Image

കളം ആകെ മാറി; ദേശിയ നേതാക്കന്മാർ തെരഞ്ഞെടുപ്പിനെ സാധിനിച്ചുവോ? (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 04 April, 2021
കളം ആകെ മാറി; ദേശിയ  നേതാക്കന്മാർ  തെരഞ്ഞെടുപ്പിനെ സാധിനിച്ചുവോ? (ശ്രീകുമാർ ഉണ്ണിത്താൻ)
വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ   തുടർ ഭരണം
നടത്താനും,  ഭരണം തിരിച്ചു  പിടിക്കാനും, ചരിത്രക്കുതിപ്പിനും ബലാബലം
പിടിച്ച് മുന്നണികള്‍ പായുന്നു.  സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങിയ
ആദ്യ മണിക്കൂറുകളിലെയോ ദിവസങ്ങളിലെയോ ചിത്രമല്ല ഇപ്പോള്‍  ഓരോ
മണ്ഡലങ്ങളിലും  കാണാൻ കഴിയുന്നത് . കളം ആകെ മാറി. ഒരു മുന്നണിക്കും
ഏകപക്ഷീയ മുന്‍തൂക്കം നല്‍കാത്ത, പ്രവചനങ്ങള്‍ക്കതീതമായി  അനിശ്ചിതത്വം
പേറുന്ന മണ്ഡലങ്ങളുടെ എണ്ണം ഇരട്ടിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും
ഉൾപ്പെടെയുള്ള ദേശീയനേതാക്കളുടെ  നിരന്തര സാന്നിധ്യത്താൽ
മുൻപുണ്ടാകാത്തത്ര ആവേശത്തിൽ എൻഡിഎയും കളം പിടിച്ചു.  കോൺഗ്രസ്
നേതാക്കന്മാരായ  രാഹുൽ ഗാന്ധിയും, പ്രിയങ്ക    ഗാന്ധിയും പ്രചാരണത്തിൽ
സജീവമായത്  വഴി യൂഡി എഫിനും   ഉണർവ്  ഉണ്ടായി.  ദേശിയ  നേതാക്കന്മാർ
പങ്കെടുക്കുന്ന  യോഗങ്ങളിൽ  ആള് കൂടി. മിക്ക ഇടങ്ങളിലും അത്ഭുതപൂർവ്വമായ
ജനക്കൂട്ടം. നൈസര്‍ഗ്ഗികമായ ഈ പ്രചാരണം ഉണ്ടാക്കിയ ഓളം വളരെ
വലുതായിരുന്നു .

ജനക്കൂട്ടം  വോട്ട് ആകുകുമോ  എന്ന് ഉറപ്പില്ലെങ്കിൽ കുടി  ഒരു മുന്നേറ്റം
 ലഭിക്കാൻ  അത് കാരണമായി . അങ്ങനെ    ലഭിച്ച  ഒരു  മുന്‍തൂക്കം   യൂഡി
എഫിന്  വളരെ  പ്രതീക്ഷ നൽകുന്നതാണ്.

എന്‍.ഡി.എയുടെയും  യൂഡിഎഫിന്റെയും   നീക്കങ്ങളെ അതിജീവിച്ച് സീറ്റുകള്‍
നിലനിര്‍ത്തി തുടര്‍ഭരണമാണ് ഇടതുലക്ഷ്യം. ഈ പ്രാധാന്യംകണക്കിലെടുത്താണ്
 ദേശീയനേതാക്കള്‍ തമ്പടിച്ചു  കേരളത്തിൽ പ്രചാരണം നടത്തിയത് . ഏത്
ഉള്‍വഴിയിലും ഒരു ദേശീയ നേതാവിന്റെ  സാനിധ്യം പ്രകടമായിരുന്നു .

പക്ഷേ എൽഡിഎഫിന്  ഇപ്പോഴും മുഖ്യമന്ത്രി  പിണറായി  മാത്രമാണ്  ആളുകളെ
കൂട്ടാൻ കഴിയുന്ന നേതാവ്. പണ്ട്  വി .എസ്.  അച്യുതാനുന്ദൻ ആളുകളെ കൂട്ടാൻ
കഴിയുന്ന  ഒരു നേതാവായിരുന്നു. പക്ഷേ  ഇന്ന്  എല്ലാം  പിണറായി
വിജയനിലേക്ക്   കേന്ദ്രികരിക്കുന്നു.  സിപിഎംലെ  ഒരു കേന്ദ്ര നേതാവിനും
 ആളെ കൂട്ടാനുള്ള കഴിവില്ല  എന്നത് സത്യമാണ്. ആ  കുറവും  ഈ
തെരഞ്ഞെടുപ്പിൽ  നിഴലിച്ചു കണ്ടു.

തുടക്കത്തിൽ വിവിധ ചാനല്‍ സര്‍വേകള്‍ തുടര്‍ഭരണം പ്രവചിക്കുകയും  അത്
100 ഓളം  സീറ്റുകൾ  വരെ എൽ ഡി എഫിന്  കിട്ടുമെന്നും  പ്രവചിക്കുകയും
ചെയ്തിടത്താണ്   ഇപ്പോൾ  രണ്ടു മുന്നണികളും  ഒപ്പത്തിനൊപ്പം
എന്നനിലയിലേക്ക്  എത്തിയത് .   ബി.ജെ.പി ‌ അഞ്ചു  സീറ്റുകള്‍
നേടുമെന്നുമാണ്  പൊതുവെ  ഉള്ള സംസാരം.

തിളച്ചുമറിഞ്ഞ പോരാട്ടച്ചൂടിൽ  കൊണ്ടും കൊടുത്തും മുന്നണികൾ വളരെ വേഗം
മണ്ഡലങ്ങളിൽ സജീവമാകുന്നതാണ്   അവസാനമണിക്കൂറുകളിൽ കാണാൻ കഴിഞ്ഞത് .സർവേകൾ തിരിച്ചടിയായപ്പോൾ, ജനഹിതം ഒപ്പമാണെന്നു പറഞ്ഞ് ഉണർന്നുപ്രവർത്തിച്ചു യുഡിഎഫ് മുന്നേറാൻ ശ്രമിച്ചു.

പ്രകടമായ ഭരണവിരുദ്ധ തരംഗമില്ലാതിരുന്നതും യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം വൈകിയതുമെല്ലാം ആദ്യഘട്ടങ്ങളിൽ ഇടതുപക്ഷത്തിനു നേരിയ മേൽക്കൈ നൽകി.എന്നാൽ പുതുമുഖങ്ങൾക്ക് ഇടം നൽകിയുള്ള സ്ഥാനാർഥിപ്രഖ്യാപനത്തിനൊപ്പം,
സർക്കാരിനെതിരായ ആക്രമങ്ങൾക്കു മൂർച്ച കൂട്ടുകയും ചെയ്തതോടെ പ്രതിപക്ഷവും
ഓടി ഒപ്പമെത്തി. ആത്മവിശ്വാസത്താൽ തെരഞ്ഞുടുപ്പിനെ നേരിട്ട  എൽഡിഎഫ്
സാവധാനം പ്രതിരോധത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്.

50 വീതം മണ്ഡലങ്ങൾ ഉറപ്പായും ഒപ്പമുണ്ടെന്ന് ഇടതുവലതു മുന്നണികൾ
കണക്കുകൂട്ടുന്നു. ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തിലേക്കുള്ള  മത്സരം
കടുപ്പമാണ്. ബാക്കിയുള്ള 40 മണ്ഡലങ്ങളിലെ ജനവിധിയാണു ഭരണം ആർക്കെന്നു
തീരുമാനിക്കുക.

കേന്ദ്ര ഇന്റലിജന്‍സ്‌  തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇടതുപക്ഷം വീണ്ടുംഅധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചിച്ചിരുന്നത്‌. എന്നാല്‍തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനവും സ്‌ഥാനാര്‍ഥി നിര്‍ണയവും കഴിഞ്ഞതോടെ കഥമാറി എന്ന്  ഏവരും  പറയുന്നു . ഒരാഴ്‌ച്ച മുമ്പ്‌ സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍ എൽ ഡി എഫും ,  യു.ഡി.എഫും ഒപ്പത്തിനൊപ്പം  എന്നാണ്
അറിയുന്നത് .  സംസ്‌ഥാന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലും ഇതാണ്‌
വ്യക്‌തമാക്കിയിരുന്നത്‌ എന്നാണ് സംസാരം. എന്നാല്‍ ഓരോ ദിവസം കഴിയും
തോറും യു.ഡി.എഫിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുവന്നതായി പുതിയ
റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു.

ബിജെപിക്കുള്ള ജനപിന്തുണയും   വർധിച്ചു. ശബരിമല വിഷയം വീണ്ടും സജീവമായി,കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ ജനങ്ങൾക്കുള്ള തൃപ്തി
തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാണ്  ബിജെപിയുടെ പ്രചരണം. ശബരിമല വിഷയംസജീവമാകുന്നതോടെ പ്രതീക്ഷകൾ കൂടുതൽ ശോഭയുള്ളതാകുമെന്നാണു ബിജെപി കരുതുന്നത്. എന്‍.ഡി.എക്ക്   എത്ര സീറ്റുകള്‍ അധികമായി ലഭിച്ചാലും
നേട്ടമെന്ന് പറയാം.

 രാഹുൽ   ഗാന്ധി  ജനങ്ങളുമായി ഇഴുകി ചേര്‍ന്ന് സംസാരിച്ചു. ജനങ്ങളുടെ
ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിൽ  ഒരാളാണ്  എന്ന് തോന്നൽ  ജനത്തിനും ഉണ്ടായി. അതിനു ശേഷം വന്നപ്രിയങ്കയുടെ പ്രകടനം വളരെ ആളുകളെ ആകർഷിക്കാൻ പറ്റുന്ന ഒന്നായിരുന്നു.
ചത്തുകിടന്നിരുന്ന  കോൺഗ്രസ്സിന്  ഉയർത്തു എഴുനേൽക്കാൻ കിട്ടിയ
അവസരമായിരുന്നു അത് .  അതുപോലെ  കോൺഗ്രസ്സിൽ സ്ഥിരം  കലഹങ്ങളും
ആരോപങ്ങൾക്കും  അവധി കൊടുത്തതും ജനങ്ങളുടെ  പിന്തുണ നേടാൻ  ഒരു കാരണമായി.

സർവേകൾ  എന്തെക്കെ  പ്രവചിച്ചാലും  യു.ഡി.എഫും  എൽഡിഎഫും   അവർ
വിജയിക്കും എന്ന ഉറച്ച വിശ്വാസിത്തിലാണ്  . പല മണ്ഡലങ്ങളിലും ആര്
ജയിക്കും  ആര്  തോൽക്കും എന്ന് പറയാൻ  പറ്റാത്ത സ്ഥിതിയാണ് . ബിജെപി
പിടിക്കുന്ന  വോട്ടുകളുടെ  ഗതിയെ  ആശ്രയിച്ചിരിക്കും  ഓരോ
മുന്നണിയുടെയും  വിജയവും  പരാജയവും.

തെരഞ്ഞെടുപ്പിന് മണിക്കുറുകൾ  മാത്രം അവശേഷിക്കുമ്പോള്‍ ഓരോ
മണ്ഡലങ്ങളിലും ഉണ്ടാകുന്ന  അപ്രതീക്ഷിതമായി    കടുത്ത പീഡാനുഭവങ്ങളിലൂടെ
കടന്നു പോകുകയാണ് മൂന്നു  മുന്നണികളും . നിരന്തരമായി പുറത്തു വന്ന
അഭിപ്രായ വോട്ടെടുപ്പുകള്‍ ഉറപ്പായും തുടര്ഭരണം എന്ന് അടിവരയിട്ടപ്പോള്‍
മുഖ്യമന്ത്രി പിണറായി വിജയനും ഇടതു  ജനാധിപത്യ മുന്നണിയും  പ്രകടിപ്പിച്ച
ആത്മവിശ്വാസം നാള്‍ക്കു നാള്‍ ഇല്ലാതാകുന്ന കാഴ്ച.

ഇടതു മുന്നണിക്ക്‌  നൂറിനടുത്ത് സീറ്റുകള്‍ പ്രവചിച്ച സര്‍വേകള്‍
പിന്നിട് അത്ര വരില്ല എന്ന് സൂചിക താഴ്ത്തിയെങ്കിലും 140 ഇല്‍ 78 വരെ
അവര്‍ മുന്നണിക്ക് നല്‍കി. പ്രമുഖ നേതാക്കളെ ഇടതു മുന്നണി ഒഴിവാക്കിയതും
പാർട്ടിക്ക് തിരിച്ചടിയായി എന്ന് തോന്നുന്നു .

സ്ഥാനാര്‍ഥി നിർണ്ണയം പോലും  നടക്കാത്ത  നേരത്ത് വന്ന സർവ്വേ  ഫലങ്ങൾ  യു
ഡി എഫിന്റെ എല്ലാ പ്രതീക്ഷകളും കെടുത്തുന്നതായിരുന്നു . എന്നാല്‍ ഇതൊരു
മുന്നറിയിപ്പാണ് എന്ന്  കരുതി പ്രവര്‍ത്തിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളും   ചെന്നിത്തലയുടെ   പ്രവർത്തങ്ങളും  ഒരു
പരിധിവരെ യൂ ഡി എഫിനെ  മുന്നോട്ടു നയിക്കാൻ കഴിഞ്ഞു . തെരഞ്ഞെടുപ്പു
കമ്മിഷനെ വരെ കോടതിയില്‍ എത്തിച്ച സംഭവം  ചെന്നിത്തലയെ  ഒരു   ഹീറോ ആക്കി എന്നതിൽ സംശയം ഇല്ല.

അടുത്ത കാലത്ത്‌ സ്വര്‍ണകടത്ത്‌, സ്‌പ്രിങ്‌ളര്‍, ലൈഫ്‌ മിഷന്‍ ഭവന
നിര്‍മ്മാണ അഴിമതി, കിഫ്‌ബി , ആഴക്കടല്‍ മത്സ്യബന്ധനം  തുടങ്ങിയ വിവിധ വിഷയങ്ങള്‍ യു.ഡി.എഫ്‌ ഉയര്‍ത്തിയെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌കോവിഡ്‌ മഹാമാരിയെ നേരിട്ട രീതിയും കിറ്റ്‌ വിതരണവും തന്നെയായിരുന്നു . പല സ്ഥലങ്ങളിലും  ബി.ജെ.പിക്ക്‌ ഉണ്ടായ വളര്‍ച്ചയും എല്‍.ഡി.എഫിനു കാര്യമായി തുണച്ചുവെന്നും അഭിപ്രയപ്പെടുന്നുണ്ട് .

അതിനിര്‍ണായകമായ മണ്ഡലങ്ങളിലെ അവസാന ലാപ്പില്‍
മുന്നണികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് പല  അടിയൊഴുക്കുകളും  നടക്കുന്നു , സ്ഥാനാര്‍ഥികള്‍  ഭയക്കുന്നതും  ഈ
അടിയൊഴുക്കളെയാണ് .

 ഏപ്രില്‍ ആറിനു ചൊവ്വാഴ്ച ജനം വിധിയെഴുതും .അതിനു മുന്‍പ് ഇനിയും
എത്രയോ നാടകീയ നിമിഷങ്ങള്‍ കാണാനിരിക്കുന്നു. ഏതായാലും പരസ്യ പ്രചാരണം
തിരുന്നതോടെ   ഈ  തെരഞ്ഞടുപ്പിൽ  ആര്  ജയിക്കും  അല്ലെങ്കിൽ  ആര്
തോൽക്കും  എന്ന് പറയുക എളുപ്പമല്ല . പക്ഷേ വിജയിക്കുക  എന്നത് എല്ലാ
മുന്നണികൾക്കും  ജീവൻ മരണപോരാട്ടമാണ് .അധികാരം ഇല്ലെങ്കില്‍
ജനാധിപത്യത്തില്‍ പുല്ലു വിലയാണെന്ന് അനുഭവിച്ചവര്‍ക്ക് നന്നായി അറിയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക