Image

മകന്‍ പിതാവിന്റെ പൊരുളാണ്; പി.ജയരാജനെതിരെ യൂത്ത് ലീഗ്

Published on 07 April, 2021
മകന്‍ പിതാവിന്റെ പൊരുളാണ്; പി.ജയരാജനെതിരെ യൂത്ത് ലീഗ്


മലപ്പുറം: കണ്ണൂര്‍ പാനൂര്‍ പുല്ലൂക്കരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജന്റെ പോസ്റ്റും കൂടി വന്നതോടെ  അതിരൂക്ഷ പ്രതികരണുമായി യൂത്ത് ലീഗ്. യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷനും പെരിന്തല്‍മണ്ണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ നജീബ് കാന്തപുരം പ്രതികരണവുമായി രംഗത്തെത്തി. 

അറബിയില്‍ ഒരു ചൊല്ലുണ്ട്. 'മകന്‍ പിതാവിന്റെ പൊരുളാണ്. അരുംകൊലകള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളു.. ഭരണം കയ്യിലിരിക്കുന്ന ഹുങ്കില്‍ എല്ലാക്കാലത്തും പാവങ്ങള്‍ക്ക് മേല്‍ അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കാമെന്ന് കരുതേണ്ട. ഭരണം മാറും നല്ല നാളുകള്‍ വരും. ജെയിന്‍ രാജിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് അദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക