Image

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

Published on 09 April, 2021
ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: 2020 ഏപ്രില്‍ മാസത്തിന്റെ തുടക്കം തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനങ്ങള്‍ ആയിരുന്നു. ഏപ്രില്‍ 3ന് വളരെ തിരക്കിട്ട് ടെക്‌സസിലെ കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് സംബന്ധിച്ചുള്ള കേസിലെ പ്രധാനപ്പെട്ട രേഖകള്‍ വക്കീലന്മാര്‍ക്ക് കൈമാറിക്കൊണ്ടിരിക്കുമ്പോള്‍ എനിക്കു പരിചയമില്ലാത്ത ഒരു ഫോണ്‍ നമ്പരില്‍ നിന്നും ഒരു മെസ്സേജ്  കണ്ടു. ശത്രുവായാലും മിത്രമായാലും ശരി അതൊന്നു കേള്‍ക്കാന്‍ തീരുമാനിച്ചു. അവ്യക്തമായ ശബ്ദം. വീണ്ടും ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടു.

ആരോ വെള്ളത്തില്‍ മുങ്ങാന്‍ സമയം മറ്റുള്ളവരെ വിളിക്കുന്നതുപോലുള്ള ഒരു ശബ്ദം. വീണ്ടും പല ആവര്‍ത്തി കേട്ടപ്പോള്‍ അത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോസ് മാത്യൂ പടന്നമാക്കല്‍ എന്ന ജനപ്രിയ എഴുത്തുകാരന്റേതാണെന്നു മനസ്സിലായി. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങിനെയാണ്. ഹലോ, ഹലോ, ഐ ആം ഗിവിങ്ങ് എ മെസ്സേജ് ടു കുവള്ളൂര്‍. ഞാന്‍ സിക്ക് ആണ്. ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. എനിക്ക്   ഇമലയാളി ജോര്‍ജ് ജോസഫിന്റെ നമ്പര്‍ ഒന്നു തരുമോ. ഇ മലയാളിയെ ഒന്നു വിളിക്കാമോ. ഈ നമ്പറില്‍ വിളിക്കണം. ഞാന്‍ ഹോസ്പിറ്റലില്‍ ആണ്. തോമസിനും കുടുംബത്തിനും സുഖം തന്നെ എന്നു വിചാരിക്കുന്നു. 'ബൈ.'

ഈ സംഭവത്തിനു ശേഷം ന്യൂയോര്‍ക്കില്‍ അദ്ദേഹത്തെ അ്ഡ്മിറ്റു ചെയ്തിരുന്ന ഹോസ്പിറ്റലില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ന്യൂജേഴ്‌സിയിലുള്ള ഹോസ്പിറ്റലിലേയ്ക്കു മാറ്റി എന്നും അറിഞ്ഞു. ഏപ്രില്‍ 9ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു എന്ന് എന്റെ സുഹൃത്തുക്കളായ ഡോ. ജെയിംസ് കോട്ടൂരൂം ചാക്കോച്ചന്‍ കളരിക്കലും എഴുതിയ ന്യൂസ് കണ്ടു.  ഞാന്‍ എഴുതുന്നതിലും വളരെ ഭംഗിയായി അവര്‍ ആ വാര്‍ത്ത ലോകത്തിനു നല്‍കി. അവരുടെ ആധികാരികമായുള്ള ന്യൂസില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ജനപ്രിയ എഴുത്തുകാരന്‍ ജോസഫ് മാത്യു പടന്നമാക്കല്‍(75) കോവിഡ്19 ബാധിച്ച് ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

'ജനപ്രിയ' എഴുത്തുകാരന്‍ എന്ന ആ വാക്കിന് അര്‍ഹനായി ജോസഫ് മാത്യു പടന്നമാക്കല്‍ അല്ലാതെ അമേരിക്കയില്‍ മറ്റൊരു മലയാളി എഴുത്തുകാരന്‍ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. പടന്നമാക്കലിനെപ്പറ്റി അടുത്തറിയാവുന്ന ചാക്കോച്ചന്‍ കളരിക്കല്‍ എഴുതിയിരിക്കുന്നത് എത്രയോ അര്‍ത്ഥവാത്താണെന്ന്
http://padannamakkal.blogspot.com (പടന്നമാക്കല്‍ ഡോട്ട് ബോഗ്ല് സ്‌പോട്ട് ഡോട്ട്‌കോം) നോക്കുന്നവര്‍ക്കറിയാം.

ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചു തള്ളിയിട്ടുള്ള പടന്നമാക്കല്‍ സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശമായിരുന്നു. കഴിഞ്ഞ ആറേഴു വര്‍ഷത്തിനിടെ നൂറുകണക്കിന് വിലപ്പെട്ട ലേഖനങ്ങള്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാര്യങ്ങള്‍  തുറന്നെഴുതാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിന് ഒരു സിദ്ധിയായിരുന്നു. മറ്റുളഌര്‍ വിളിച്ചു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ തുറന്നടിക്കാന്‍ പടന്നമാക്കല്‍മടികാണിച്ചിരുന്നില്ല. യേശുവിലും, യേശുവചനങ്ങളിലും അടിയുറച്ചു വിശ്വസിച്ചിരുന്ന പടന്നമാക്കല്‍ സഭയുടെ സംഘടിത ശ്രേണിയെയും അതിന്റെകൊള്ളരുതായുകളെയും എതിര്‍ത്തുകൊണ്ട് പലപ്പോഴും അല്‍മായ ശബ്ദം എന്നബ്ലോഗില്‍ എഴുതിയിരുന്നു. പക്ഷേ ദൈവവിശ്വാസത്തിലും മനുഷ്യസ്‌നേഹത്തിലുംഅദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യഥാര്‍ത്ഥ െ്രെകസ്തവതയെ അദ്ദേഹംഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു. മേലുദ്ധരിച്ച കാര്യങ്ങള്‍അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നപടന്നമാക്കലിനെ അടുത്തറിയാവുന്ന ചാക്കോച്ചന്‍ കളരിക്കലിന്റെ വാക്കുകളാണ്.

സത്യം തുറന്നെഴുതി അത് വേണ്ടവിധം സമൂഹമാദ്ധ്യമത്തില്‍അവതരിപ്പിക്കാനുമുള്ള കഴിവ് പടന്നമാക്കലിന് ഉണ്ടായിരുന്നു. അമേരിക്കന്‍മലയാള എഴുത്തുകാരുടെ ഇടയില്‍ അദ്ദേഹം ഒരു വിപ്ലവകാരി തന്നെ ആയിരുന്നു.

അമേരിക്കന്‍ മലയാളികളില്‍ അറിയപ്പെടുന്ന നേതാക്കള്‍ ഒന്നിച്ചുവസിക്കുന്നന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ ആയിരുന്നു പടന്നമാക്കല്‍താമസിച്ചിരുന്നത്. 2014 ല്‍ ഒരു ദിവസം പടന്നമാക്കല്‍ എന്നെ വിളിച്ചു.കൂവള്ളൂരേ ഞാന്‍ അറിയുന്ന ഒരു ചെറുപ്പക്കാനെ ടാപ്പന്‌സി  ബ്രിഡ്ജിനടുത്തുഹഡ്‌സണ്‍ റിവറില്‍ ബോട്ട് ഓടിച്ചപ്പോള്‍ അപകടമുണ്ടായി. അവനെ പോലീസ്അറസ്റ്റു ചെയ്തു. ആ ചെറുപ്പക്കാരനെ അറിയുന്നതാണ്.താമസിക്കുന്നതിനടുത്തുളള ഒരു ബാങ്കിലാണ് അവന്‍ ജോലി ചെയ്യുന്നത്.എപ്പോള്‍ താന്‍ അതുവഴി പോയാലും കണ്ടാല്‍ ഇറങ്ങിവന്ന് കുശലം പറയുന്ന നല്ലഒരു ചെറുപ്പക്കാരനാണ്. അവന് കുവള്ളൂരിന്റെ ആവശ്യം ഉണ്ട് എന്നു പറഞ്ഞു.

