Image

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

Published on 09 April, 2021
കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍
കന്നട നടിയും, ബിഗ് ബോസ് താരവും, എഴുത്ത് കാരിയുമായ ഛൈത്ര കൂട്ടൂര്‍ ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ചാണ് നടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പായിരുന്നു താരത്തിന്‍്റെ വിവാഹം. മധ്യപ്രദേശ് സ്വദേശി നാഗാര്‍ജുനയുമായുള്ള വിവാഹം പ്രണയിച്ചായിരുന്നു.

ഇതില്‍ ഭര്‍ത്താവിന്‍്റെ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ കുടുംബ പ്രശ്നങ്ങളില്‍ നടി വിഷമത്തിലായിരുന്നതായും സൂചനയുണ്ട്. അപകടനില തരണം ചെയ്ത നടി നീരീക്ഷണത്തിലാണന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക