-->

America

ന്യൂയോർക്കിൽ കോവിഡ് ബാധിച്ചു മരിച്ച 780 പേരുടെ മൃതദേഹങ്ങൾ ഒരു വർഷമായിട്ടും സംസ്കരിച്ചില്ല

Published

on

ന്യൂയോർക്ക് : കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന  ന്യൂയോർക്കിൽ ഒരു വര്ഷം കഴിഞ്ഞിട്ടും സംസ്കരിക്കാതെ  780 മൃതദേഹങ്ങൾ  ബ്രൂക്ലിനിലെ സൺസെറ്റ് പാർക്കിലെ സ്റ്റോറേജിൽ.  

ന്യൂയോർക്കിൽ  2020 ഏപ്രിൽ മുതൽ മൃതദേഹങ്ങൾ കവിഞ്ഞൊഴുകിയപ്പോൾ ഇവിടം ശവപ്പറമ്പ് എന്നുപോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയിൽ 1,300 മൃതദേഹങ്ങളാണ് ഇവിടെ  ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ, ഇനിയും ശരീരങ്ങൾ അവിടെയുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ അനാഥമല്ലെന്നും  അവരിൽ ബഹുഭൂരിപക്ഷത്തിനും അടുത്ത ബന്ധുക്കളുണ്ട് എന്നും സിറ്റി മെഡിക്കൽ എക്സാമിനറുടെ ഓഫീസിലെ  ചീഫ് ഓഫ് സ്റ്റാഫ് ഡിന മാനിയോട്ടിസ് പറഞ്ഞു. ആരുടേതാണെന്ന്  ഉറപ്പാക്കുന്നത് വരെ അവ സൂക്ഷിക്കുന്നത് തുടരുമെന്നവർ കൂട്ടിച്ചേർത്തു. മൃതശരീരം അവിടെനിന്ന് നീക്കം ചെയ്യുന്നതിന് എന്തെങ്കിലും സമയപരിധി ഉണ്ടോ എന്ന് പറയാൻ മാനിയോട്ടിസ് വിസമ്മതിച്ചു

ബ്രോങ്ക്‌സിലെ ഹാർട്ട് ഐലൻഡിലെ ശ്മശാനത്തിലേക്ക്  മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് മാറ്റുമോ എന്നും വ്യക്തമാക്കിയില്ല.

സാധാരണയായി 30 ദിവസമോ അതിൽ കുറവോ, മാത്രമേ  മൃതദേഹം സൂക്ഷിക്കുകയുള്ളു. ആ സമയപരിധിക്കുള്ളിൽ ബന്ധുക്കൾ അടക്കം ചെയ്യാൻ ശരീരം ഏറ്റുവാങ്ങണം.  ശവസംസ്കാരച്ചെലവ് വഹിക്കാൻ പല കുടുംബങ്ങൾക്കും കഴിയുന്നില്ല എന്ന് മനസ്സിലാക്കിയാണ്  ഉദ്യോഗസ്ഥർ അധികസമയം അനുവദിക്കുന്നത്.

ലോകത്ത് മറ്റൊരിടത്തും ഒരേ സമയം ഇത്രയധികം മരണങ്ങൾ ഉണ്ടായിട്ടില്ല. ന്യൂയോർക്ക് സ്റ്റേറ്റിൽ ഒരു വര്ഷം  മരണമടഞ്ഞത് 44,000 ൽ അധികം പേരാണ്.

കോവിഡ് ബാധിച്ച് ബന്ധുക്കൾ മരിച്ച ന്യൂയോർക്കുകാർക്ക് ശവസംസ്കാരത്തിന് മുടക്കിയ തുകയിൽ 7000 ഡോളർ  വരെ തിരികെ ലഭിക്കാൻ യോഗ്യത ഉണ്ടായിരിക്കുമെന്നും അതിനായി അപേക്ഷ സമർപ്പിക്കാമെന്നും  കഴിഞ്ഞ മാസം സെനറ്റ് നിയമം പാസാക്കിയിരുന്നു.

മുൻപ് എയ്ഡ്സ് രൂക്ഷമായ സമയത്ത് ഹാർട്ട് ഐലൻഡിൽ അടക്കിയതിനേക്കാൾ കൂടുതൽ ആളുകളെ 2020 ൽ കോവിഡ് മൂലം അടക്കിയിട്ടുണ്ട്. 

2020 ൽ  കുറഞ്ഞത് 2,334 പേരെ ഹാർട്ട് ഐലൻഡിൽ  സംസ്കരിച്ചതായി സെന്റർ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.

എയ്ഡ്‌സിന്റെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ  1988 നെ അപേക്ഷിച്ച് ഏകദേശം 1,000 പേരെ കൂടുതലായി അടക്കി എന്നാണ് റിപ്പോർട്ട്. ഏകദേശം രണ്ടര ഇരട്ടി.

കഴിഞ്ഞ വർഷം,  ഏപ്രിൽ ആദ്യവാരം നഗരത്തിൽ പ്രതിദിനം ശരാശരി 566 പേർ കോവിഡ് ബാധിച്ച്  മരിക്കുന്ന അവസ്ഥയായിരുന്നെന്ന് സിഡിസി  റിപ്പോർട്ടിൽ പറയുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

കാര്‍ട്ടൂണ്‍: സിംസണ്‍

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

റവ. ജോബി ജോയ് ഏപ്രില്‍ 13നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

View More