Image

ദുര്‍ഗ കൃഷ്ണ വിവാഹിതയായി

Published on 05 April, 2021
ദുര്‍ഗ കൃഷ്ണ വിവാഹിതയായി
യുവനടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ കൊച്ചിയില്‍ നടക്കും. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദുര്‍ഗയും അര്‍ജുനും വിവാഹിതരായത്.

'വിമാനം' എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്‍റെ നായികയായിട്ടാണ് ദുര്‍ഗ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ജീത്തു ജോസഫും മോഹന്‍ലാല്‍ വീണ്ടും ഒരുമിക്കുന്ന റാമില്‍ ഒരു സുപ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ദുര്‍ഗയാണ്. വൃത്തം, കിംഗ് ഫിഷ്, 21 അവേഴ്സ് എന്നിവയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ദുര്‍ഗയുടെ മറ്റ് സിനിമകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക