-->

America

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ഫോമാ ന്യൂസ് ടീം

Published

on

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ രൂപം നല്‍കിയ ഫോമാ ഹെല്പിങ് ഹാന്‍ഡ്,  ഫീസ് അടക്കാന്‍ ക്ലേശിച്ച കൊല്ലത്തുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ജി.അഭിരാമിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫോമക്ക്  വേണ്ടി ഫോമയുടെ സഹചാരിയായ ഡോക്ടര്‍ ജേക്കബ് തോമസ്  മുന്‍കൈയെടുത്താണ് അടിയന്തിരമായി  കൊല്ലം ബീച്ച് റിട്രീറ്റില്‍ വെച്ച് ചെക്ക് കൈമാറിയത്. ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം , കോളേജില്‍ നിന്നും പുറത്താകുമെന്നുള്ള സാഹചര്യത്തിലാണ് ഫോമാ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍  സഹായ ധനം എത്തിച്ചത് . മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഭിരാമിക്ക് ഫീസ് അടക്കുന്നതിനുള്ള സല്‍കര്‍മ്മത്തില്‍,ഫോമ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ്.എ യും ഒരുമിച്ചാണ് പങ്കാളികളായത്.

 

അഭിരാമിക്കായുള്ള സഹായ അഭ്യര്‍ത്ഥന ഫോമാ ഹെല്പിങ് ഹാന്‍ഡ് മുന്നോട്ട് വെച്ചപ്പോള്‍ തന്നെ  കുസുമം ടൈറ്റസ്, സ്വപ്ന രാജന്‍, ജൂലി ബിനോയ് എന്നിവര്‍ സഹായ വാഗ്ദാനവുമായി എത്തി. അവര്‍ മൂന്ന് പേരുടെയും സഹായത്തോടെയാണ് ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എ യും ചേര്‍ന്ന് അഭിരാമിക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എത്തിച്ചത്.

 

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നല്‍കിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെല്പിങ് ഹാന്‍ഡ്.   നൂറ് ഡോളറില്‍ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക്  https://fomaahelpinghands.org  എന്ന വെബ്‌സൈറ്റിലൂടെ സംഭാവനയായി നല്‍കി ഹെല്പിങ് ഹാന്റില്‍ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ്  ഫോമയുടെ  ഹെല്പിങ് ഹാന്‍ഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക  ക്ലേശമനുഭവിക്കുന്നവര്‍ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, തുടങ്ങിയവരെയാണ്  ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കള്‍ ആയി കണക്കാക്കുക.

 

അഭിരാമിയെ സഹായിക്കാന്‍ സന്നദ്ധരായ കുസുമം ടൈറ്റസ്, സ്വപ്ന രാജന്‍, ജൂലൈ ബിനോയ് എന്നിവരെ ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഹെല്പിങ് ഹാന്‍ഡ്സിന്റെ  നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് പോറ്റി, ചെയര്‍മാന്‍ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവര്‍ അഭിനന്ദിച്ചു. ഫോമയുടെ ഹെല്പിങ് ഹാന്‍ഡുമായി സന്മനസുള്ള എല്ലാ മലയാളികളും സഹകരിക്കാന്‍ ഫോമയുടെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

HH Logo

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

കാര്‍ട്ടൂണ്‍: സിംസണ്‍

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

റവ. ജോബി ജോയ് ഏപ്രില്‍ 13നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

View More