Image

കാലിഫോർണിയയിൽ ഏഷ്യൻ വംശജ കുത്തേറ്റ് മരിച്ചു

Published on 04 April, 2021
കാലിഫോർണിയയിൽ ഏഷ്യൻ വംശജ കുത്തേറ്റ്  മരിച്ചു
കാലിഫോർണിയയിലെ റിവർസൈഡ്-ൽ ശനിയാഴ്ച രാവിലെ  നായ്ക്കളെ നടത്താനിറങ്ങിയ 65 വയസുള്ള ഏഷ്യക്കാരി കെ ചിയേ മെംഗ് കുത്തേറ്റ്  മരിച്ചു. 

ആക്രമി ഡാർലിൻ സ്റ്റെഫാനി മോണ്ടോയ (23) അറസ്റ് ചെയ്തു. ഇവർ ട്രാൻസ്‌ജെൻഡർ ആണ്.  ഏഷ്യൻ വംശജർക്ക് എതിരെ പരക്കെ നടക്കുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഈ കൊലപാതകം  ഭീതി ഉണർത്തുന്നു.

എന്നാൽ ഇത് വംശീയ ആക്രമണമാണോ എന്ന് പറയാറായിട്ടില്ല എന്നാണ് പോലീസ് നിലപാട്. കണ്ണിൽ കണ്ടയാളെ  ആക്രമിച്ച് എന്നതാണ് വസ്തുതയെന്ന പോലീസ് പറയുന്നു. പ്രധാന കാരണം രണ്ട് ദിവസം മുൻപ് അവർ സ്‌കേറ്റ് ബോർഡിൽ പോയ ഒരു സ്ത്രീയെ ആക്രമിച്ചിരുന്നു. അവർ വെള്ളക്കാരി ആയിരുന്നു,

ആ കേസിൽ  മോണ്ടോയെ അറസ്റ് ചെയ്തുവെങ്കിലും കോവിഡ് നിയന്ത്രണം മൂലം ജാമ്യമില്ലാതെ വിട്ടയക്കുകയായിരുന്നു.

“വംശീയത കാരണം ഇരയെ ആക്രമിച്ചുവെന്ന് സൂചിപ്പിക്കാൻ ഒന്നുമില്ല,” റിവർസൈഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് റയാൻ റെയിൽ‌സ്ബാക്ക്  പറഞ്ഞു. പ്രതിയുടെ മയക്കുമരുന്ന് ദുരുപയോഗവും  മാനസിക-ആരോഗ്യവും  പരിശോധിക്കും.

ഇത്തവണ മോണ്ടോയെ  ജാമ്യമില്ലാതെ ജയിലിലാക്കി.

കാലിഫോർണിയയിൽ ഏഷ്യൻ വംശജ കുത്തേറ്റ്  മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക