ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഏബ്രഹാം ഈപ്പന്‍ Published on 10 April, 2021
ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍
ഫോക്കാന ടെക്സാസ് റീജിയന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് വിങ്ങിന്റെ ഉദ്ഘാടനവും, യുവാക്കള്‍ രൂപീകരിക്കുന്ന രക്തദാന സേനയുടെ ഉദ്ഘാടനവും നാളെ
( ഏപ്രില്‍ 11, ഞായര്‍)  മലയാളീ അസോസിയഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍റെ ആസ്ഥാനമായ കേരള ഹൌസ്സില്‍ വച്ചു നടത്തപ്പെടുന്നു.

രാവിലെ 9.30.നു മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍, ഫ്രണ്ട്സ് ഓഫ് പെയര്‍ലാന്‍റ് മലയാളി കമ്മ്യുണിറ്റി, ഇന്ത്യന്‍ നേഴ്സസ് നേഴ്സസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന രക്തദാന യജ്ഞം ഫോക്കാന പ്രസിടന്റ്റ് ഫോക്കാന പ്രസിടന്റ്റ് ജോര്‍ജ്ജി വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്യും. ഫോക്കാന ടെക്സാസ് റീജിയണല്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ ഇടയാടി ആമുഖപ്രസംഗം നടത്തും. ഫോക്കാന ഫൌണ്ടേഷന്‍ നാഷണല്‍ കമ്മറ്റിയംഗം റെജി കുര്യന്‍ ആശംസ പ്രസംഗം നടത്തും.  ഫോക്കാന വിമന്‍സ് ഫോറം റീജിയണല്‍ ചെയര്‍ പേഴ്സന്‍  ലിഡ തോമസ്‌ ആദ്യ വോളന്റിയറായി രക്തദാനം നടത്തും. 46 ഓളം വോളണ്ടിയെഴ്സ് തുടര്‍ന്ന് രക്തദാനം നടത്തും.
വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ യൂത്ത് വിംഗിന്റെയും, രക്തദാന സേനയുടെയും ഉദ്ഘാടനം ടെക്സാസ് സ്റ്റേറ്റ് റെപ്രസെന്‍ടെറ്റീവ് റോണ്‍ റെയ്നോള്‍ഡ്സ്  നിര്‍വഹിക്കും. ഫോക്കാന റിജിയണല്‍ വൈസ് പ്രസിഡണ്ട് ഡോ. രഞ്ജിത്ത് പിള്ള ആമുഖ പ്രസംഗം നടത്തും. യൂത്ത് വിംഗ്  റീജിയണല്‍ ചെയര്‍മാന്‍ സുര്യജിത്ത് അഭിജാതന്‍ അധ്യക്ഷത വഹിക്കും. ഫോക്കാന മുന്‍ പ്രസിഡണ്ട് ജി.കെ. പിള്ള,,  ട്രസ്റ്റീ ബോര്‍ഡ് അംഗം ഏബ്രഹാം ഈപ്പന്‍, ഫൌണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എറിക് മാത്യു, സ്ടാഫോര്‍ഡ് സിറ്റി കൌണ്‍സിലംഗം കെന്‍ മാത്യു, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, മാഗ് പ്രസിടന്റ്റ് വിനോദ് വാസുദേവന്‍, ഫ്രെണ്ട്സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യുണിറ്റി പ്രസിഡന്റ് ഏബ്രഹാം തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫോക്കാനറീജിയന്‍ വിമന്‍സ് ഫോറം ചെയര്‍ ലിഡ തോമസ്‌ വിമന്‍സ് ഫോറം പുതുതായി ആവിഷ്കരിക്കുന്നഗാര്‍ഹീക പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി രൂപീകരിക്കുന്ന സഖി (കരുതലോടെ നിനക്കൊപ്പം) എന്നപേരില്‍  നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോകീക പ്രഖ്യാപനം നടത്തും.  ഇന്ത്യന്‍ നേഴ്സസ് അസോസിയഷന്‍ സെക്രട്ടറി ആൻ  തോമസ് നന്ദി രേഖപ്പെടുത്തും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക