-->

America

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

Published

on

ചിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  2021 ഡിസംബര്‍ 30 മുതല്‍ നാലു ദിവസം അരിസോണ ഫിനിക്‌സില്‍ നടക്കുന്ന  ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മിഡ്വെസ്റ്റ് റീജിയണ്‍ പ്രവര്‍ത്തനോത്ഘാടനവും രജിസ്‌ട്രേഷന്‍ ശുഭാരംഭവും  April 9-നു നടന്നു. ചടങ്ങിൽ KHNA പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി മുഖ്യാതിഥി ആയിരുന്നു.  പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമായ ഫിനിക്‌സില്‍ അഞ്ഞൂറില്‍ കുറയാത്ത കുടുംബങ്ങളെ പ്രതീക്ഷിക്കുന്ന സംഗമത്തില്‍ ഹൈന്ദവ ആചാര്യ ശ്രേഷ്ഠന്‍മാരെയും കലാ സാംസ്‌കാരിക നായകന്മാരെയും  ക്ഷേത്രകലാ പ്രകടനക്കാരെയും ഒരുമിച്ചു അണിനിരത്താനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതായി ഡോ. സതീഷ് അമ്പാടി അറിയിച്ചു.

മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനവും കെ.എച്ച്എന്‍. എ.മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന അനില്‍കുമാര്‍ പിള്ള നിര്‍വഹിച്ചു.
 മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തി. സനാതന ധര്‍മ്മത്തിന്റെ വിജയ പതാകയുമായി രണ്ടു പതിറ്റാണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയ സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.

മിഡ്‌വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് സുരേഷ് നായർ, മിനസോട്ട ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി . രെജിസ്ട്രേഷൻ നടത്തുന്നതിന്റെ അത്യാവശ്യകത ശ്രീ അനിൽ പിള്ളയും, KHNA വൈസ്പ്രസിഡന്റ് ശ്രീ അരവിന്ദ് പിള്ളയും പ്രത്യേകം എടുത്തുപറഞ്ഞു.
സമ്മേളനത്തിന് ആശംസകള്‍ ആര്‍പ്പിച്ചുകൊണ്ടു മിഡ്വെസ്റ്റിലുള്ള വിവിധ പ്രാദേശിക ഹിന്ദു സംഘടനകളുടെ   പ്രതിനിധികളും പങ്കെടുത്തു.
കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുധിര്‍ കൈതവന കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെക്കുറിച്ചു വിശദീകരിച്ചു. 2022 ന്റെ പൊന്‍പുലരിയെ വരവേല്‍ക്കുന്ന കണ്‍വെന്‍ഷന്‍ വേദിയില്‍ നാളിതുവരെ കാണാത്ത അത്യാധുനിക സാങ്കേതിക മികവോടെ വിഡിയോ വാളില്‍ ഒരുക്കുന്ന പുതുവര്‍ഷ പരിപാടികള്‍ ഉണ്ടാകുമെന്നും അതായിരിക്കും ഈ കണ്‍വന്‍ഷനിലെ സവിശേഷ ആകര്‍ഷകത്വമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടനുബന്ധിച്ചു അതിമനോഹരമായ ഒരു കവിത കച്ചേരിയും സംഘടിപ്പിച്ചിരുന്നു. കേരളാ നിയമസഭാ ഉൾപ്പെടെ അമ്പതിലധികം വേദികളിൽ കവിതക്കച്ചേരി നടത്തി സാഹിത്യകുതുകികളുടെ ശ്രദ്ധയാകർഷിച്ച ഡോ .മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച കവിത കച്ചേരി സാങ്കേതിക തടസ്സമുണ്ടായതിനാൽ പിന്നീടൊരവസരത്തിലേക്ക് മാറ്റാന് തീരുമാനിച്ചു.

കേരള ഹിന്ദൂസ് ഓഫ് മിനസോട്ട, ഓംങ്കാരം ചിക്കാഗോ, ഡോ. സുനിത നായര്‍ ചിക്കാഗോ, രാധാകൃഷ്ണന്‍ നായര്‍ ചിക്കാഗോ, പ്രസന്നന്‍ പിള്ള ചിക്കാഗോ, വാസുദേവന്‍ പിള്ള ചിക്കാഗോ എന്നീ സ്‌പോണ്‍സന്മാരെ വൈസ് പ്രസിഡന്റ് അരവിന്ദ് പിള്ള പരിചയപെടുത്തി. ട്രഷറര്‍ ഗോപാലന്‍ നായര്‍,   ട്രസ്റ്റി ബോര്‍ഡ് അംഗം സതീശന്‍ നായര്‍, രജിസ്ട്രേഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ വനജ നായര്‍,  റീജിയണല്‍  കോര്‍ഡിനേറ്റര്‍ ബാബു അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.  ജനറല്‍ സെക്രട്ടറി സുധിര്‍ പ്രയാഗ നന്ദി പറഞ്ഞു. ലക്ഷ്മി നായര്‍ ആയിരുന്നു അവതാരക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം 40)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

ബൈഡന്റെ കുഴല്‍ സ്വപ്നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫെയ്സ്ബുക്കും മറ്റ് ടെക് കമ്പനികളും 'രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് ട്രംപ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നെവാഡയിലെ വേശ്യാലയങ്ങൾ തുറക്കാൻ അനുമതി

റവ:ഈപ്പന്‍ വര്‍ഗീസ് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു

ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ - ചാന്‍സലര്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സന്റെ പ്രൗഡഗംഭീരമായ ഒത്തുചേരല്‍ വര്‍ണ്ണാഭമായി

View More