-->

America

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

ജീമോന്‍ റാന്നി

Published

on

ഹൂസ്റ്റണ്‍:  അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രമുഖ  സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)  ഏപ്രില്‍ 8, 10, 11 തീയതികളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ വിജയകരമായി സമാപിച്ചു. സ്റ്റാഫ്ഫോര്‍ഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ 'കേരള ഹൗസ്' വ്യത്യസ്ഥവും വേറിട്ടതുമായ പരിപാടികള്‍ കൊണ്ട്  സജീവമായി.
 

മാഗിന്റെ 'സീനിയര്‍ ഫോറം  മീറ്റ്'  ഏപ്രില്‍ 8 വ്യാഴാഴ്ച  ഉച്ചകഴിഞ്ഞു 3  മുതല്‍ 7 വരെ കേരളാ ഹൗസില്‍ വച്ച് നടത്തപ്പെട്ടു. മലയാളി കമ്യൂണിറ്റിയിലെ  മുതിര്‍ന്ന പൗരന്മാര്‍ (60 വയസ്സിന് മുകളിലുള്ളവര്‍) ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.കേരളാ ഹൗസില്‍വച്ച് സംഘടിപ്പിച്ച  സീനിയര്‍ ഫോറം മീറ്റിങ്ങിന് മുമ്പായി നടന്ന തയ്യല്‍ ക്ലാസില്‍  ക്ലാരമ്മ മാത്യൂസ്  ക്ലാസ് എടുത്തു. ഓരോ ആഴ്ചയിലും  മുതിര്‍ന്നവര്‍ക്കായി വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിച്ചു കൊണ്ട് സീനിയര്‍ ഫോറത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക്കയാണ് ലക്ഷ്യമെന്ന് കണ്‍വീനര്‍ റോയ് മാത്യു പറഞ്ഞു.
 
 
മാഗ് വുമണ്‍സ് ഫോറവും ഫോമ സതേണ്‍ റീജിയന്‍ വുമണ്‍സ് ഫോറവും സംയുക്തമായി ഏപ്രില്‍ 10 ശനിയാഴ്ച നടത്തിയ 'ആര്‍ട്സ് &ക്രാഫ്റ്റ് ഷോ ആന്റ് സെയില്‍' വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. ഈയിടെ നവീകരിച്ച മാഗിന്റെ റിക്രിയേഷന്‍ സെന്ററില്‍ (1415, പാക്കര്‍ ലൈന്‍, സ്റ്റാഫോഡ് ടെക്സാസ്) നടന്ന ഈ പ്രോഗ്രാമിന് നിരവധി ആളുകള്‍ ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ നിന്നും  പങ്കെടുത്തു.  സ്ത്രീകളും കുട്ടികളും വരച്ച നിരവധി ചിത്രങ്ങള്‍, ക്രാഫ്റ്റ് ഇനങ്ങള്‍, ജൂവലറി ഇനങ്ങള്‍ തുടങ്ങി  റിക്രിയേഷന്‍ സെന്റര് നിറഞ്ഞു നിന്ന ഷോ വേറിട്ടതായി മാറി. കറി വേപ്പില ചെടികള്‍, വിവിധ ഇന ങ്ങിലുള്ള പച്ചക്കറി വിത്തുകളും തൈകളും ഉള്‍പെടുത്തിയ പ്ലാന്റ് സ്റ്റാളില്‍ നല്ല തിരക്കായിരുന്നു. മാഗ് ബോര്‍ഡ് വുമണ്‍  ഫോറം കോര്‍ഡിനേറ്റര്‍സായ  ക്ലാരമ്മ മാത്യൂസ്, ഷിബി റോയ് എന്നിവരാണ് ആര്‍ട്സ് & ക്രാഫ്റ്റ് ഷോ ക്കു  ചുക്കാന്‍  പിടിച്ചത്. സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന വിവിധ പരിപാടികള്‍ തുടര്‍ന്നും നടത്തുവാന്‍ പദ്ധതികളുണ്ടെന്ന് ക്ലാരമ്മ മാത്യൂസും ഷിബിയും പറഞ്ഞു.  

'എസ്റ്റേറ്റ് പ്ലാനിങ് ആന്റ് പ്രൊബേറ്റ്' എന്ന വിഷയത്തെക്കുറിച്ച് മാഗ് സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 10.30 നടന്ന വിഞ്ജാന പ്രദമായ  സെമിനാറില്‍ വിഷയം അവതരിപ്പിച്ചത്. നിഷ മാത്യൂസ് (അറ്റോണി അറ്റ് ലോ) ആണ്.  വിനോദ് വാസുദേവന്‍ (മാഗ് പ്രസിഡന്റ്),റെനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), റജി കോട്ടയം (സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍) എന്നിവര്‍  സെമിനാറിന് മുന്‍പായി സംസാരിച്ചു. എന്താണ് വില്‍ പത്രം, വില്‍ പത്രം ആരാണ് എഴുതേണ്ടത്, എന്താണ് പ്രോബേറ്റ്, പവര്‍ ഓഫ് അറ്റോര്‍ണി, മെഡിക്കല്‍ പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി  സെമിനാറില്‍  പങ്കെടുത്തവര്‍ ചോദിച്ച കാലിക പ്രസക്തമായ ചോദ്യങ്ങള്‍ക്കും സംശയങ്ങലക്കും അനുഭവ പ്രവര്‍ത്തന പരിചയതിന്റെ മികവില്‍  നിഷ ഉത്തരം നല്കുകകയും ചെയ്തത് ശ്രദ്ധേയമായി.   സൈമണ്‍ വളച്ചേരില്‍ (മാഗ് വൈസ് പ്രസിഡന്റ് ) നന്ദി അറിയിച്ചു.    


ഏപ്രില്‍ 11 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 2.30 വരെ കേരളാ ഹൗസില്‍ വച്ച് ബ്ലെഡ് ഡൊണേഷന്‍ ഡ്രൈവ് നടത്തി. രക്തദാനം ചെയ്യാന്‍ കേരള ഹൗസില്‍ ധാരാളം പേര്‍ എത്തിച്ചേര്‍ന്നതായി  മാഗ് ഭാരവാഹികള്‍ അറിയിച്ചു. മാഗിനോടൊപ്പം ഫൊക്കാന ടെക്‌സാസ് റീജിയന്‍, ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി, ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ എനീ സംഘടനകളുടെ സഹകരണത്തോടെയാണ് ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.ഏ ബ്രഹാം ഈപ്പന്‍, രഞ്ജിത് പിള്ള, ജോമോന്‍ ഇടയാടില്‍, വിനോദ് വാസുദേവന്‍ , ജോജി ജോസഫ്, മാത്യു കൂട്ടാലില്‍, ഏബ്രഹാം തോമസ്, ലിഡാ തോമസ് , സൂര്യജിത്ത്,  റോഷിനി, റെജി കുര്യന്‍ എന്നിവര്‍  നേതൃത്വം നല്‍കി.  

2021 ല്‍ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റിക്കു  ഉപകാരപ്രദമായ വിവിധ  പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും, സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി  മാഗ്  ഭാരവാഹികളായ വിനോദ് വാസുദേവന്‍ (പ്രസിഡണ്ട്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാലില്‍ (വാവച്ചന്‍ - ട്രഷറര്‍), ഡോ.ബിജു പിള്ള (പിആര്‍ഓ), എന്നിവര്‍ അറിയിച്ചു.
Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം 40)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

ബൈഡന്റെ കുഴല്‍ സ്വപ്നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫെയ്സ്ബുക്കും മറ്റ് ടെക് കമ്പനികളും 'രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് ട്രംപ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നെവാഡയിലെ വേശ്യാലയങ്ങൾ തുറക്കാൻ അനുമതി

റവ:ഈപ്പന്‍ വര്‍ഗീസ് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു

ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ - ചാന്‍സലര്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സന്റെ പ്രൗഡഗംഭീരമായ ഒത്തുചേരല്‍ വര്‍ണ്ണാഭമായി

View More