-->

America

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

Published

on

പൂരപ്പറമ്പില്‍ പരക്കുന്ന ഗന്ധങ്ങളേറെ
ആലിന്‍തളിരിന്‍ കുളിരില്‍ നനുത്ത ഗന്ധം
ചന്ദനകളഭ വിഭൂദികളുടെവശ്യഗന്ധം
മലര്‍മണമുതിരും പൂമാലകളുടെഗന്ധം
എണ്ണയില്‍കിടന്നെത്തി നോക്കിജ്വലിയ്ക്കുന്ന
സഹസ്രദീപങ്ങള്‍ തന്‍ താപഗന്ധം
തിങ്ങും ‘ക്തജനങ്ങള്‍ക്കും പല പല ഗന്ധം
ബഹുതരസോപ്പുകള്‍ എണ്ണകള്‍ ലേപന ഗന്ധം
വാരിപ്പൂശിയ പലവാസന പൗഡര്‍ഗന്ധം
വേനല്‍ചൂടില്‍ നിന്നു വിയര്‍പ്പിന്‍ ഗന്ധം
കാമിനിമാരുടെകാമന വശ്വതഗന്ധം
പൂവാലന്മാരുടെ പൂമന തരളിതഗന്ധം
കൗമാരങ്ങളുടെതൃഷ്ണകൗതുകഗന്ധം
അനുഭൂതികളുടെമഴവില്‍വിസ്മയഗന്ധം
കരിമരുന്നുകള്‍കത്തിയ പുകയുടെഗന്ധം
ശിവകാശിപ്പെരുമ തന്‍ വിയര്‍പ്പിന്‍ ഗന്ധം
ആനപ്പിണ്ഡത്തില്‍ നിന്നുഗമിക്കുംഗന്ധം
പലവിധ ലഹരി സേവകരിന്‍ വകഗന്ധം
വായിലൊളിച്ചുകിടക്കും ”ഹന്‍സിന്‍” ഗന്ധം
ചായക്കടയില്‍ നിന്നുയരുംതിളച്ച ഗന്ധം
എണ്ണപ്പലഹാരങ്ങളുയര്‍ത്തുംമൊരിഞ്ഞ ഗന്ധം
പൂരവും കണ്ടിട്ടിറങ്ങുമ്പോള്‍ വഴിനീളെ
പൊരികടലമുറുക്ക് പലതരഹല്‍വഗന്ധം
ഒരുഗന്ധവുമില്ലാതൊളിഞ്ഞു നില്പുണ്ടൊരുവന്‍
കുറുകുഞ്ഞന്‍ “കൊറോണ” എന്ന മഹാമാരി!
പൂരപ്പറമ്പിലെന്നാലും മൂക്കുംവായുംമൂടി നടന്നോളൂ
പൂരോംവെടിക്കെട്ടുമിന്നങ്ങുതീരുമെന്നോര്‍ക്കുകകൂട്ടരെ
നമുക്കു പുലരുവാനിനിയുണ്ട് പുത്തന്‍ പുലരികളേറെയും!

Shankar, Ottapalam
E-mail: [email protected]Facebook Comments

Comments

 1. Chakrapani

  2021-04-09 02:56:33

  Very interesting article All the best Shankarji

 2. RAJU THOMAS

  2021-04-08 19:07:18

  ശ്രീ സുധീറിന്റെ അവലോകനം ഇഷ്ടപ്പെട്ടു, കവിതയും. ഞാൻ ഇത്രനാളും ഒന്നും എഴുതാതിരുന്നത് അങ്ങയുടെ ഭാഷയിലെ സമാസ-സന്ധിദോഷങ്ങൾ കാരണമാണ്. അവ ഇപ്പോഴും തുടരുന്നു! Why? I don't understand it. അവ കാണുമ്പോഴേ ഞാൻ 100-ൽ 25 മാർക്ക് കുറയ്ക്കും--ഇതൊക്കെ വായിച്ചല്ലേ ഞങ്ങൾക്ക് ഞങ്ങളുടെ മലയാളവ്യാകരണം ശരിയാക്കാൻ!

 3. Sudhir Panikkaveetil

  2021-04-08 12:41:02

  ശങ്കർ ജി യുടെ കവിതകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തുനിന്നും കണ്ടെത്തുന്നവയാണ്. അതുകൊണ്ട് വായനക്കാരന് മനസ്സിലാകാത്തത് വൈഷമ്യത്തിനു ഇടവരുത്തിന്നില്ല. പൂരപ്പറമ്പിലെ ഗന്ധങ്ങൾ രസകരമായി തോന്നി. അതിനിടയിലും ഒരു ഗന്ധവുമില്ലാതെ നമ്മെ പേടിപ്പിക്കുന്ന ഒരുത്തൻ അവനെ പേടിച്ച് മൂക്കും വായും മൂടുമ്പോൾ എത്രയോ നല്ല ഗന്ധങ്ങൾ നമുക്ക് കിട്ടാതെ പോകുന്നുവെന്ന് കവി ചിന്തിക്കുന്നു. ഉത്സവങ്ങൾ കഴിഞ്ഞപോകും ജീവിത പുലരികൾ നമുക്കായി ഇനിയും ഉദിക്കാൻ ഉണ്ട്..അതൊരു സൂചന തന്നെ. അഭിനന്ദനം ശ്രീ ശങ്കർ ഒറ്റപ്പാലം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

View More