കുവൈറ്റ്: ഇടുക്കി അസോസിയേഷന് കുവൈറ്റിന്റെ പുതിയ ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എല്ലാത്തിനും ഉചിതമായ രീതിയില്‍ പരിഹാരം കാണാമെന്ന് സ്ഥാനപതി ഉറപ്പു നല്കി.
ഇടുക്കി അസോസിയേഷന് പ്രസിഡന്റ് ജിജി മാത്യു, ജനറല്‍ സെക്രട്ടറി അഡ്വ. ലാല്‍ജി ജോര്‍ജ്, ട്രഷറര്‍ അനീഷ്. പി., വൈസ് പ്രസിഡന്റ് ടോം എടയോടി, ജോയിന്റ് സെക്രട്ടറി നോബിന് ചാക്കോ, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല