ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

Published on 10 April, 2021
ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍  ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും
ന്യൂജേഴ്‌സി: ഫോക്കാന യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍  നടത്തുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ്  ടെക്‌സാസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും.  ഏപ്രില്‍ 13 നു വൈകുന്നേരം 6 നു ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, യൂത്ത് കോര്‍ഡിനേറ്ററും നാഷണല്‍ കമ്മിറ്റി മെമ്പറുമായ രേഷ്മ സുനില്‍ എന്നിവര്‍ പ്രസംഗിക്കും.

 ഏപ്രില്‍ 13 മുതല്‍ 8 ആഴ്ചത്തേക്ക്  എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6 മുതല്‍ 7 വരെ വെര്‍ച്ച്വല്‍ ആയി നടക്കുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പിന്  കെയ്‌സര്‍ യൂണിവേഴ്‌സിറ്റിയിലെ  ഡീനും ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായര്‍ ആയിരിക്കും മേല്‍നോട്ടം വഹിക്കുക.

യുവജനങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫഷണല്‍, അക്കാദമിക് കരിയറില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് ഈ വര്‍ക്‌ഷോപ്പ്. ഇനിയും രെജിസ്റ്റര്‍ ചെയ്യാത്ത പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ https://forms.gle/WpkFdX95PRHN9kx2A എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുക.

വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്   യൂത്ത് എക്‌സിക്യൂട്ടീവുകളുമായി നേരിട്ട് ഫോണില്‍  ബന്ധപ്പെടുകയോ fokanayouthcommittee@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലോ  മെയിലയക്കുകയോ ചെയ്യേണ്ടതാണെന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി (യൂത്ത്) അംഗവും യൂത്ത് ക്ലബ്ബ് ചെയര്‍പേഴ്‌സനുമായ രേഷ്മ സുനില്‍, യൂത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്റ്റാന്‍ലി എത്തുനിക്കല്‍, മഹേഷ് രവി, അഭിജിത്ത് ഹരികുമാര്‍,അഖില്‍ മോഹന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളയര്‍ കാണുക.

ഫൊക്കാന യൂത്ത് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത് അതിന്റെ ഗുണഭോക്താക്കളാകുവാന്‍ അമേരിക്കയിലെയും കാനഡയിലെയും എല്ലാ യുവാക്കളെയും സ്വാഗതം ചെയ്യുന്നതായി  ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ഡോ. സജിമോന്‍ ആന്റിണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ്  ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

സൂം മീറ്റിംഗിലെ വിശദാംശങ്ങള്‍.

FOKANA Youth Committee proudly presents our first event...The Leadership & Public Speaking Workshop. This workshop is directed by Dr. Vijayn Nair a well renowned dean of Keiser Univeristy and Governor and District Director with Toastmasters International.

This is a great opportuntiy for our youth communtiy to build skills that will propel them in their professional and academic careers.

Please share this flyer and encourage the youth in your communtiy and household to attend. Please have them register through this link: https://forms.gle/WpkFdX95PRHN9kx2A.
If you have any questions please contact any of the youth executives or email us at fokanayouthcommittee@gmail.com

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍  ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യുംഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍  ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യുംഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍  ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക