ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന് വ്യാജ പ്രചാരണങ്ങള്‍. ആദരാഞ്ജലികള്‍ എന്ന ക്യാപ്ഷനോടെയുള്ള ഗായികയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നത്. ഇത് ഒമ്പതാം തവണയാണ് ഗായിക അന്തരിച്ചുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.
ഈ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാനകി ആരോഗ്യവതിയായിരിക്കുന്നു എന്നും ഗായികയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ ഗായിക അന്തരിച്ചുവെന്ന പ്രചാരണങ്ങള്‍ വന്നപ്പോള്‍ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നല്കിയ പരാതിയില്‍ അന്വേഷണം നടന്നിരുന്നു.
പത്തനംതിട്ട സ്വദേശിയെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍, ജാനകി അന്തരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വന്നപ്പോള്‍ ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകന് ശരത് തുടങ്ങിയവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
2017ല്‍ ആണ് സംഗീത ജീവിതം അവസാനിപ്പിച്ചുവെന്നും ഇനി പാടുന്നില്ലെന്നും ജാനകി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല