Image

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

പി.പി.ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ Published on 10 April, 2021
പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.
ന്യൂയോര്‍ക്ക് : 'ജനനം കേരളത്തിലാണെങ്കില്‍ ലോകത്തിന്റെ ഏതു കോണില്‍ താമസിച്ചാലും പ്രവാസി മലയാളി'യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ ,ചെയര്മാന്  ഡോ ജോസ് കാനാട്ടു ,ജനറല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍  പ്രസ്താവനയില്‍ അറിയിച്ചു.

ദിവസവും നിരവധി  ഓണ്‍ലൈന്‍ അംഗത്വ അപേക്ഷകളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകള്‍ സൂഷ്മപരിശോധന നടത്തുന്നതിനും സ്വീകാര്യമായവര്‍ക്ക് അംഗീകാരം നല്‍കുന്നതിനും ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസ് മാത്യു പനച്ചിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷം അംഗങ്ങളെയെങ്കിലും ചേര്‍ക്കുന്നതിനാണ് സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. അതാതു രാജ്യത്തിന്റെ നിലവിലുള്ള കമ്മറ്റികളാണ്  അംഗത്വഫീസ്  നിശ്ച്ചയയ്ക്കുക.

 വിദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ജനിച്ചു വളര്‍ന്ന നാടിന്റെയും രാജ്യത്തിന്റെയും സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ വഹിക്കുന്ന  നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണ്.

2021 അവസാനം സംഘടിപ്പിക്കുന്ന 'പ്രവാസി മലയാളി കുടുംബസംഗമം' വിജയിപ്പിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ കമ്മിറ്റി  നേതൃത്വം നല്‍കും.കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്ഥലവും  സമയവും പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക