-->

America

ഡാലസ് ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവക പ്രതിഷ്ഠാ ശുശ്രുഷ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.

ഷാജി രാമപുരം

Published

on

ഡാലസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക -  യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ ഡാലസിലെ സാക്‌സി സിറ്റിയില്‍  ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവകയുടെ പ്രതിഷ്ഠാ ശുശ്രുഷ ഭദ്രാസനാധിപന്‍ ബിഷപ്.ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് ഈസ്റ്റര്‍ ദിനത്തില്‍  നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി  റവ.സോനു വര്‍ഗീസ്, റവ.ഡോ.എബ്രഹാം മാത്യു , റവ.പി. തോമസ് മാത്യു , റവ.മാത്യൂ മാത്യുസ് , റവ.ബ്ലെസന്‍ കെ.മോന്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. 

ക്രോസ്സ് വേ ഇടവക അതിന്റെ അച്ചടക്ക പൂര്‍ണമായ പ്രവര്‍ത്തനം കൊണ്ടും, സഭാ ദൗത്യത്തിലൂന്നിയ ശുശ്രൂഷ  കൊണ്ടും പുതുതലമുറക്കാരുടെ പള്ളികള്‍ക്കു മാതൃകയാണെന്നും, ഒരു പളളിയുടെ പ്രതിഷ്ഠ എന്നത് കേവലം കെട്ടിടത്തിന്റെ കൂദാശ അല്ല മറിച്ചു വിശ്വാസ സമൂഹത്തിന്റെ പുനഃപ്രതിഷ്ഠ

കൂടിയാണെന്നും  ബിഷപ് ഡോ.മാര്‍  ഫിലക്‌സിനോസ് ഓര്‍മിപ്പിച്ചു. 

അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവര്‍ക്കായി ഭദ്രാസനത്തില്‍   ആരംഭിച്ച ഇടവകളില്‍ ഒന്നാമത്തെ ദേവാലയം ആണ് ഡാലസില്‍ 2015 സെപ്റ്റംബര്‍ മാസം 21 ന് രൂപികൃതമായ ക്രോസ് വേ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍. 2017 ജൂലൈ മുതല്‍ സഭയുടെ ഇടവക പദവിലേക്ക് ഈ ദേവാലയത്തെ കാലം ചെയ്ത ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള സഭാ സിനഡ് ഉയര്‍ത്തി. 

ഡാലസിലെ സാക്‌സി സിറ്റിയില്‍ രണ്ടര ഏക്കര്‍ വരുന്ന സ്ഥലവും, ഒപ്പമുള്ള കെട്ടിടവും കൂടി ചേര്‍ന്ന് വാങ്ങിയാണ്  ഇപ്പോള്‍ ഏകദേശം നാല്‍പ്പതില്‍ പരം കുടുംബങ്ങള്‍ ഉള്ള ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവകയിലെ അംഗങ്ങള്‍ പുതിയ സ്വന്തം ദേവാലയത്തിന് തുടക്കം കുറിച്ചത്. 

ന്യുയോര്‍ക്ക് സ്വദേശിയായ  റവ.സോനു വര്‍ഗീസ് ഇടവകയുടെ പ്രഥമ വികാരിയായും,  ലിജോയ് ഫിലിപ്പോസ് വൈസ്.പ്രസിഡന്റായും, സാജന്‍ തോമസ് സെക്രട്ടറിയായും, നിവിന്‍ മാത്യു , സിറില്‍ സഖറിയ  എന്നിവര്‍ ഇടവക ട്രസ്റ്റിന്മാരായും, ജോജി കോശി ഭദ്രാസന അസംബ്ലി അംഗമായും പ്രവര്‍ത്തിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

കാര്‍ട്ടൂണ്‍: സിംസണ്‍

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

റവ. ജോബി ജോയ് ഏപ്രില്‍ 13നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

View More