Image

ഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

അജു വാരിക്കാട് Published on 09 April, 2021
ഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു
ന്യൂയോർക് : ഹൃദയഗീതങ്ങളുടെ കവി  ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനായി ആർട് ലവേഴ്സ് ഓഫ് അമേരിക്ക (അല) "ഹൃദയസരസ്സ്" എന്ന ചടങ്ങു സംഘടിപ്പിക്കുന്നു. അമേരിക്കയിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ അല ഒരുക്കുന്ന ഈ ചടങ്ങിൽ സാഹിത്യത്തിലും ചലച്ചിത്രലോകത്തും അതുല്യമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടുള്ള സംഗീതയാത്രയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഏപ്രിൽ 10, ശനിയാഴ്ച , ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുന്ന പരിപാടിയിൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ നിന്ന് കെ. ജയകുമാർ  ഐ.എ.എസ്,  പ്രശസ്‌ത പിന്നണി ഗായകരായ ശ്രീ കല്ലറ ഗോപൻ, ശ്രീമതി പ്രീത പി.വി,  ശ്രീമതി നാരായണി ഗോപൻ, അവതാരകനായ സുരേഷ് എന്നിവർ പങ്കെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക