-->

fomaa

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

സലിം : ഫോമാ ന്യൂസ് ടീം

Published

on

ഫോമയുടെ ഹെല്പിങ് ഹാന്‍ഡ്സ് പദ്ധതിയുടെ ന്യൂയോര്‍ക്ക് മേഖല  മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്  ക്യൂന്‍സിലുള്ള  സന്തൂര്‍ റെസ്റ്റാറ്റാന്റില്‍ വെച്ച്   2021 മാര്‍ച്ച് 21 നു  നടന്ന ചടങ്ങില്‍ ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് ചെയര്‍മാന്‍ സാബു ലൂക്കോസിന് സംഭാവന കൊടുത്തുകൊണ്ട്  സെനറ്റര്‍ കെവിന്‍ തോമസ്  ഉദ്ഘാടനം നിര്‍വഹിച്ചു.

 ചടങ്ങില്‍  ഫോമാ യൂത്ത് ഫോറം അഡൈ്വസറി &  നാഷണല്‍ കോഓര്‍ഡിനേറ്റര്‍  അജിത് കൊച്ചുകുടിയില്‍ എബ്രഹാം ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് സെക്രട്ടറി ബിജു ചാക്കോയ്ക്ക് മെമ്പര്‍ഷിപ് തുക സംഭാവന ചെയ്തു കൊണ്ട്  ഫോമാ ഹെല്പിങ് ഹാന്‍ഡ്സില്‍  അംഗത്വം സ്വീകരിച്ചു .  ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു സമഭാവനയുടെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന, ജീവകാരുണ്യത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി  നിലകൊള്ളുന്ന എക്കോ (Enhanced Community through  Harmonious Outreach) എന്ന സംഘടനയുടെ നാമത്തില്‍ ഡോ: തോമസ് മാത്യുവും  1500 ഡോളര്‍  നല്‍കി  ഫോമാ ഹെല്പിങ്  ഹാന്‍ഡ്സില്‍ അംഗത്വം സ്വീകരിച്ചു.

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിനോയ് തോമസും ഹെല്പിങ് ഹാന്‍ഡ്സ് കമ്മ്യൂണിറ്റി ലയ്‌സണ്‍ വിജി എബ്രഹാമും സംയുക്തമായി നടത്തിയ ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് മെമ്പര്‍ഷിപ് കാമ്പയിനില്‍  പങ്കെടുത്ത് കൊണ്ട് ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വിമന്‍സ് ചെയര്‍പേഴ്‌സണ്‍ മിനോസ് എബ്രഹാം 1000 ഡോളര്‍ സംഭാവന ചെയ്തു.  

നിര്‍ദ്ധനരും, ആലംബഹീനരും,അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളില്‍ ഒരു കൈത്താങ്ങാകുവാനും,  ഫോമാ രൂപം നല്‍കിയ സാമ്പത്തിക സഹായ പദ്ധതിയാണ് ഹെല്പിങ് ഹാന്‍ഡ്. ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ ഇത്തരമൊരു    ഒരു സഹായ പദ്ധതി നടപ്പിലാക്കുന്നത്. നൂറ് ഡോളറില്‍ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി  ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക്  https://fomaahelpinghands.org  എന്ന വെബ്‌സൈറ്റിലൂടെ   സംഭാവനയായി നല്‍കി ഹെല്പിങ് ഹാന്റില്‍ പങ്കാളികളാകാം. അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ്  ഫോമയുടെ  ഹെല്പിങ് ഹാന്‍ഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക  ക്ലേശമനുഭവിക്കുന്നവര്‍ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, തുടങ്ങിയവരെയാണ്  ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കള്‍ ആയി കണക്കാക്കുക.

അന്തരിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ആയിരുന്ന ഗായകന്‍ സോമസുന്ദരത്തിന്റെ കുടുംബത്തിന്  സഹായം നല്‍കിക്കൊണ്ടാണ് ഹെല്പിങ്  ഹാന്‍ഡ്സിന്റെ  ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം  കുറിച്ചത്.

ഇതിനോടകം അമേരിക്കയിലെ വിവിധ മേഖലകളില്‍ നിന്ന് രണ്ടായിരത്തിനുമേല്‍ പേര്‍ സഹായ സന്നദ്ധരായി ഹെല്പിങ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് ഹെല്പിങ് ഹാന്റ് ചെയര്‍മാന്‍ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവര്‍ അറിയിച്ചു.

ദാനശീലരായ  സന്മനസ്സുള്ള എല്ലാ മലയാളികളും ഒറ്റക്കെട്ടായി ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് എന്ന ഈ ബൃഹത്സംരംഭത്തില്‍  അംഗത്വം എടുത്തു വിജയിപ്പിക്കണമെന്ന്

ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ ഹെല്പിങ് ഹാന്റിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് പോറ്റി, ചെയര്‍മാന്‍ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

View More