Image

ഇല്ലിനോയിയിലെ ഓക്ക് ബ്രൂക്കിന്റെ ട്രസ്റ്റിയായി  ഡോ. സുരേഷ് റെഡ്‌ഡി തിരഞ്ഞെടുക്കപ്പെട്ടു

Published on 07 April, 2021
ഇല്ലിനോയിയിലെ ഓക്ക് ബ്രൂക്കിന്റെ ട്രസ്റ്റിയായി  ഡോ. സുരേഷ് റെഡ്‌ഡി തിരഞ്ഞെടുക്കപ്പെട്ടു

ചിക്കാഗോ: ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്ക് ബ്രൂക്ക് ടൗൺഷിപ്പിന്റെ ട്രസ്റ്റിയായി അമേരിക്കൻ അസോസിയേഷൻ ഓഫ്  ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (എഎപിഐ), മുൻ പ്രസിഡൻറ് ഡോ. സുരേഷ് റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു.  
പതിനായിരത്തോളം ആളുകൾ താമസിക്കുന്ന ടൌൺ ലെ    മൂന്ന് ട്രസ്റ്റിമാരെ കണ്ടെത്താൻ ഏപ്രിൽ 6 ന് നടന്ന  തിരഞ്ഞെടുപ്പിലെ ആറ് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു റെഡ്‌ഡി. ഡോ. റെഡ്ഡി തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

ലോറൻസ് ലാറി ഹെർമൻ, ജെയിംസ് പി.നേഗിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടുപേർ. ഇരുവർക്കും ഒപ്പം ചേർന്ന് വില്ലേജ് ബോർഡിൽ അനുവദിച്ചിരിക്കുന്ന നാല് വർഷക്കാലം, നാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ മുഖച്ഛായ മാറ്റാൻ കഴിയുന്നത്ര മികവോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് റെഡ്‌ഡി ഉറപ്പ് നൽകി. 
ഇന്ത്യയിൽ ഹൈദരാബാദിലെ തെലങ്കാനയിലാണ്  ഡോ. റെഡ്ഡി വളർന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക