-->

America

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

Published

on

പരമേശ്വരിയും മഹാഗൗരിയും എന്തോ തമാശ പറഞ്ഞു രസിച്ചുകൊണ്ടിരിക്കയായിരുന്നു. ഗിരിധറിനെ കണ്ടതും രണ്ടുപേരും ഒന്നു മന്ദഹസിച്ചു. അവർക്കെതിരെയുള്ള കസേരയിൽ അയാളിരുന്നു. ടേബിളിൽ, രണ്ടുപേരുടേയും മുന്നിൽ മോക്ടെയ് ലും ഫ്രഞ്ച്ഫ്രൈസും.. അവർ വലിയ സന്തോഷത്തിലാണ്.
" എപ്പോൾ വിളിച്ചാലും, താമസിച്ചുവരുന്ന ഗിരി ഇന്ന് നേരത്തെയാണല്ലോ.. ? 
" പരമേശ്വരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അയാൾ മഹാഗൗരിയോടായി പറഞ്ഞു . " മഹാഗൗരിയെ ഞാൻ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല.. " അവൾ വെറുതേ പുഞ്ചിരിച്ചു . 
"മഹാഗൗരി ബി ബി സി യിൽ ആയിരുന്നപ്പോൾ, എന്നെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. അന്നുമുതൽ തുടങ്ങിയ ഫ്രണ്ട്ഷിപ്പാണ്. \മീഡിയ സ്കൂൾ തുങ്ങിയമുതൽ we both got connected again. എന്താ ഗിരിക്ക് കുടിക്കാൻ.. ?
"I think i will have a scotch on the rocks.. " 
ഗിരിയേത്തന്നെ ശ്രദ്ധിക്കുകയായിരുന്നു മഹാഗൗരി.. " alcohol വേണോ ഗിരീ.. ? "It does not sit well with you. ഈ അടുത്തിടെയല്ലേ ഹോസ്പിറ്റലിൽ നിന്നിറങ്ങിയത്.. ?" 
ഒരു നിമിഷനേരത്തേക്ക്, അവൾ തൻ്റെ പഴയ പരമേശ്വരി ആയതുപോലെ.. പണ്ടാണെങ്കിൽ ദേഷ്യം വന്നേനെ. ഇന്ന്, ഒന്നും തോന്നിയില്ല.. . " ശരി, അപ്പോൾ വെള്ളം മതി കുടിക്കാൻ. . " 
എനിക്ക് ഗിരി പൊളിറ്റിക്സിൽ enter ചെയ്യുന്നത് imagine ചെയ്യാൻകൂടി പറ്റുന്നില്ല. നിങ്ങളുടെ temperment ന് അത് suit ആകുമോ. ?" " ഗിരിധർ അത്ര ദേഷ്യക്കാരനാണോ.. ? മഹാഗൗരി ചോദിച്ചു.  അയ്യോ ദേഷ്യമോ..! ചില്ലറ ദേഷ്യമല്ല; അത് explain ചെയ്തെന്തിനാ, വെറുതേ ഗിരിയെ irritate ചെയ്യന്നത്.. അതിനേക്കുറിച്ചൊക്കെ പീന്നീടൊരു ദിവസമാവട്ടെ പറയാം., നമ്മൾ മാത്രമായി കൂടുമ്പോൾ.. " അത് പറഞ്ഞിട്ടവൾ മഹാഗൗരിയെ നോക്കി ചിരിച്ചു . 
ഗിരിധറിന് പരമേശ്വരി പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല. അതയാളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.. മഹാഗൗരിയുടെ മുൻപിൽ വെച്ച് അയാളെ ചെറുതാക്കിയപോലെ,.. പെട്ടെന്നവിടെയൊരു നിശ്ശബ്ദത പരന്നു..... "election ജോലിയൊക്കെ എങ്ങനെ പോകുന്നു.. ?" എന്തെങ്കിലും ചോദിക്കണം എന്ന് കരുതി മഹാഗൗരി.. . " എല്ലാം നന്നായിത്തന്നെ പോകുന്നു... എന്നെ കണ്ടാൽ, rough and tough ആണെങ്കിലും, സ്റ്റേജിൽക്കയറി നിന്നുളള പ്രസംഗമൊക്കെ എനിക്ക് ബാലികേറാമലയാണ്, പക്ഷേ.. I am trying..., എൻ്റെ എതിർസ്ഥാനാർത്ഥി ആരാണെന്നറിയാമല്ലോ...? കഴിഞ്ഞ അഞ്ചു തവണ, അതായത് last 25 years, ശാമുവേലാണ് അവിടുത്തെ നേതാവ്. കൂടുതലാളുകളും മീൻപിടുത്തം ഉപജീവനമാക്കിയവർ, അയാളും അവരിലൊരാൾ.. അയാളുടെ പ്രസംഗമാണെങ്കിൽ. കേട്ടു.....amazing. സമ്മതിക്കണം.. ഞാനോ..ഇതിലൊന്നും പെടാത്ത ഒരു വരത്തനും.. പക്ഷേ, എനിക്കു സാഹസം, എപ്പോഴും ഇഷ്ടം... മഹാഗൗരിയെപ്പോലെ.. നാട്ടിൽ ഈ മാധ്യമപ്പുലികൾ വാഴുന്നിടത്തു വന്നു സ്വന്തം ചാനൽ തുടങ്ങാൻ ധൈര്യം കാണിച്ചില്ലേ?" " ഗിരിധർ ചെയ്ത, ചെയ്യാൻ പറ്റാതെപോയ ആ പ്രോഗ്രാമിൽ ഒരിക്കൽ ശ്രീ ശാമുവേൽ പങ്കെടുത്തിരുന്നു. ഫോർമൽ എഡ്യൂക്കേഷൻ ഒന്നുമില്ലെങ്കിലും, he is smart, ജനങ്ങളുടെയാളാണ്.. പിന്നെ, സമുദായത്തിന്റെ back - up ഉണ്ട്.. ഇതൊക്കെ നിങ്ങൾക്ക് മൈനസ് ആകില്ലേ ?" " തീർച്ചയായും.. അവിടെയല്ലേ, എനിക്ക് പ്രൂവ് ചെയ്യേണ്ടത് ? അന്ന് ഇന്റർവ്യൂവിൽ വന്നയാൾ, എൻ്റെ ക്ലാസ്സ്മേറ്റ് പീറ്റർ, അയാളെ മഹാഗൗരി എങ്ങനെ കണ്ടുപിടിച്ചു .. ? സമ്മതിച്ചു തന്നിരിക്കുന്നു... എനിക്കയാളെ ഓർമ്മ കാണില്ലെന്ന്, എങ്ങനെ മനസ്സിലായി.. ?" മഹാഗൗരി ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു " എന്നിട്ടാണോ, ഒരുപാട് അടുപ്പമുള്ള ഫ്രണ്ടിനോടെന്നപോലെ സംസാരിച്ചത്. " ഗിരിധർ ഉറക്കെ ചിരിച്ചു " മഹാഗൗരി, you forgot, I have entered politics... " "I am warning you, its not easy.. , ശാമുവേലിന്റെ കോട്ട തകർക്കൽ അത്രയെളുപ്പമല്ല. " " അതെനിക്കറിയാം.. , പക്ഷേ ജനത്തിന് വേണ്ടത് എനിക്കറിയാം.. New generation.. അവർക്കൊരു ചേയ്ഞ്ച് വേണം.. എനിക്കതു കൊടുക്കാൻ പറ്റും.. ഒരുപാട് plans, എൻ്റെ മനസ്സിലുണ്ട്, basically I am a businessman..wait and see.. പക്ഷേ.. I need your help.." പരമേശ്വരി, മഹാഗൗരിയേയും ഗിരിധറിനെയും ശ്രദ്ധിക്കുകയായിരിന്നു. ഗിരിക്ക് മഹാഗൗരിയോട് എന്തോ ഒന്ന് ഉടലെടുക്കുന്നതായി അവൾക്കു തോന്നി.., രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയായിരിക്കും. അവൾ മനസ്സിൽക്കരുതി.. മനസ്സിലേക്ക് പുരാണത്തിലെ മഹാഗൗരിയുടെ ചിത്രം ഓടിക്കയറി വരുന്നു.. പാർവ്വതീദേവി, ഭഗവാൻ ശിവനെ പതിയായ് ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപം അനുഷ്ഠിക്കുകയും, അനേകനാളുകൾ നീണ്ടുനിന്ന തപസ്സിന്റെ പരിണതഫലമെന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലാവുകയും, നാളുകൾ കഴിഞ്ഞപ്പോൾ ശിവൻ പാർവ്വതിയിൽ സംപ്രീതനാകുകയും, പാർവ്വതിയെ പത്നിയായി സ്വീകരിക്കാം എന്നരുളുകയും ചെയ്കയുണ്ടായി. ശേഷം ഗംഗാജലം കൊണ്ട് ശിവൻ പാർവ്വതിയെ അഭിഷേകം ചെയ്യുകയും, അതോടെ പാർവ്വതിയുടെ ശരീരം വളരെയേറെ വെള്ളുത്ത നിറമാവുകയും ചെയ്ത കഥ.... വളരെ വെളുത്തവൾ എന്നർത്ഥം വരുന്ന മഹാഗൗരി എന്ന നാമം പാർവ്വതിക്ക് സിദ്ധിച്ചതങ്ങനെയാണുപോലും. ഗിരിധർ എന്ന ശിവനും മഹാഗൗരിയെന്ന പാർവതിയും, നല്ല ചേർച്ച.. പരമേശ്വരി ചെറുതായൊന്ന് ചിരിച്ചു. 
എന്താ മാം ചിരിക്കുന്നത്..?
ഞാൻ സാക്ഷാൽ മഹാഗൗരിയേയും ശിവനെയും ഓർത്തുപോയി.. 
എന്താണത് ? ഗിരിധർ ചോദിച്ചു .
ഇതിനോടകം, ഗിരിയത് കണ്ടുപിടിച്ചു കാണുമെന്നു ഞാൻ കരുതി. അവൾ പറഞ്ഞത് ഗിരിക്ക് മനസ്സിലായില്ലെങ്കിലും മഹാഗൗരിക്ക് അതിന്റെ പൊരുൾ മനസ്സിലായി.. ഗിരി റസ്റ്റ്റൂമിലേക്ക് പോയപ്പോൾ, പരമേശ്വരി പറഞ്ഞു .. " ഞാൻ, ഗിരി മദ്യപിക്കേണ്ടെന്നു പറഞ്ഞതിന്റെ കാര്യമറിയുമോ..?. മദ്യപിച്ചുകഴിഞ്ഞാൽ ഗിരിക്ക് വല്ലാത്തൊരു ഭ്രാന്താണ്.. പിന്നീട്, അയാൾ ചെയ്യുന്നതും, പറയുന്നതുമൊന്നും നമുക്കു സങ്കൽപ്പിക്കാൻ കൂടി പറ്റില്ല.. എത്രയെത്ര പ്രശ്നങ്ങളിലാണെന്നോ അങ്ങനെ ചെന്നകപ്പെട്ടിട്ടു ളളത്.. മഹാഗൗരിയോട് പുള്ളിക്കൊരു സോഫ്റ്റ് കോർണർ ഉള്ളതുപോലെ തോന്നുന്നു. എപ്പോഴെങ്കിലും സംസാരിക്കുമ്പോൾ ഒന്ന് സൂചിപ്പിച്ചേക്കൂ... " " ഞങ്ങള് തമ്മിലങ്ങനെ സ്വാതന്ത്ര്യമെടുത്തു സംസാരിക്കാനുള്ള അടുപ്പമൊന്നുമില്ല മാം. പിന്നെ, മാമിനറിയാമല്ലോ.. ഒരു പരിധിയിൽക്കൂടുതൽ ഞാനാരുമായും അടുക്കില്ലെന്ന്.." "You are different, ആദ്യകാഴ്ചയിൽത്തന്നെ ഒരിഷ്ടം, നമ്മൾ രണ്ടുപേരും ചിന്തിക്കുന്നതും ഒരേപോലെ, എന്തൊക്കെയോ സമാനതകളുണ്ടു നമ്മളിൽ.. അതുകൊണ്ടാവും. 
ഗിരി നടന്നു വരുമ്പോൾ രണ്ടുപേരെയും ഒന്നു ശ്രദ്ധിച്ചു... രണ്ടും നല്ല എരിവുള്ള കാന്താരികൾ.. ഒന്ന് വെള്ളക്കാന്താരിയാണെങ്കിൽ മറ്റേതു പച്ചക്കാന്താരിയും.. ഏതു തൊട്ടാലും എരിവ്.. എങ്കിലും.. ആ വെള്ളക്കാന്താരിയോട് ഒരിഷ്ടം...,ആ എരിവൊന്ന് രുചിച്ചറിയണം. .!. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അയാളുടെ കണ്ണുകൾ അവളുടെ ചുണ്ടുകളിലായിരിന്നു.. , ഫോർക്ക് ചുണ്ടിൽ വെക്കുമ്പോൾ, അത് തട്ടി അവളുടെ ചുണ്ടുകൾ മുറിയുമോ.. വേദനിക്കുമോ.. ഈ സ്നേഹവും, പ്രണയവുമെല്ലാം ചിലപ്പോൾ ഭയാനകമാണ്.. അത് നെഞ്ചുപതുക്കെ പിളർന്ന്, ചിലരെ അകത്ത് കയറ്റിവിടും, പിന്നെ അവരവിടെ പതുക്കെ, എല്ലാം തട്ടിമറിച്ചുകൊണ്ട് ആകെയങ്ങ് കീഴടക്കും .... ദുർബലമായ തൻ്റെ ഹൃദയം വല്ലാതെയങ്ങു മിടിക്കുന്നു ... 
ഗിരിക്ക് തീരെ വിശപ്പ് തോന്നിയില്ല ... 
പെട്ടെന്ന് മഹാഗൗരി വാച്ചിൽ നോക്കിയിട്ടു പറഞ്ഞു " ചിറ്റ നോക്കിയിരിക്കും, ഞാൻ പോട്ടെ.. you both carry on. " " ഇല്ല ഞാനും ഇറങ്ങുകയാണ്.. " പരമേശ്വരി പറഞ്ഞു.. ഗിരിധർ മഹാഗൗരിയോടായി ചോദിച്ചു.. " എങ്ങനെയാണ് വന്നത് ? ഷാൽ ഐ ഡ്രോപ്പ് യു ..?" " താങ്ക്സ്, ഞാൻ സ്വയം ഡ്രൈവ് ചെയ്താണ് വന്നത്. .. " ഗുഡ് നൈറ്റും പറഞ്ഞ് അവൾ ഇറങ്ങിയപ്പോൾ പരമേശ്വരി ഗിരിധറിനോടു പറഞ്ഞു. " മഹാ....keep in touch., അടുത്ത ഡൽഹി ട്രിപ്പിൽ, let us catch up .... " ഗിരിധർ അവളുടെ കാർ വാലറ്റ് പാർക്കിൽ നിന്നും മുൻവശത്തേക്ക് വരുന്നതുവരെ കാത്തു നിന്നു. പരമേശ്വരിയുടെ കാർ ആദ്യം വന്നു , പിന്നാലെ മഹാഗൗരിയുടേതും. , അവൾ പുഞ്ചിരിച്ചുകൊണ്ട് വണ്ടി ഓടിച്ചുപോയി. തൻ്റെ ഇടതുവശത്തു മഹാഗൗരിയെ ഇരുത്തി എങ്ങോട്ടോ, എവിടേക്കോ , ലക്ഷ്യമില്ലാതെ കാറോടിച്ചുപോകാൻ കഴിഞ്ഞെങ്കിലെന്ന് അയാൾ മോഹിച്ചു .
വീട്ടിൽ തിരികെ എത്തിയ മഹാഗൗരിയുടെ ഫോണിലേക്കു ചില വീഡിയോസ് വന്നു , അത് ഗിരിധറിന്റേത് ആയിരുന്നു. രണ്ടു വർഷം മുൻപ് മീഡിയാ സ്കൂളിൽ നിന്നും പാസ്സായിപ്പോയ അബോയി ബിശ്വാസ് ആയിരുന്നു അതയച്ചത്.  അത് കണ്ടിട്ട് അവളാകെ വിയർത്തു ...
                           തുടരും ...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

View More