-->

America

ബൈഡന്റെ ഈസ്റ്റർ സന്ദേശം: എത്രയും വേഗം വാക്സിൻ സ്വീകരിക്കുക

Published

on

ജോ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഈസ്റ്റർ   സന്ദേശത്തിൽ കോവിഡ് വാക്സിൻ എത്രയും വേഗം സ്വീകരിക്കണമെന്ന്  ആഹ്വാനം. പ്രഥമ വനിതാ ജിൽ ബൈഡനൊപ്പമുള്ള വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നതിനൊപ്പം ഇക്കാര്യം സൂചിപ്പിച്ചതിൽ നിന്ന് പ്രസിഡന്റിന്റെ കരുതൽ വ്യക്തമാകുന്നു.

വൈറസ് എങ്ങും പോയിട്ടില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഫ്രാൻസിസ് മാർപ്പാപ്പ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധത കാത്തത് മാതൃകയാക്കി, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സുരക്ഷിതമായിരിക്കാൻ ശ്രദ്ധ വേണമെന്ന് അമേരിക്കയിലെ രണ്ടാമത്തെ  കത്തോലിക്കനായ പ്രസിഡണ്ട്  കൂട്ടിച്ചേർത്തു.

' നിങ്ങൾ വാക്സിൻ സ്വീകരിക്കുകയും കമ്മ്യൂണിറ്റിയിലുള്ള മറ്റാളുകളെ അതിന് പ്രേരിപ്പിക്കുകയും വഴി, അവധിക്കാല ആഘോഷങ്ങൾ ഒന്നിച്ച് നടത്താനുള്ള സാഹചര്യം വേഗത്തിൽ സൃഷ്ടിക്കാൻ സഹായിക്കും.' ബൈഡൻ പറഞ്ഞു.

ദൈവത്തിൽ നിന്ന് ആരോഗ്യം, പ്രത്യാശ,ആനന്ദം,സമാധാനം എന്നിവ ലഭിക്കട്ടെ എന്നാണ് ജിൽ ആശംസിച്ചത്.

മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ല, യു എസ് വിമാനത്താവളങ്ങളിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ തിരക്ക് 

അവധിക്കാല ആഘോഷങ്ങളും ഒത്തുചേരലുകളും കോവിഡ് കേസുകളുടെ കുതിപ്പിന് ഇടയാക്കുമെന്നും അവ ഒഴിവാക്കണമെന്നും മുൻകാല അനുഭവം ചൂണ്ടിക്കാണിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അവയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് 13 മാസത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തിരക്കാണ് വെള്ളിയാഴ്‌ച യു എസ് വിമാനത്താവളങ്ങളിൽ രേഖപ്പെടുത്തിയത് .

1,580,785 ആളുകളെയാണ് ഒറ്റദിവസം എയർപോർട്ട് സെക്യൂരിറ്റി ഏജന്റുമാർ സ്ക്രീൻ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം യാത്ര ചെയ്ത ആളുകളുടെ എണ്ണത്തിന്റെ  12 മടങ്ങാണിത്‌.

മാർച്ച് 12 2020 ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരേസമയം യാത്ര തിരിക്കുന്നത്.
താങ്ക്സ്ഗിവിങ്, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ യാത്രകളുടെ ഫലമായി ഉയർന്ന രോഗവ്യാപനം നിയന്ത്രണവിധേയമായി വരുന്നതിനിടയിൽ, മുന്നറിയിപ്പ് അവഗണിച്ച് ജനങ്ങൾ വീണ്ടും ഒത്തുചേരുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ട്.

ബൈഡൻ പ്രഖ്യാപിച്ചതുപോലെ മേയ് മാസത്തിൽ എല്ലാ അമേരിക്കക്കാർക്കും വാക്സിൻ ലഭിക്കും 

ബാൾട്ടിമോറിലെ നിർമ്മാണ യൂണിറ്റിൽ ജീവനക്കാരുടെ പിഴവുമൂലം 1.5 കോടി കോവിഡ് വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമായ സാഹചര്യത്തിൽ, ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചതുപോലെ മേയ് മാസത്തിൽ എല്ലാ അമേരിക്കക്കാർക്കും നൽകാൻ ആവശ്യമായ വാക്സിൻ ലഭിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. അതിൽ മാറ്റമില്ലെന്ന് ഞായറാഴ്‌ച പ്രസിഡന്റ് വ്യക്തമാക്കിയത് രാജ്യം ആശ്വാസത്തോടെയാണ് കേട്ടത്.  

ആസ്ട്രസെനിക്ക വാക്സിൻ ഉത്പാദനം മറ്റൊരു പ്ലാന്റിലേക്ക് മാറ്റിക്കൊണ്ട് ബാൾട്ടിമോർ പ്ലാന്റ് പൂർണമായും ജോൺസൺ ആൻഡ് ജോൺസൺ ഏറ്റെടുക്കുകയാണ്. ഒരു ഡോസ് കൊണ്ട് ഫലപ്രാപ്തി തെളിയിച്ച ഏക വാക്സിൻ എന്ന നിലയിൽ, ജെ ആൻഡ് ജെ യുടെ മരുന്ന് മാത്രമായി ബാൾട്ടിമോറിൽ ഉത്പാദിക്കുമ്പോൾ പ്രതീക്ഷിക്കുന്ന വേഗതയിൽ എല്ലാ ജനങ്ങൾക്കും ആവശ്യമായ ഡോസ് ലഭിക്കും.

ആസ്ട്രസെനിക്കയുടെ ഉത്പാദനം നടത്താൻ മറ്റൊരു യു എസ്  സൈറ്റ് കണ്ടെത്താൻ ഫെഡറൽ ഉദ്യോഗസ്ഥർ വാരാന്ത്യം മുതൽ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Facebook Comments

Comments

  1. Make Me Rich First #

    2021-04-05 16:06:09

    Facing a cash crunch and getting badly outspent by the Democrats, the campaign had begun last September to set up recurring donations by default for online donors, for every week until the election. Contributors had to wade through a fine-print disclaimer and manually uncheck a box to opt out. As the election neared, the Trump team made that disclaimer increasingly opaque, an investigation by The New York Times showed. Initially, there was an easily overlooked pre-checked box on the donation page — which, naturally, many supporters didn’t see — that turned a single donation into a monthly contribution. As Election Day drew closer, the pre-checked box created weekly contributions. In time, solicitations featured “lines of text in bold and capital letters that overwhelmed the opt-out language.” Not surprisingly, banks and credit card companies were soon inundated “with fraud complaints from the president’s own supporters about donations they had not intended to make, sometimes for thousands of dollars.” The then-president’s joint operation with the Republican National Committee — relying on WinRed, a for-profit operation that processed the online donations — had to issue more than 530,000 refunds worth $64.3 million in the final two-and-a-half months of the campaign. The total for all of 2020 was even more amazing: $122 million in refunds. From the article: Political strategists, digital operatives and campaign finance experts said they could not recall ever seeing refunds at such a scale. Mr. Trump, the R.N.C. and their shared accounts refunded far more money to online donors in the last election cycle than every federal Democratic candidate and committee in the country combined. Of course, even though the Republicans were forced to refund millions of dollars, Trump and his team were able to use that money when they needed it most. As the Times put it, “In effect, the money that Mr. Trump eventually had to refund amounted to an interest-free loan from unwitting supporters at the most important juncture of the 2020 race.” The article went on to note that the unintended payments “busted credit card limits. Some donors canceled their cards to avoid recurring payments. Others paid overdraft fees to their bank.” It’s tempting to think Trump’s defeat in early November ended the problem, but it didn’t: the Republican continued to pump out ridiculous financial appeals, begging donors to send him even more money based on his post-election Big Lie. The former president’s supporters did as they were told, chipping in more money to help combat the made-up conspiracy, unaware of the fact that much of the money was directed to Trump’s new political action committee, not to efforts to combat the election results. As was true before Election Day, Team Trump continued to benefit from a system in which many donors didn’t recognize the fine print — which in turn generated another round of weekly withdrawals.

  2. Make Me Rich First #1

    2021-04-05 16:04:16

    From his 'charity' to his 'university' to his campaign fundraising operation, Trump sees those who put their faith in him as suckers to be fleeced.Trump’s Audacious Campaign Scam Is Worst Than Previously Reported. When it comes to taking advantage of people, it’s safe to say that no one can match Donald Trump’s extraordinary ability to take those who put their faith in him as suckers to be fleeced. Trump’s infamous record includes running a fraudulent charitable foundation and creating a fraudulent “university” that was designed to do little more than rip off its “students.” However, as noted by an article published by on MSNBC on Monday, “the scam the Trump campaign pulled off last fall was truly extraordinary, even by the former president’s standards.” The news outlet highlights a New York Times report over the weekend on “Trump’s 2020 political operation and the brazenly underhanded tactics it employed to swindle its unsuspecting donors. The article began by featuring a financially unstable cancer patient in Kansas City, who chipped in $500 last September after hearing Rush Limbaugh talk about the Republican ticket’s financial needs.” The report added: “What the hospice-bound patient — making his first-ever campaign contribution — didn’t know was that Team Trump accepted the $500 donation, withdrew another $500 the next day, and then took another $500 once per week through mid-October. It wasn’t long before the cancer patient’s bank account had been emptied by the then-president’s political operation, causing the man’s utility and rent payments to bounce.” This wasn’t the result of an accident or a banking error.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

കാര്‍ട്ടൂണ്‍: സിംസണ്‍

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

റവ. ജോബി ജോയ് ഏപ്രില്‍ 13നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

View More