റോക്ക്‌ലാന്റില്‍ അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന സാമൂഹ്യരാഷ്ട്രീയനേതാക്കള്‍ താമസിക്കുന്ന സ്ഥലത്ത് അവരോട് അനുവാദം ചോദിക്കാതെ പോകുന്നതുശരിയല്ലല്ലോ എന്നുകരുതി എനിക്കു പരിചയമുള്ള ഒരു നേതാവിനെ വിളിച്ചപ്പോള്‍'അവരുടെ കാര്യത്തില്‍ ഇടപെടേണ്ട. ആ ചെറുക്കാരന്റെ സഹോദരി വക്കീലാണ്,അവര്‍ നോക്കിക്കൊള്ളും' എന്ന് എന്നോടു പറഞ്ഞതു ഞാനോര്‍ക്കുന്നു.

ഏതായാലും ആ ചെറുപ്പക്കാരന്റെ അറ്റോര്‍ണിയായ സഹോദരി പടന്നമാക്കലുമായിഇമെയിലിലൂടെ ബന്ധപ്പെട്ട് ഒടുവില്‍ എനിക്കും ഇമെയില്‍ അയച്ചു. തന്റെസഹോദരനെ സഹായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട്.

അങ്ങിനെ ഞാനും പടന്നമാക്കലും ആ ചെറുപ്പക്കാരനെ ബന്തവസ്സില്‍സൂക്ഷിച്ചിരുന്ന നയാക്ക് ഹോസ്പിറ്റലില്‍ കാണാന്‍ പോയതും, പിന്നീട് ആചെറുപ്പക്കാരനെ ബന്തവസ്സില്‍ നിന്നും മോചിപ്പിച്ചു വീട്ടില്‍വിട്ടയച്ചതുമെല്ലാം അമേരിക്കന്‍ ന്യൂസിലൂടെ വരെ വന്നതാണ്. 'തൂണും ചാരിനിന്നവന്‍ പെണ്ണിനെ കൊണ്ടു പോയി' എന്നു പറഞ്ഞതുപോലെ പിന്നീട്കൂവള്ളൂരിനെയും പടന്നമാക്കലിനെയും തേജ്ജോവധം ചെയ്ത നന്ദികെട്ടവരെപ്പോലുംകാണാന്‍ ഈ ലേഖകന് കഴിഞ്ഞു എ്ന്ന് ഈ അവസരത്തില്‍ സ്മരിക്കുന്നു.വാര്‍ത്തകളെ തമസ്കരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും നേരിട്ടു കാണാന്‍ ഈലേഖകനും കഴിഞ്ഞിട്ടുണ്ട്.

കൊറോണയെപ്പറ്റി വളരെ ആധികാരികമായി ഒരു ലേഖനം താന്‍ എഴുതിയ വിവരംകൊറോണയുടെ പിടിയില്‍ അകപ്പെടുന്നതിന് ഒരാഴ്ചമുമ്പ്, അതായത് 2020മാര്‍ച്ച് 21ന്,   അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചറിയിക്കുകയുണ്ടായി.ഇമലയാളിയുടെ അവാര്‍ഡ് ദാന ചടങ്ങ്  നടത്തുന്നുണ്ടെന്നും, അതിന് ഒരുപ്രബന്ധം താന്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണെന്നും ആയിടയ്ക്ക്പറയുകയുണ്ടായി.ഇമലയാളി എന്ന ഓണ്‍ലൈന്‍ പ്രസ്ഥാനത്തിന് നിരവധി സംഭാവനകള്‍ നല്‍കാന്‍ജോസഫ് മാത്യൂ പടന്നമാക്കലിന് കഴിഞ്ഞു. അദ്ദേഹം അമേരിക്കന്‍ മലയാളിഎഴുത്തുകാരുടെ ഇടയില്‍ അറിയപ്പെട്ട ഏറ്റവും നല്ല നിരൂപകനും ആയിരുന്നുഎന്നുള്ളതിനു തെളിവുകളാണ് ഫ്രാന്‍സീസ് തടത്തില്‍, സുധീര്‍പണിക്കവീട്ടില്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ക്കു വേണ്ടി പടന്നമാക്കല്‍എഴുതിയിട്ടുള്ള നിരൂപണക്കുറിപ്പുകള്‍.

എഴുത്തിനു വേണ്ടി  വേണ്ടി തന്റെ അവസാനകാലം ഉഴിഞ്ഞുവച്ച ജോസഫ് മാത്യൂപടന്നമാക്കല്‍ എന്ന അനശ്വരനായ എഴുത്തുകാരനെ നമുക്കെങ്ങിനെ മറക്കാനാവും,അദ്ദേഹത്തെപ്പോലുള്ള മഹാന്മാരായ എഴുത്തുകാരുടെ പേരുകള്‍നിലനിര്‍ത്തണമെങ്കില്‍ കുടുംബാംഗങ്ങളും അതോടൊപ്പം അഭ്യുദയകാംക്ഷികളും,വായനക്കാരും നോക്കിയാല്‍ നടക്കും.

മഹാനായ എഴുത്തുകാരനായ ലിയോടോള്‍സ്‌റ്റോയിയുടെ പേര് ഇന്നുംഅനശ്വരനായിത്തന്നെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും,അഭ്യുദയകാംക്ഷികളും ശ്രമിക്കുന്നത് മലയാളികളായ നമുക്കുംപ്രായോഗികമാക്കാവുന്നതാണ്. അക്കാര്യത്തില്‍ ഇമലയാളി  മുന്‍കൈഎടുത്തിരുന്നെങ്കില്‍ അതൊരു പുതിയ കാല്‍വയ്പ് ആകുമെന്നാണ് എനിക്കുപറയുവാനുള്ളത്. കള്‍ച്ചറല്‍ സെന്ററുകളും, കണ്‍വെന്‍ഷനുകള്‍ വരെ ലിയോടോള്‍സ്‌റ്റോയിയുടെ പിന്‍തലമുറക്കാര്‍ നടത്തുന്നത് നമുക്കുംപ്രചോദനമായിത്തീരട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഏറ്റവും കുറഞ്ഞത്പടന്നമാക്കലിന്റെ പേരില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെപ്രോത്സാഹിപ്പിക്കാന്‍ ഒരു എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്എങ്കിലും ഏര്‍പ്പെടുത്തുന്നത്  നന്നായിരിക്കും.

ജോസഫ് മാത്യു പടന്നമാക്കല്‍ എന്ന ചരിത്രകാരനായ എഴുത്തുകാരനെപ്പറ്റിയുള്ള മായാത്ത സ്മരണകള്‍ വരുംതലമുറയ്ക്ക് പാഠമാകട്ടെ എന്ന് ആശിക്കുന്നതോടൊപ്പം സ്മര്യ പുരുഷന് ഒരിക്കല്‍ കൂടി നിത്യശാന്തി നേരുന്നു.

തോമസ് കൂവള്ളൂര്‍.

Join WhatsApp News
Elcy Yohannan 2021-04-09 10:46:19
So beautiful write up dear Mr. Koovalloor, you are a great emancipator of humanity, working for the betterment of the society, Jiseph Padannamakkal a legend, his great name be praised, his great life be honored, his great soul be eternal!!!
Thomas Koovalloor 2021-04-09 23:57:52
Beloved Kochamma Elcy Yohannan Sankarathil, I just saw your comment about the article I wrote about my late friend Legendary Historian and Malayalam Writer Joseph Mathew Padannamakel. I know how you are overcoming the loss of your beloved Achan, Legendary Priest Rev. Dr. Yohannan Sankarathil, Cor Episcopa , who served the American community for a long time, still you are reading the news articles every day. You already proved that you are exceptionally courageous. I salute you for serving Achan in his difficult times. You are like an Amma for the MALAYALEES who are connected you. I thank you, salute you , for making a comment for my article. God Bless you.
RAJU THOMAS 2021-04-12 13:57:17
Thanks, Mr. Koovalloor, for your kind words about Mrs. Elcy Yohannan Sankarathil.
Thomas Koovalloor 2021-04-18 23:21:54
Thank you Raju Thomas Sir. Very lately I saw your comment. It went up to my Spirit. I am honored because you are a Poet.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക