Image

ഡാളസ് സൗഹൃദ വേദി എബ്രഹാം തെക്കേമുറിയെയും ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചു

Published on 05 April, 2021
ഡാളസ് സൗഹൃദ വേദി  എബ്രഹാം തെക്കേമുറിയെയും ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചു
ഡാളസ്: ഡാളസ് സൗഹൃദ വേദി  സൂം പ്ലേറ്റുഫോമിൽ നടത്തിയ  സമ്മേളനത്തിൽ എബ്രഹാം തെക്കേമുറിയെയും ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചു.  

ജെ മാത്യൂസ് (ജനനി മാഗസിൻ ചീഫ് എഡിറ്റർ) ജോർജ് ജോസഫ് (ഇ-ഈമലയാളി) എന്നിവർ മുഖ്യ അതിഥികളായി എത്തിയ സമ്മേളനത്തിൽ ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ് എബി മക്കപ്പുഴ സെക്രട്ടറി അജയകുമാർ എന്നിവർ  എബ്രഹാം തെക്കേമുറിയെ വീട്ടിലെത്തി പൊന്നാട അണിയിച്ചു .

കഴിഞ്ഞ 40 വർഷം ഡാളസിലെ സാംസ്കാരിക സംഘടനകളിൽ  മികച്ച സേവനം നടത്തുകയും, മലയാള സാഹിത്യ രംഗത്തു പ്രശസ്തമായ രചനകൾ നൽകുകയും ചെയ്ത എബ്രഹാം തെക്കേമുറിയുടെ സുത്യർഹമായ സേവനങ്ങളെ  പ്രശംസിച്ചു   ജെ മാത്യൂസ് പ്രസംഗിച്ചു. കൂടുതൽ എഴുതുവാനുള്ള അവസരങ്ങൾ നൽകട്ടെ എന്ന് ആശംസിച്ചു .

നോവലിനെയും, മലയാള സാഹിത്യ കൃതികളയേയും എടുത്തു കാട്ടിയായിരുന്നു  ജോർജ് ജോസഫിന്റെ അനുമോദന വാക്കുകൾ. വിമർശന രൂപത്തിലും, ഫലിത രൂപത്തിലും ആനുകാലിക വിഷയങ്ങളെ പ്രവാസി മനസ്സുകളിൽ എത്തിക്കുവാൻ തെക്കേമുറിയുടെ സാഹിത്യ കൃതികൾക്ക് സാധിച്ചിട്ടുണ്ടെന്നു ജോർജ് ജോസഫ് അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സാംസ്‌കാരിക നേട്ടങ്ങളെ മാനിച്ചു ഡാളസ് സൗഹൃദ വേദി ഒരുക്കിയ ലൈഫ് അച്ചീവ്മെന്റ് അവാർഡ് ജോർജ് ജോസഫ് തെക്കേമുറിക്കു സമ്മാനിച്ചു.

തുടർന്ന് ടെക്സാസ് യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റൻ മലയാളം വിഭാഗം അദ്ധ്യാപിക ഡോ.ദർശന മനയത്ത് ശശിക്ക് അക്ഷര ശ്രീ അവാർഡ് ജെ മാത്യൂസ് നൽകി . 

പ്രസിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. പ്രധാന അതിഥികളുടെ പ്രസംഗത്തിന്  ശേഷം ആദരിക്കൽ ചടങ്ങിന്റെ ഭാഗങ്ങൾ സൂമിലൂടെ പ്രദർശിപ്പിച്ചു. തുടന്ന് ജോസെൻ ജോർജ് (ലാന പ്രസിഡണ്ട്) ഷിജു എബ്രഹാം (സെക്രട്ടറി, ഫ്രണ്ട്സ്  ഓഫ് റാന്നി) സിജു വി ജോർജ് (കെ എൽ എസ്, പ്രസിഡണ്ട്) ടീച്ചർ സാറ ചെറിയാൻ (ഡാളസ് സൗഹൃദ വേദി വനിതാ ഫോറം), ഹിമാ രവീന്ദ്രനാഥ്‌(മലയാളം അദ്ധ്യാപിക ഗുരുവായുരപ്പൻ ടെംപിൾ, ഡാളസ്) തുടങ്ങിയ സാംസ്‌കാരിക നേതാക്കൾ ആശംസ പ്രസംഗങ്ങൾ നടത്തി.  

ശ്രീ. എബ്രഹാം തെക്കേമുറിയുടെയും, ഡോ.ദർശനയുടെയും  ഹൃദയ സ്പർശിയായ മറുപിടി വാക്കുകൾ ഏറെ ശ്രെദ്ധേയമായിരുന്നു. ഇത്തരത്തിലുള്ള ആദരവ് ചടങ്ങു് ക്രമീകരിച്ച ഡാളസ് സൗഹൃദ വേദി ഭാരവാഹികളെയും പ്രവർത്തകരെയും ഇരുവരും അനുമോദിച്ചു.  
ഷീബാ മത്തായി കൃതജ്ഞത അറിയിച്ചു 
(എബി മക്കപ്പുഴ)
ഡാളസ് സൗഹൃദ വേദി  എബ്രഹാം തെക്കേമുറിയെയും ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചുഡാളസ് സൗഹൃദ വേദി  എബ്രഹാം തെക്കേമുറിയെയും ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചുഡാളസ് സൗഹൃദ വേദി  എബ്രഹാം തെക്കേമുറിയെയും ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക