Image

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

Published on 09 April, 2021
അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)
"മൊയ്തീനേ, ആ ചെറ്യേ സ്പാനർ ഇങ്ങെടുത്തെ, ഇപ്പൊ ശെര്യാക്കാം" ,ജീവിതത്തിന്റെ വണ്ടി ഓടാതെയും, അനങ്ങാതെയും വഴിയിൽ നിന്നാൽ , ഒരു ചെറിയ സ്പാനർ വച്ച് തട്ടിയും, മുട്ടിയും അത് നേരെയാക്കാൻ നമുക്ക് പറ്റുമെന്നും, പിന്നെ "വഴി ചോദിച്ചു, ചോദിച്ചു പോകാം" എന്നും കരുതി ആശ്വസിക്കുന്നവർ ആണ് നമ്മൾ-"യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ചിട്ടുണ്ട്" എന്ന് സ്വയം അങ്ങു വിശ്വസിച്ചു, "ഇതല്ല, ഇതിലപ്പുറവും ചാടി കടന്നവൻ ആണ് ഈ കെ.കെ ജോസഫ്" എന്ന് തന്നത്താൻ ഉശിര് പകരുന്നവർ, "ഞാൻ സ്വല്പം അഹങ്കാരിയാണ്" എന്ന് അഭിമാനത്തോടെ പറയുന്നവർ.

എന്നാലും ഇടയ്ക്കിടെ  പതറിയും, വിറച്ചും "എന്നാലേ, എന്നോട് പറ, അയ്‌ ലവ് യൂന്ന്" എന്ന് ചോദിച്ചുറപ്പിക്കുന്നവർ."നമുക്ക് കാലത്തെഴുന്നേറ്റ് മുന്തിരി വള്ളികൾ തളിർത്തോ" എന്ന് നോക്കാം എന്ന് പ്രണയം പൂകുന്നവർ.

"എന്നെ നീ ഇങ്കെ നിന്ന് എങ്കെയും പോക വിടമാട്ടെ" എന്ന് ക്രുദ്ധരാകുന്ന അടുത്ത നിമിഷം "അറിഞ്ഞില്ല, അച്ഛൻ അറിഞ്ഞില്ല" എന്ന് സങ്കടം പെയ്യുന്നവർ.

"കൂട്ടിയും, കുറച്ചും നോക്കിയിട്ട് ശരിയാണെങ്കിലും, ഒന്നും കൂടി കൂട്ടിയും, കുറച്ചും നോക്കുന്നത് നല്ലത് അല്ലേ" എന്ന് കരുതൽ ഉള്ളവർ, "നാസിക്കിൽ നോട്ട് അടിക്കുന്ന കമ്മട്ടം കൊണ്ട് വന്ന് തൂക്കിയാലും മാരാർ ഇരിക്കുന്ന ഇട്ട് താണ് തന്നെ ഇരിക്കും" എന്ന് അടിമുടി ആത്മവിശ്വാസം പൂത്തുലഞ്ഞവർ."പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്" എന്ന് കടുംപിടിത്തം പിടിക്കുന്നവർ.

"വട്ടാണല്ലേ" എന്ന് ചില നേരം തന്നോട് തന്നെ അത്ഭുതം കൂറുന്നവർ."ശാരദേ, ഞാൻ ഒരു വികാരജീവിയാണ്" എന്ന് സ്വയം പുകഴ്ത്തുന്നവർ."മറക്കണോടാ, ഞാൻ മറക്കണോ" എന്ന് അരിശം കൊള്ളുന്നവർ.

ഇതൊക്കെ കഴിയുമ്പോഴും " റീത്ത മോനെ സ്നേഹിക്കുന്ന പോലെ, എന്നെ സ്നേഹിക്കാൻ പറ്റുമോ മാഗിക്ക്?" എന്ന് കെഞ്ചുന്നവർ."

"വയ്യാ, മടുത്തു" , "എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ സാറിന്" എന്ന് തകരുമ്പോഴും, വെറുത്തു, വെറുത്തു ആ വെറുപ്പിന്റെ അവസാനം കുട്ടി ശങ്കരനെ സ്നേഹിച്ചു പോയവർ".

"എന്താടോ ശേഖരാ നന്നാവത്തെ" എന്നിടക്ക് സ്വയം ചോദിച്ചു, "ഇന്ന് ഇപ്പൊ ഇത്ര നേരം ആയില്ലേ, ഇനി നാളെ നന്നാവാം" എന്ന് ഉറപ്പിക്കുന്നവർ.

ജീവിതം സമരം ചെയ്യുമ്പോൾ ഒക്കെ " നെട്ടൂരാനോടാണോടാ കളി, ഷിറ്റ് , നീ പോ മോനെ ദിനേശാ, രാജസ്ഥാനിലേക്ക് മണല് കയറ്റി അയക്കാതെ" എന്ന് സൂപ്പർ ഡയലോഗുകൾ കൂട്ടി കെട്ടുന്നവർ...

"എന്നാ നമുക്കൊരു നാരങ്ങാ വെള്ളം അങ്ങട് കാച്ചിയാലോ, തള്ളേ, കലിപ്പ് തീരണില്ലല്ലോ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക