Image

മന്‍സൂര്‍ വധം: രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Published on 10 April, 2021
മന്‍സൂര്‍ വധം: രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത. രതീഷിന്റെ ശരീരത്തില്‍ ആന്തരിക ക്ഷതമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയത്. മരണകാരണം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് നല്‍കുന്ന സൂചന. തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം രാത്രി രതീഷ് തൂങ്ങിയ മരത്തിലും പരിസരത്തും പരിശോധന നടത്തി.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നാളെ രാവിലെ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസഥന്‍ എടുക്കും. 
തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങള്‍ ദേഹത്തും പരിസരത്തും ഉണ്ടായിരുന്നില്ലെന്ന് ചില പോലീസുകാരും സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതിയുടെ മരണത്തില്‍ കോണ്‍ഗ്രസും സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനും തെളിവ് നശിപ്പിക്കാനുമാണ് രതീഷിനെ കൊല എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക