ്റ്  ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരായിരുന്നില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

ഇതോടെ ഡാളസ് കൗണ്ടിയിൽ മാത്രം കോവിഡ് ബാധിച്ച് 3591 പേർ മരണപ്പെടുകയും 25,25,583 ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മാരകമായ യു.കെ വകഭേദത്തിന്റെ വ്യാപനവും ഉയർന്ന്, ഇതുവരെ 19 പേരിൽ  വേരിയന്റ് സ്ഥിരീകരിച്ചെന്നും ജഡ്ജി വ്യക്തമാക്കി.

കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ,  അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും  ജഡ്ജി ആവർത്തിച്ചു . ടെക്സസിലെ 16 വയസ്സിന് മുകളിലുള്ള മൂന്നിൽ ഒരു ഭാഗത്തിന് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചതായും ജഡ്ജി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക