-->

news-updates

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നത് പഠിക്കാൻ ബൈഡൻ കമ്മീഷനെ നിയമിച്ചു

Published

on

വാഷിംഗ്ടൺ, ഏപ്രിൽ 10: സുപ്രീം കോടതിയിൽ കൂടുതൽ ജഡ്ജിമാർ വേണോ എന്ന് തുടങ്ങി പരിഷ്കരണങ്ങൾ ആവശ്യമോ എന്നതിനെപ്പറ്റി വിശദമായി പഠിക്കാൻ കമ്മീഷനെ നിയമിക്കുന്ന  ഉത്തരവിൽ  പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടു.

മുൻ വൈറ്റ് ഹൗസ് കോൺസൽ ബോബ്  ബോയെർ, യേൽ ലോ സ്‌കൂൾ പ്രൊഫസറും മുൻ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറലുമായ  ക്രിസ്റ്റീന റോഡ്രിഗസ് എന്നിവരുടെ അദ്ധ്യക്ഷതയിൽ ആയിരിക്കും കമ്മീഷൻ. മറ്റംഗങ്ങളും നിയമ വിദഗ്ദ്ധരാണ് 

സുപ്രീം കോടതിയിൽ ഇപ്പോൾ ഒന്പത് ജഡ്ജിമാരാണുള്ളത്. കൺസർവെറ്റിവുകൾക്കാണ് ഭൂരിപക്ഷം. കഴിഞ്ഞ വർഷം  ലിബറൽ ആയ ജഡ്ജി റൂത്ത് ബാഡർ ഗിൻസ്ബർഗ് ഒഴിഞ്ഞപ്പോൾ കൺസർവേറ്റീവ്  ആയ  എമി കോണി ബാററ്റിനെ പ്രസിഡന്റ് ട്രംപ് തിരക്കിട്ട്  നിയമിച്ചിരുന്നു. തങ്ങൾ വിജയിച്ചാൽ ജഡ്ജിമാരുടെ എണ്ണം കൂട്ടി  കണ്സര്വേറ്റീവ് ഭൂരിപക്ഷം തെറിപ്പിക്കുമെന്ന് ഡമോക്രാറ്റിക് പാർട്ടി അന്നേ  സൂചന നൽകിയിരുന്നു.

സുപ്രീം കോടതിയിലെ  പരിഷ്കരണത്തെ അനുകൂലിച്ചും  പ്രതികൂലിച്ചുമുള്ള  വാദഗതികളുടെ നിജസ്ഥിതി യോഗ്യതകളുടെയും നിയമസാധുതയുടെയും അടിസ്ഥാനത്തിൽ  വിലയിരുത്തുകയും , പ്രത്യേക പരിഷ്കരണ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയുമാണ് കമ്മീഷന്റെ ചുമതല .

കമ്മീഷൻ 180 ദിവസത്തിനുള്ളിൽ ബൈഡന് റിപ്പോർട്ട് സമർപ്പിക്കണം.

ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിനെ  റിപ്പബ്ലിക്കൻമാർ  ശക്തമായി എതിർക്കുന്നു.

ബെഞ്ചിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനെ പിന്തുണയ്ക്കുമോ എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം ബൈഡൻ നൽകിയിട്ടില്ല.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവസാന നാളുകളിലും വിസ്മയമായി മാര്‍ ക്രിസോസ്റ്റം

ആരും പട്ടിണി കിടക്കില്ല ; ഇത് കേരള സര്‍ക്കാരിന്റെ ഉറപ്പ്

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

മഹാമാരിക്കിടയില്‍ ആശ്വാസക്കുളിര്‍ക്കാറ്റായി ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

മന്ത്രിസ്ഥാനങ്ങള്‍ : സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടസാധ്യത

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

വലിയ ഇടയന് യാത്രാമൊഴി-ചിത്രങ്ങൾ

ക്രിസോസ്റ്റം പിതാവിന്റെ കൂടെ ഇത്തിരി നേരം (ടോമി ഈപ്പൻ വാളക്കുഴി)

ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)

വലിയ ഇടയന് യാത്രാമൊഴി; മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാര് ? തര്‍ക്കം മുറുകുമ്പോള്‍ (ജോബിന്‍സ് തോമസ്)

മനുഷ്യനന്മയുടെ ചിരിയാഴങ്ങൾ (അനിൽ പെണ്ണുക്കര)

കോവിഡ് വ്യാപനം; ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അനിവാര്യമോ(ജോബിന്‍സ് തോമസ്)

രണ്ടാം വരവില്‍ ക്യാപ്റ്റനെത്തുന്നത് പുതുമുഖ പടയുമായി(ജോബിന്‍സ് തോമസ്)

വീഴ്ച്ചയ്ക്ക് ശേഷം ആശാന് പറയാനുള്ളത്(ജോബിന്‍സ് തോമസ്)

ബില്‍ ഗേറ്റ്‌സ് പഴയ കാമുകിയുമായി ബന്ധം തുടര്‍ന്നതും കാരണം

ഒരു മുഴം മുമ്പേ എറിഞ്ഞ് ജോസഫ്(ജോബിന്‍സ് തോമസ്)

ഇനിയെങ്കിലും മാറി ചിന്തിക്കൂ കോണ്‍ഗ്രസേ(ജോബിന്‍സ് തോമസ്)

കോട്ടയം ജില്ലയില്‍ ബിജെപി നേതൃത്വം മറുപടി പറയേണ്ടിവരും; വോട്ടില്‍ കനത്ത ഇടിവ്(ജോബിന്‍സ് തോമസ്)

ബില്‍ ഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്സും വിവാഹ മോചനം നേടുന്നു

മന്ത്രിസഭാ രൂപീകരണം വൈകില്ല; വനിതാ സ്പീക്കർക്ക് സാധ്യത 

കോണ്‍ഗ്രസ്‌ അടിമുടി മാറണം! തലമുറ മാറ്റം അനിവാര്യം (പി.എസ് . ജോസഫ്)

പിണറായിയുടെ ചരിത്ര വിജയം (പി.എസ. ജോസഫ്)

തോല്‍വി രുചിച്ച് മക്കള്‍ മഹാത്മ്യം(ജോബിന്‍സ് തോമസ്)

ഇടുക്കിക്ക് ഇത്തവണ മന്ത്രിമാര്‍ രണ്ടോ മൂന്നോ ?(ജോബിന്‍സ് തോമസ്)

View More