Image

എക്സ്കവേറ്ററിന്റെ ബക്കറ്റു വീണു രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

Published on 08 April, 2021
എക്സ്കവേറ്ററിന്റെ ബക്കറ്റു വീണു രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

ക്രൗലി, ടെക്സസ്:  എക്സ്കവേറ്ററിന്റെ (ബാക്ക്ഹോ) മുന്നിലെ ബക്കറ്റിലിരുത്തി കുട്ടികളെ കളിപ്പിക്കുന്നതിനിടെ ബക്കറ്റു താഴെവീഴുകയും അവരുടെ മേൽ വാഹനം കയറി ഇരുവരും  കൊല്ലപ്പെടുകയും ചെയ്തു.

പിതാവ് വിജേന്ദർ ചൗഹാനെ (40) പോലീസ് അറസ്റ് ചെയ്തു. നരഹത്യയടക്കമുള്ള കുറ്റങ്ങൾ  ചുമത്തി. പിന്നീട് 288,000 ഡോളർ ജാമ്യത്തിൽ അയാൾ പുറത്തിറങ്ങി.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. വേറെ രണ്ട് കുട്ടികളും ഒരു മുതിർന്നയാളും ചൗഹാനെ കൂടാതെ വാഹനത്തിലുണ്ടായിരുന്നു. അവർക്കും  പരുക്ക് പറ്റി. മുതിർന്നയാളുടെ നില ഗുരുതരമാണ്. എന്നാൽ ചൗഹാന് പരുക്കില്ല. 

വാഹനം ഓടിച്ചിരുന്ന ചൗഹാൻ അറിയാതെ ബക്കറ്റു താഴ്ത്താനുള്ള ലിവർ വലിച്ചതാകാം കാരണമെന്ന് കരുതുന്നു.

ഏഴു വയസുള്ള സോനാക്ഷി ചൗഹാൻ, 11  വയസുള്ള ശിവരാജ് ചൗഹാൻ എന്നിവരാണ് കൊല്ലപെട്ടത് . ട്രിനിറ്റി വാലി സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക