-->

America

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

Published

on

പോലീസിന്റെ അഹങ്കാരം എടുത്തുചാട്ടം ഒരാളുടെ ജീവനെടുത്തു. ബറൂക്കിളിന്‍ സിറ്റി സെന്‍റ്റര്‍ മിനസോട്ടയില്‍ ഞായറാഴ്ച നടന്ന, ഡാന്‍റ്റെ വ്രയ്റ്റ് എന്ന ഇരുപത്തിയൊന്നു കാരന്‍വെടിയേറ്റ് മരിച്ചതില്‍ നൂറു ശതമാനം ഉത്തരവാദിത്വം പോലീസ് വഹിക്കുന്നു, വഹിക്കണം. സമ്മതിക്കുന്നു കൊല്ലപ്പെട്ട ഡാന്റെ വ്രയ്റ്റ് മുന്‍ കാലങ്ങളില്‍ പല കുറ്റങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ള പോലീസിന്‍റ്റെ നോട്ടപ്പുള്ളി പട്ടികയില്‍ ഉണ്ടായിരുന്ന ഒരാള്‍  കൂടാതെ പോലീസ് തടഞ്ഞ സമയം രജിസ്റ്റര്‍ പുതുക്കാതെ വാഹനവും ഒടിച്ചിരുന്നു.

പോലീസ് ശരീര ക്യാമറയില്‍ ചിത്രീകരിക്കപ്പെട്ടിരുന്ന ദൃശ്യങ്ങള്‍ വീക്ഷിച്ചാല്‍ മനസ്സിലാകും പോലീസ് അവരുടെ പെരുമാറ്റത്തില്‍ പരാജയപ്പെട്ടു എന്ന്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഡാന്‍റ്റെയെ വിലങ്ങു വൈക്കുന്നതിനുള്ള ശ്രമത്തില്‍ ഇയാള്‍ പോലീസിന്‍റ്റെ പിടിയില്‍ നിന്നും കുതറി മാറി വീണ്ടും കാറില്‍ കയറി വാഹനം പ്രവര്‍ത്തിപ്പിച്ചു.ഈ സമയമാണ് കൂടെ ഉണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥ നിറതോക്കൊഴിക്കുന്നത്. അതിനുശേഷം ഇപ്പോള്‍ പറയുന്നു ഉണ്ടയുള്ള  തോക്കല്ല താന്‍ ഉദ്ദേശിച്ചത് ആളെ മയക്കുന്ന വൈദ്യുത തോക്ക് അതാണെന്ന് ഇത് തികച്ചും അവിശ്വസനീയം.

പോലീസിന്‍റ്റെ മുന്നില്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു ഈയൊരു ദാരുണ സംഭവം ഒഴിവാക്കുന്നതിന്. ഒന്നാമത് ഡാന്‍റ്റെ പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് അയാളില്‍ നിന്നും വാഹനത്തിന്‍റ്റെ താക്കോല്‍ വാങ്ങിയില്ല? രണ്ടാമത്, ഡാന്‍റ്റെ കാര്‍ വീണ്ടും ഓടിക്കുവാന്‍ തുടങ്ങി ഇനിയിപ്പോള്‍ വൈദ്യുത തോക്ക് ഉപയോഗിച്ചാല്‍ത്തന്നെയും ഓടുവാന്‍ തുടങ്ങുന്ന വാഹനം നില്‍ക്കുമോ? അത് വീണ്ടും മുന്നോട്ടു പോയി വേറെയും നാശനഷ്ടങ്ങള്‍ വരുത്തില്ലെ? വാസ്തവത്തില്‍ അത് സംഭവിച്ചു. ഡാന്‍റ്റെ ഓടിച്ച കാര്‍ നിയന്ത്രണംവിട്ടോടി മറ്റൊരു വാഹനത്തില്‍ ഇടിച്ചു അതില്‍ സഞ്ചരിച്ചിരുന്ന വ്യക്തിക്ക് പരുക്കും പറ്റി.

ഡാന്‍റ്റെ വ്രയ്റ്റ് ഒരു കുലപ്പുള്ളിയോ അതുപോലുള്ള ഹീന കൃത്യങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള ആളുമല്ല. ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിയമപാലകര്‍ക്ക് അറിയാം എവിടെ താമസിക്കുന്നു,സഞ്ചാര മാര്‍ഗ്ഗങ്ങളും  ഇന്നല്ലഎങ്കില്‍ നാളെ ഇയാളെ ഇവര്‍ക്ക് പിടികൂടുന്നതിന് പറ്റുമായിരുന്നു.  പിന്നെന്തിനായിരുന്നു ഈയൊരു എടുത്തുചാട്ടം?

അപ്പോള്‍ അതല്ല അവിടെ സംഭവിച്ചത് പോലിസിന് അവരുടെ അധികാര പ്രകടനമാണ് ഒരു മനുഷ്യ ജീവനേക്കാള്‍ വലുത്. മുന്‍കാലങ്ങളില്‍ സ്കൂള്‍ അധ്യാപകര്‍ അവരുടെ പ്രാധാന്യത സ്ഥാപിക്കുന്നതിന് കുട്ടികളെ തല്ലി പഠിപ്പിക്കുവാന്‍ ശ്രമിക്കുന്ന രീതികള്‍ നാം കണ്ടിട്ടുണ്ട് അതാണ് ഇവിടെ നടന്നത്. പോലീസിന്റ്‌റെ അഭിമാനം, മഹത്വം അതിന് കോട്ടംതട്ടിക്കൂടല്ലോ.
കഴിഞ്ഞ വര്‍ഷം മിനസോട്ടയില്‍ നടന്ന  ജോര്‍ജ് ഫ്‌ലോയിഡ് കൊലയുടെ കോടതി വിചാരണ നടക്കുന്ന സമയമാണ് ഈയൊരു സംഭവവും അരങ്ങേറുന്നത്. അന്നു കരുതി ഇനി പോലീസ്, പ്രതികളെ കൈകാര്യീ ചെയ്യുന്നതില്‍ കുറച്ചുകൂടി സൂഷ്മത കാട്ടും എന്നെല്ലാം. അതെല്ലാം തെറ്റ്.


Facebook Comments

Comments

 1. citizen

  2021-04-14 18:46:49

  When people resists arrest, punish them with mandatory prison for 5 years. Just like Trump did when people started toppling the statue. Don't kill.

 2. TRUMP VS BIDEN

  2021-04-13 18:01:31

  DON'T BREAK THE LAW, THE LAW WON'T BREAK YOU. In another news, the transportation secretary made this claim: According to the new "infrastructure", 19 million jobs will be created. Upon questioning the validity of his statement, the number turned out to be less than 3 million. Do these people take any responsibility in reporting the facts? Or, are they thinking that we all are idiots? In another news, White house's border coordinator Roberta S. Jacobson resigns. But it was reported as "Retiring". There are differences between resignation and retirement. Do they still think that we are all idiots? Well, we may have another 3+ years to remain under the label "fools". Watch the "SIMSON" cartoons for more political enlightenment. :)

 3. JACOB

  2021-04-13 17:12:15

  Teach the kids to respect authority and obey the laws. To become an economic power, make sure kids get good education, skills and jobs. No shortcuts to economic prosperity. West Bengal tried lawlessness in the 1960's. Now Bengalis come to Kerala for jobs. The absence of a father figure in the house is affecting the black kids in a negative way. Problem cannot be fixed by militancy or rioting. Smart kids are getting high paying jobs. Google or FB will not hire uneducated trouble makers. This is not a racist comment.

 4. True American

  2021-04-13 16:13:51

  BLM got a golden opportunity for looting and rioting. 32 stores were destroyed. 3 of those stores were owned by Indian Americans. If this kid just obeyed the order from the police, results will be different. In the first 3 months of this year, 795 shootings occurred in Chicago alone. 155 fatalities. No publicity, or looting or rioting because most of the shootings were by black Americans. Most of the victims also were black Americans. Black lives matter.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം 40)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

ബൈഡന്റെ കുഴല്‍ സ്വപ്നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഫെയ്സ്ബുക്കും മറ്റ് ടെക് കമ്പനികളും 'രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് ട്രംപ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നെവാഡയിലെ വേശ്യാലയങ്ങൾ തുറക്കാൻ അനുമതി

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

View More