Image

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 13 April, 2021
മഹാമാരിയിലും കൊന്ന പൂക്കുന്നു;  വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും  പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ദിനരാത്രങ്ങള്‍  മാറുന്നതു പോലും അറിയാതെ മഹാമാരിയുടെ കയ്യില്‍ അകപ്പെട്ട്
ഒരു  വര്‍ഷം  നാം മുന്നോട്ടു പോയി. കഴിഞ്ഞ  വിഷുവിന് കോവിഡ് ശക്തമായതിനാല്‍   ആഘോഷങ്ങള്‍ മിക്കതും   മാറ്റി  വെച്ചിരുന്നു. ഈ  വര്‍ഷവും  അതില്‍ നിന്നും  മുക്തി നേടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല . പക്ഷേ  പ്രകൃതി അതിന്റെ കൃത്യനിര്‍വ്വഹണത്തില്‍ഒരു മാറ്റവും  വരുത്താതെ   വീണ്ടും  ഒരു  വിഷു കുടി  നമ്മുക്ക് സമ്മാനിക്കുകയാണ്.

വിഷുക്കാലത്ത്  പൂക്കാതിരിക്കാനാവില്ല  എന്നമട്ടില്‍  കൊന്നകളൊക്കെ ഇതാസ്വര്‍ണത്തോരണങ്ങള്‍ തൂക്കിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങു  അമേരിക്കയില്‍പോലും  സ്വര്‍ണ്ണ നിറത്തിലുള്ള  പൂക്കള്‍  വിരിഞ്ഞു വിഷുവിന്റെ വരവ്‌വിളിച്ചറിയിക്കുന്നു.  വിഷുവിന് കണി വയ്ക്കാന്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് കൊന്നക്ക്   കണിക്കൊന്ന എന്ന പേരു തന്നെ വന്നത്.വിഷുവിന്റെ അഴകും കാഴ്ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്നമരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്. അങ്ങനെ  സ്വര്‍ണ്ണ പൂക്കള്‍നിറയെ പൂത്തുലഞ്ഞു നില്‍ക്കുബോള്‍  നമുക്ക്  എങ്ങനെ  വിഷു ആഘോഷിക്കാതിരിക്കാന്‍ പറ്റും?

ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക്  മറക്കാനാവാത്ത ഒന്നാണ് വിഷു.തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി,ഇരട്ടക്കര മുണ്ട്,  വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്,കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളി നാണയങ്ങള്‍,കൊളുത്തിവച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍വിളഞ്ഞ ഫലവര്‍ഗങ്ങള്‍, ആറന്‍മുള കണ്ണാടി  കൃഷ്ണ വിഗ്രഹം  എന്നിവ ഒത്തുചേരുന്നതാണ് വിഷുക്കണി.

അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണുതുറക്കാതെയാണ് കണികാണാന്‍ വരിക. കൊന്ന  പൂക്കളാല്‍ അലങ്കരിച്ചകണികാണുമ്പോള്‍  ആ  വര്‍ഷത്തില്‍ എല്ലാവിധ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയുംഉണ്ടാകും എന്നാണ്   വിശ്വാസം .   കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ വിഷുക്കൈനീട്ടത്തിന്റെ  ഉഴമാണ് .

കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം.വരുന്ന വര്‍ഷത്തിന്റെ ഐശ്വര്യമായാണ് ഇതിനെ കാണുന്നത്. വിഷു കുട്ടികളുടെആഘോഷമാണെന്ന്കൂടി  പറയാം. കുട്ടികള്‍ അക്ഷമരായി കാത്തു നില്‍ക്കുന്നത് ഈവിഷുക്കൈനീട്ടത്തിന് വേണ്ടിയാണ്.

അപ്പൂപ്പന്‍ അല്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗം കൈനീട്ടംനല്‍കുന്നു. കുട്ടികള്‍ക്കും തന്നേക്കാള്‍ പ്രായം കുറഞ്ഞ എല്ലാവര്‍ക്കുംകൈനീട്ടം ലഭിക്കും. കൈനീട്ടത്തില്‍ നാണയം, കൊന്നപ്പൂവ്, അരി, ഉരുളിയില്‍വെച്ചിരിക്കുന്ന സ്വര്‍ണ്ണം എന്നിവയുണ്ടാവും. ഇതില്‍ സ്വര്‍ണ്ണവും അരിയുംഉരുളിയിലേക്കു തന്നെ തിരിച്ചിടുന്നു.

കാരണവര്‍ക്കു ശേഷം മറ്റ് മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്‍കാറുണ്ട്.ഒരു വിധത്തില്‍ പറഞ്ഞാല്‍ കുട്ടിക്കാലത്തു  കൈ നിറയെ രൂപ കിട്ടുന്ന ഒരുദിവസമാണ് വിഷു .  കുടുംബത്തിലെ കൈനീട്ടം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീട്ബന്ധുജനങ്ങളുടെ വീട്ടിലേക്ക്.  അവിടെ നിന്നും  കൈനീട്ടം കിട്ടിയിരുന്നു.വിഷുവിനു  വരുന്ന  വിരുന്നുകാരില്‍ നിന്നും ചിലപ്പോള്‍ കൈനീട്ടംപ്രതീക്ഷിക്കാം. അങ്ങനെ നല്ല ഒരു തുക വിഷു കൈനീട്ടം  കിട്ടുന്നത്മിക്കതും സിനിമകള്‍  കണ്ടു തീര്‍ക്കുന്നത്  ഒരു പതിവായിരുന്നു. അങ്ങനെവിഷുവിന് റിലീസ് ആകുന്ന  മിക്ക സിനിമകളും  കണ്ടിരിക്കും .

കൈനീട്ടം ലഭിക്കുന്നവര്‍ക്കെല്ലാം  ഐശ്വര്യം ഉണ്ടാകുകയും  നല്‍കുന്നവന്‌ഐശ്വര്യം വര്‍ധിച്ച്  ഇനിയും നല്‍കാനാകുമെന്നുമാണ് വിശ്വാസം. കിട്ടുന്നകൈനീട്ടം ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി  ഞങ്ങള്‍  കണ്ടിരുന്നു.

വിഷു ഞങ്ങള്‍ക്ക് ഓണം പോലെ തന്നെ ആയിരുന്നു. ഒരുപക്ഷേ ഓണത്തേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് വിഷുതന്നെ, കാരണം കൈ  നിറയെ പണം കിട്ടുന്നത് വിഷുവിന്  മാത്രമാണ്.

കാര്‍ഷിക പ്രധാനമാണ് വിഷു. കൃഷിയും ധനവും കൈനീട്ടമേകാന്‍ ഒരു വര്‍ഷത്തെഫലം ഇക്കാലം കര്‍ഷകര്‍ സ്വപ്‌നം കാണുന്നു. ഞാന്‍ ജനിച്ചു വളര്‍ന്നത്  ഒരുകാര്‍ഷിക കുടുംബത്തില്‍ ആണ്. അതുകൊണ്ടുതന്നെ   വീട്ടിലെ പണിക്കാര്‍ക്കുംവിഷുക്കൈനീട്ടം  നല്കുമായിരുന്നു. ഇവിടെ പ്രതീകാത്മകമായി ഐശ്വര്യവുംസമ്പല്‍സമൃദ്ധിയും സന്തോഷവും എല്ലാവരുമായി പങ്കുവെയ്കുകയാണ്.

മലയാള മാസം മേടം ഒന്നിനാണ് വിഷു. അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതേദിനം പുതുവര്‍ഷമായി കൊണ്ടാടുന്നു. പഞ്ചാബുകാര്‍ക്ക് ബൈശാഖോത്സവമായുംആസ്സാംകാര്‍ക്ക് ഗോരുബിഹുവായും കര്‍ണാടകയിലെ തുളുനാട്ടുകാര്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കുംപൊങ്കല്‍  ആയും  ഈ ദിനം അറിയപ്പെടുന്നു.
പേരിനെല്ലാം വിഷുവിനോട് വളരെ സാദൃശമുണ്ട്. ആചാരങ്ങളും അനുഷ്ഠാനരീതികളും
ചെറുതായി വ്യത്യസ്ഥമാണുതാനും.ഈ ആഘോഷങ്ങള്‍ എല്ലാം സ്‌നേഹത്തിന്റെയും,
സന്തോഷത്തിന്റെയും കഥകളാണ് പറയുന്നത്. നന്മയും സമത്വവും സമൃദ്ധിയുമാണു
വിഷുവിന്റെ സന്ദേശം.

ജ്യോതിശാസ്ത്രപ്രകാരം സംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ഥം.  ഒരുരാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തിഎന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.മീനം രാശിയില്‍ നിന്ന് സൂര്യന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുന്നവേളയാണിത് .  തുല്യാവസ്ഥയോടു കൂടിയത് എന്നാണ് വിഷു എന്ന വാക്കിന്റെഅര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിനം. വിഷുവിനാണത്രേ സൂര്യന്‍നേരേ കിഴുക്കുദിക്കുന്നത്.

മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ്ഇത്. മേടം ഒന്നു മുതല്‍ പത്താമുദയം വരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ലകാലമാണ്. കൊല്ലവര്‍ഷം വരുന്നതിനുമുമ്പ് വിഷുവായിരുന്നു കേരളത്തിന്റെആണ്ടുപിറപ്പ്. വസന്തത്തിന്റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്റെതുടക്കമായി കണക്കാക്കി പോന്നത്.

വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല,   മഴക്കാലം തുടങ്ങി എന്നാണ് ചൊല്ല്.മേടം പത്തിനു മുമ്പ് കൃഷിയിടം എല്ലാം ഉഴുതു പത്താമുദയത്തിന്കൃഷിയിറക്കുന്നത് ഭാഗ്യമായി അന്നത്തെ കൃഷിക്കാര്‍  കണ്ടിരുന്നു.പത്താമുദയത്തിന് കൃഷിയിറക്കിയാല്‍ പൊന്നും വിള കിട്ടും  എന്നായിരുന്നുഞങ്ങളുടെ വിശ്വാസം.  പഴയ കാര്‍ഷിക കുടുംബങ്ങളില്‍  ഒന്നും ഇന്ന് കൃഷിചെയുന്നില്ലങ്കിലും  കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതു പോലെ സ്വര്‍ണ്ണപൂക്കള്‍   നിറയെ പൂത്തുലഞ്ഞു നില്‍ക്കുബോള്‍  നമുക്ക്  എങ്ങനെ വിഷുആഘോഷിക്കാതിരിക്കാന്‍  പറ്റും.

അതാണ് കവി പാടിയത്.*

എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

ഹൃദയത്തിന്റെ ഭാഷയില്‍  എല്ലാവര്‍ക്കും  ഐശ്വര്യവും സമാധാനവും സമൃദ്ധിയും ഉണ്ടാകാന്‍  വിഷു ആശംസകള്‍ നേരുന്നു.

Join WhatsApp News
American Mollakka 2021-04-13 23:27:05
ശ്രീകുമാർ സാഹിബ് അസ്സലാമു അലൈക്കും. മുസ്ലീമുകൾക്ക് ബിഷുവില്ലെന്നു സാഹിബ് പറയരുത്. ഞമ്മക്ക് ഒരു മോഹം ഇ മലയാളിയിൽ എല്ലാ മതക്കാരും ചേർന്ന് ഒരു ബിഷുക്കണി ഒരുക്കിയാലോ സാഹേബ് അതിനു മുൻ കൈ എടുക്കണമെന്ന് ഞമ്മള് ആശിക്കുന്നു.ഇങ്ങടെ ലേഖനങ്ങൾ ഞമ്മള് മുടങ്ങാതെ ബായിക്കാറുണ്ട്. സാഹിബ് ഒരു മതത്തിൽ ഒതുങ്ങിനിൽക്കാതെ വിശ്വമാനവികതക്ക് വേണ്ടി കർമ്മം ചെയ്യൂ ജാതീയമായ ഒരു കെ എച് എൻ എ കൊണ്ട് അമേരിക്കയിൽ എന്ത് പ്രയോജനം. മത മൈത്രിക്ക് വേണ്ടി സാഹിബ് പേന ചലിപ്പിക്കു. ഒരു ബിഷുക്കണിയോടുകൂടി തുടക്കമിടാം . ഇ മലയാളി പത്രാധിപരും ബായനക്കാരും ഇക്കാര്യത്തിൽ ഒരുമയോടെ ചേരുമെന്ന് ഞമ്മള് ബിശ്വസിക്കുന്നു. എല്ലാബരെയും പടച്ചോൻ കാക്കട്ടെ. മതമൈത്രിയുടെ ആദ്യ ബിഷുക്കണി ശ്രീകുമാർ സാഹിബ് ഇ മലയാളിയിൽ ഒരുക്കുന്നു.നാളത്തെ ചൂടുള്ള വാർത്ത. സാഹിബ് ഞമ്മന്റെ മാനം കളയല്ലേ.ചെയ്യണേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക