Image

അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍

Published on 10 April, 2021
അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു  - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍
അരിസോണ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 10th ശനിയാഴ്ച വിഷു  - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ വൈകിട്ട് 6:30 നു ആരംഭിക്കുന്ന പ്രോഗ്രാം zoom ലിങ്കിലൂടെയും അരിസോണ മലയാളി അസോസിയേഷന്റെ ഫേസ്ബുക് പേജില്‍ ലൈവ് ആയും കാണാവുന്നതാണ്.മുഖ്യ അതിഥിയായി മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ ശ്രീ സേതുമാധവന്‍ പങ്കെടുക്കുന്നതാണ്. അദ്ദേഹത്തോടൊപ്പം മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ യൂത്ത് ആര്ടിസ്‌റ് ഡെവലപ്‌മെന്റ്  അസോസിയേഷന്‍ ഡയറക്ടറും നര്‍ത്തകിയുമായ മിസ്സിസ് രമ്യ രംഗനാഥന്‍, ഫോമാ നാഷണല്‍ ജനറല്‍ സെക്രെട്ടറി ശ്രീ ടി. ഉണ്ണികൃഷ്ണന്‍ , ഇന്ത്യ അസോസിയേഷന്‍ ഓഫ് ഫീനിക്‌സ് പ്രസിഡന്റ് മിസ്സിസ് രാധിക ശിവ എന്നിവര്‍ പങ്കെടുക്കും. സെന്റ് തോമസ് ഓര്‍ത്തഡോസ് ചര്‍ച് വികാരി ഫാദര്‍ ഷിന്‌ടോ ഡേവിഡ്, കേരളം ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോക്ടര്‍ സതീഷ് അമ്പാടി എന്നിവര്‍ ഈസ്റ്റര്‍ - വിഷു മെസ്സേജ് നല്‍കുന്നതായിരിക്കും. എല്ലാ മലയാളികളെയും ഈ പ്രോഗ്രാമിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു  - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍ അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു  - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍ അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു  - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍ അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു  - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക