Image

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

Published on 07 April, 2021
എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ  പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ
ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എച്ച് ഡി അനുഭവത്തെക്കുറിച്ച്
അവബോധമുണ്ടാക്കാന്‍ സ്റ്റാര്‍ ഇന്ത്യ പുതിയ പ്രചാരണ പരിപാടികള്‍
ആരംഭിക്കും. " സിര്‍ഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയല്‍
എച്ച്ഡി എക്‌സ്‌പെരിയന്‌സസ് " എന്നാണ് പ്രചാരണപരിപാടി . സ്റ്റാര്‍
ഇന്ത്യയുടെ നെറ്റ്വര്‍ക്കുകളില്‍ ഏഴു ഭാഷകളില്‍ ഈ പ്രചാരണം
സംപ്രേക്ഷണം ചെയ്യും

എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് - ടോപ്പ് ബോക്‌സുമുണ്ടെങ്കില്‍ എച്ച് ഡി
അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത് .
എന്നാല്‍ ഇതോടൊപ്പം എച്ച് ഡി ചാനലുകളുടെ വരിക്കാര്‍ ആയെങ്കില്‍ മാത്രമേ
എച്ച് ഡി അനുഭവം സമ്പൂര്ണമാകുമെന്ന അറിവ് പകരുവാനാണ് സ്റ്റാര്‍ ഇന്ത്യ
ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്

ഇതിനു `നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്താണ് ഈ പ്രചാരണ പരിപാടിക്ക്
രൂപം നല്‍കിയിട്ടുള്ളത് . എച്ച് ഡി ചാനലിന്റെ വരികക്കാരായാല്‍ മാത്രമേ
സമ്പൂര്‍ണ എച്ച് ഡി അനുഭവം ലഭിക്കുകയുള്ളുവെന്നു അറിയാവുന്ന
പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനു താഴെയെന്നാണ് സ്റ്റാര്‍ ഇന്ത്യ നടത്തിയ
പാദനയത്തില്‍ കണ്ടെത്തിയിട്ടുള്ളത് .

സ്റ്റാര്‍ ഇന്ത്യ ഇപ്പോഴും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത് തങ്ങളുടെ കാഴ്ചക്കാര്‍ക്ക്
സമാനതകളില്ലാത്ത വിനോദാനുഭവവും മൂല്യവും നല്‍കുക എന്നതിലാണ് .
വിവിധ ഭാഷകളിലുള്ള 26 സ്റ്റാര്‍ എച്ച് ഡി ചാനലുകളിലൂടെ
ഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്ച അനുഭവം നല്‍കുന്നതിനും ഉദ്ദേശിക്കുന്നു.
സ്റ്റാര്‍ എച്ച് ഡി ചാനലുകളുടെ വരിക്കാരാകുന്നത് അതിനുസഹായിക്കും എച്ച്
ഡി ചാനലുകള്‍ റീചാര്‍ജ് ചെയ്യുന്നതിന്റെ പ്രസക്തി മനസിലാക്കാന്‍
ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണ
പരിപാടി എന്ന് സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ ഇന്ത്യ ആന്‍ഡ്
ഇന്റര്‍നാഷണല്‍ ടിവി ആന്‍ഡ് ഡിസ്ട്രിബൂഷന്‍ പ്രസിഡന്റ് ഗുര്‍ജീവ് സിംഗ്
കപൂര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക