Image

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

ജീമോന്‍ റാന്നി Published on 12 April, 2021
 'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) നടത്തി വരുന്ന വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടോപ്പം കായിക രംഗത്തും വീണ്ടും സജീവമാകുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം ഒരു വര്‍ഷമായി കായിക പരിപാടികള്‍ക്ക് മുടക്കം സംഭവിച്ച സാഹചര്യത്തില്‍ മാഗിന്റെ ക്രിക്കറ്റ് ടൂര്ണമെന്റിനെ  ആവേശത്തോടയാണ് ഹൂസ്റ്റണിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ സ്വാഗതം ചെയ്യുന്നത്.        
   
ഏപ്രില്‍ 17, 18, 24 (ശനി,ഞായര്‍,ശനി ) തീയതികളിലായി സ്റ്റാഫോര്‍ഡ് സിറ്റിയുടെ   ഗ്രൗണ്ടിലാണ് (3108, 5th Street, Stafford, TX 77477) മല്‍സരങ്ങള്‍ അരങ്ങേറുക.17ന് ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം 4 വരെയും 18 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 1 മുതല്‍ വൈകുന്നേരം 5 വരെയും ഫൈനല്‍ മല്‍സരങ്ങള്‍ 24 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു ഉച്ചയ്ക്ക് അവസാനിപ്പിക്കത്തക്ക വിധത്തിലാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിക്കുന്നത്.

ഹൂസ്റ്റണിലെ പ്രശസ്തരായ  ക്രിക്കറ്റ് താരങ്ങളെ അണി നിരത്തി ഹൂസ്റ്റണ്‍ വാരിയര്‍സ്, സ്റ്റാഫോര്‍ഡ് ക്രിക്കറ്റ് ക്ലബ്, സ്റ്റാര്‍സ്സ്  ഓഫ് ഹൂസ്റ്റണ്‍, റോയല്‍ സാവന്ന ക്രിക്കറ്റ് ക്ലബ്, എന്‍സിഎസി സൂപ്പര്‍ കിങ്സ്, മാഗ് ക്രിക്കറ്റ് ക്ലബ്  തുടങ്ങി 6 പ്രമുഖ ടീമുകളാണ് ഇത്തവണ മാറ്റുരക്കുന്നത്. 'മാഗ്' ന്റെ സ്വന്തം ക്രിക്കറ്റ് ടീമും  ആദ്യമായി മത്സരക്കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ ടൂര്‍ണ്ണമെന്റിനുണ്ട്.

അപ്നാ ബസാര്‍,മിസോറി സിറ്റി (മെഗാ സ്‌പോണ്‍സര്‍) ജോബിന്‍ പ്രിയന്‍ ഗ്രൂപ്പ്  (ഗ്രാന്‍ഡ്  സ്‌പോണ്‍സര്‍ ) ആര്‍വിഎസ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ്, മല്ലു കഫേ റേഡിയോ, ജോണ്‍ ജേക്കബ് (ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍) എന്നിവരാണ്  ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍. .  

ടീമംഗള്‍ക്കും സംഘാടകര്‍ക്കും എല്ലാവിധ പ്രോത്സാഹനവും നല്‍കി ഈ ടൂര്ണമെന്റിനെ വന്‍വിജയമാക്കി തീര്‍ക്കണമെന്ന് മാഗ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.


മാഗ് പി.ആര്‍.ഓ ഡോ.ബിജു പിള്ള അറിയിച്ചതാണിത്.


കൂടുതല്‍ വിവരങ്ങള്‍ക്ക്,

റജി കോട്ടയം - 832 723 7995
വിനോദ് വാസുദേവന്‍ - 832 528 6581
ജോജി ജോസഫ് - 713 515 8432
വാവച്ചന്‍ - 832 468 3322
രാജേഷ് വര്‍ഗീസ് - 832 273 0361



 'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക