-->

America

മയാമി ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും കെ.സി.സി.എന്‍.എ. ടൗണ്‍ഹാള്‍ മീറ്റിംഗും ഏപ്രില്‍ 10 ന്

സൈമൺ മുട്ടത്തിൽ

Published

on

മയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ (മയാമി) യുടെ 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് മയാമി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍  നടത്തപ്പെടുന്നു. 

മയാമി ക്‌നാനായ അസോസിയേഷന്‍ പുതിയ ഭാരവാഹികളായി പ്രസിഡന്റ് -സിബി ചാണശ്ശേരില്‍, വൈസ് പ്രസിഡന്റ് -ജിമ്മി തേക്കുംകാട്ടില്‍, സെക്രട്ടറി- ജയ്‌മോന്‍ വെളിയന്‍തറയില്‍, ജോയിന്റ് സെക്രട്ടി - ഡോണി മാളേപ്പറമ്പില്‍, ട്രഷറര്‍ - എബി തെക്കനാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 

അടുത്ത രണ്ടുവര്‍ഷക്കാലം വിവിധ കര്‍മ്മപരിപാടികളിലൂടെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മീറ്റിംഗില്‍ മുഖ്യാതിഥിയായി നിയുക്ത കെ.സി.സി.എൻ.എ  പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പങ്കെടുക്കും. ഇതോടനുന്ധിച്ച് കെ.സി.സി.എൻ.എയുടെ ആഭിമുഖ്യത്തില്‍ ഭാവിയിലേക്ക് ആവിഷ്‌ക്കരിക്കുന്ന കര്‍മ്മ പരിപാടികളെക്കുറിച്ചും അത് നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും സമുദായാംഗങ്ങളുമായി തുറന്ന ചര്‍ച്ച നടത്തുന്നതിനായി ടൗണ്‍ ഹാള്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സിറിയക് കൂവക്കാടിനോടൊപ്പം മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ടൗണ്‍ഹാള്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതാണ്.

പ്രവര്‍ത്തനോദ്ഘാടനത്തിലേക്കും ടൗണ്‍ ഹാളില്‍ മീറ്റിംഗിലേക്കും മയാമിയിലെ മുഴുവന്‍ സമുദായാംഗങ്ങളുടെയും സജീവസാന്നിദ്ധ്യസഹകരണം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

പരിപാടികള്‍ക്ക് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ജോണ്‍ ചക്കാല, വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി പുതുപ്പള്ളില്‍, കെ.സി.വൈ.എല്‍. കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മച്ചാനിക്കല്‍, ഷീല കുറികാലായില്‍, കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റേഴ്‌സായ നിഖിത കണ്ടാരപ്പള്ളിയില്‍, രമ്യ പവ്വത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട് : ജെയ്‌മോന്‍ വെളിയന്‍തറയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ കാര്‍ മെക്കാനിക്ക് തസ്തികയിലേക്ക് മല്‍സര പരീക്ഷ നടത്തുന്നു

എ.എം തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച: പൊതുദര്‍ശനം വ്യാഴാഴ്ച

യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ നീക്കം

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിച്ചു

കെ.സി.സി.എന്‍.എ. ടൗണ്‍ ഹാള്‍ മീറ്റിംഗും മയാമി ക്‌നാനായ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ "ഷേവ് ടു സേവ് "പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

View More