Image

മിസൂറിയിൽ ഇന്ത്യൻ എഞ്ചിനിയറെ വെടിവച്ച് കൊന്നു 

Published on 08 April, 2021
മിസൂറിയിൽ ഇന്ത്യൻ എഞ്ചിനിയറെ വെടിവച്ച് കൊന്നു 

മിസൂറി: സെന്റ് ലൂയിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ഭോപ്പല്‍ സ്വദേശി ഷരിഫ് റഹ്മാന്‍ ഖാന്‍, 32, മാര്‍ച്ച് 31-നു വെടിയേറ്റു മരിച്ചു. അക്രമി കോള്‍ ജെ. മില്ലറിനെ, 23, പിറ്റെന്ന് ഒരു ബാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. അയാള്‍ക്കെതിരെ കൊലപാതകം, ആയുധം കൊണ്ടുള്ള കുറ്റക്രുത്യം, മോഷ്ടിച്ച വസ്തു സ്വീകരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. അയാളുടേ ട്രക്കില്‍ നിന്ന് കണ്ടെടുത്ത തോക്ക മറ്റൊരിടത്തു നിന്ന് കാണാതായതാണ്. 

 അയാള്‍ക്ക് 500,000 ഡോളറിന്റെ ക്യാഷ്  ഒൺലി ജാമ്യം ഉത്തരവിട്ടു.

ഉച്ചക്ക് ഒരു മണിയോടെ യൂണിവേഴ്‌സിറ്റി സിറ്റി അപ്പാര്‍ട്ട്‌മെന്റിലാണു സംഭവം.യൂനീവേഴ്‌സിറ്റി സിറ്റി പോലീസ് എത്തി ഷരിഫ് ഖാനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

അവിടെ താമസിച്ചിരുന്ന വനിതാ സുഹ്രുത്തിനെ കാണാന്‍ എത്തിയതായിരുന്നു  ഖാന്‍. മില്ലർക്കും പ്രസ്തുത വനിതയോട് താല്പര്യമുണ്ടായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഖാനും മില്ലറും തമ്മില്‍ വക്കേറ്റമുണ്ടായി. തുടര്‍ന്ന് ഖാന്‍ മില്ലറെ തല്ലി.

ആ വനിതയെ ദുരുപയോഗം ചെയ്യുന്നു എന്ന ധാരണയാണു തനിക്കുണ്ടായിരുന്നതെന്നാണ്  മില്ലര്‍ പോലീസില്‍ പറഞ്ഞത്.  'അതിനാല്‍ അയാളുമായി വാഗ്വാദം നടന്നു. അയാള്‍ തന്റെ സെല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചു. തുടര്‍ന്ന് മൂന്നു തവനണ  അയാളെ വെടി വച്ചു' എന്ന്  മില്ലര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടൂത്തി . സംഭവസ്ഥലത്തു  നിന്നു കിട്ടിയ ഫോണ്‍ തന്റേതാണെന്നു മില്ലര്‍ തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു.

യുവതിയെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞു രണ്ട് ദിവസം മുൻപ്  മില്ലര്‍ പോലീസിൽ പരാതിപ്പെട്ടിരുന്നു.  

യുവതി  അയാളുടെ ഫോണ്‍ നമ്പര്‍ പോലീസിനു നല്കി. തന്നെ ശല്യപ്പെടുത്തുന്നതും പറഞ്ഞു. 

മില്ലർ യുവതിയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നു പോലീസ് പറഞ്ഞു.
ആണെന്ന് ഒരു വിഭാഗം മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഭോപ്പലിലുള്ള കുടുംബാംഗങ്ങൾ  മാധ്യമ റിപ്പോര്‍ട്ടുകളെപറ്റി പ്രതികരിച്ചിട്ടില്ല.

ഇതെ സമയം ഖാന്റെ മ്രുത്‌ദേഹം നാട്ടിലേക്ക് അയക്കാന്‍ ഗോ ഫണ്ട് മി  വഴി 26000 ഡോളര്‍ സമാഹരിച്ചു. എന്നാല്‍ മൃത‌ദേഹം സംസ്കരിക്കാതെ സൂക്ഷിക്കുന്നത് തങ്ങളുടെ വിശ്വസങ്ങള്‍ക്ക് എതിരാണെന്നും കയ്യോടെ സംസ്‌കാരം ഇവിടെ തന്നെ നടത്തണമെന്നും കുടുംബം അഭര്‍ഥിച്ചതനുസരിച്ച് ധനശേഖരണം നിര്‍ത്തി.

മിസൂറിയിൽ ഇന്ത്യൻ എഞ്ചിനിയറെ വെടിവച്ച് കൊന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക