Image

ഡോ. സണ്ണി എഴുമറ്റൂരിന്റെ പുതിയ ഗ്രന്ഥം പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2012
ഡോ. സണ്ണി എഴുമറ്റൂരിന്റെ പുതിയ ഗ്രന്ഥം പ്രകാശനം ചെയ്‌തു
ഷിക്കാഗോ: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച പുതിയ ഗ്രന്ഥം `The Enigma of the Holy Spirit' 2012 ജൂണ്‍ 17-ന്‌ കൊളോണിയല്‍ ഹില്‍സ്‌ ബൈബിള്‍ ചാപ്പലില്‍ വെച്ച്‌ പ്രകാശനം ചെയ്‌തു.

റെയ്‌മണ്ട്‌ ജോണ്‍സണ്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ബ്രദര്‍ ഫ്രാങ്ക്‌ മാര്‍ട്ടിന്‍, സിസ്റ്റര്‍ മേരി ടെറലിന്‌ പുസ്‌തകത്തിന്റെ ഒരു കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ സഹായിച്ചവര്‍ക്ക്‌ ഡോ. എഴുമറ്റൂര്‍ നന്ദി പറഞ്ഞു.

`പരിശുദ്ധാത്മാവ്‌' എന്ന വിഷയത്തെപ്പറ്റി അമ്പതില്‍പ്പരം വര്‍ഷങ്ങള്‍ ഗവേഷണം നടത്തിയതിനുശേഷം എഴുതിയ ഈ ഗ്രന്ഥം ഒരു ബൈബിള്‍ പഠിതാവിന്റെ ഈ വിഷയത്തെ സംബന്ധിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കും. കോപ്പികള്‍ക്ക്‌: www.amazon.com സന്ദര്‍ശിക്കുക.
ഡോ. സണ്ണി എഴുമറ്റൂരിന്റെ പുതിയ ഗ്രന്ഥം പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക