പുന്നപ്ര - വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്ക് വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് വധഭീഷണി ഉയരുന്നത്.
ഇതേത്തുടര്‍ന്ന് സന്ദീപ് വാചസ്പതിയുടെ ചീഫ് ഇലക്ഷന് ഏജന്റ് ജി. വിനോദ് കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. തനിക്ക് നേരെ വധഭീഷണി മുഴക്കുന്നവരോട് 'ചോദ്യങ്ങള്‍ ഉയരുമ്ബോള്‍ ആയുധമല്ല മറുപടി' എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി സന്ദീപും രംഗത്തെത്തി.
നേരത്തെ, പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് സന്ദീപ് വാചസ്പതി തന്റെ ഇലക്ഷന് പ്രചാരണം ആരംഭിച്ചത്. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരുന്നു. രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അര്‍പ്പിക്കാനാണ് താന്‍ എത്തിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല