Image

കേരള ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഏപ്രില്‍ 11ന്

Published on 08 April, 2021
കേരള ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഏപ്രില്‍ 11ന്
ഡിട്രോയിറ്റ് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2  മണി മുതല്‍ 6 മണിവരെ വാറന്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് കോവിഡ് കുത്തിവെപ്പ് ക്ലിനിക് സംഘടിപ്പിക്കുന്നു. അമേരിക്കയില്‍ ആദ്യമായാണ് ഒരു മലയാളി സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ കോവിഡ് കുത്തിവെപ്പ് ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്. കേരള ക്ലബ്ബ് മാര്‍ച്ച് 21ന് അന്‍പതു വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കായി ഒരു വാക്‌സിന്‍ െ്രെഡവ് ക്രമീകരിക്കുകയും അതില്‍ ധാരാളം ആളുകള്‍ക്കു കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും  ചെയ്തു.

പതിനാറ് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഫൈസര്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ക്രമീകരണമാണ്  ഇപ്പോള്‍ ചെയ്തിരിക്കുന്നത്. വാക്‌സിന്‍ ആവശ്യമുള്ളവര്‍ കേരള ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തി കോവിഡ് എന്ന മഹാമാരിയില്‍ നിന്നും സമൂഹത്തെ വിമോചിപ്പിക്കുവാന്‍ കേരള ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അജയ് അലക്‌സ് 7343924798, പ്രാബസ് ചന്ദ്രശേഖരന്‍ 2485064996, ആശാ മനോഹരന്‍ 2483463983.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക