Image

ബാ​ങ്കി​നു​ള്ളി​ല്‍ മാ​നേ​ജ​ര്‍ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

Published on 11 April, 2021
ബാ​ങ്കി​നു​ള്ളി​ല്‍ മാ​നേ​ജ​ര്‍ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
ക​ണ്ണൂ​ര്‍: കാനറാ ബാ​ങ്ക് കൂ​ത്തു​പ​റ​മ്ബ് ശാഖയുടെ മാ​നേ​ജ​ര്‍ ബാ​ങ്കി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കാ​ന​റാ ബാ​ങ്ക് കേ​ര​ള സ​ര്‍​ക്കി​ള്‍ ചീ​ഫ് മാ​നേ​ജ​ര്‍​ക്ക് കമ്മീഷന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

മാ​നേ​ജ​ര്‍ ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് തൃ​ശൂ​ര്‍ മ​ണ്ണു​ത്തി സ്വ​ദേ​ശി​നി കെ.​എ​സ്.​സ്വ​പ്ന (40) ബാങ്കിനുള്ളില്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. 

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മേ​ല്‍ ബാ​ങ്കു​ക​ള്‍ അ​ധി​ക ജോ​ലി ഭാ​ര​വും സ​മ്മ​ര്‍​ദ്ദ​വും ന​ല്‍​കു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി മു​ന്‍​പും ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക