Image

റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അനുമതി

Published on 12 April, 2021
റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അനുമതി
ന്യൂ ഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അനുമതി നല്‍കി.

വിദഗ്ദ്ധ സമിതിയാണ് സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് 5. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് സ്പുട്‌നിക് 5ന് പുറമെ രാജ്യത്ത് അനുമതി ലഭിച്ച വാക്സിനുകള്‍.

അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് ഫെബ്രുവരി 19ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക