കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയ!െന്‍റ ഭാര്യ കമലക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ചെറുമകന്‍ ഇഷാനെ പരിചരിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു കമല. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് ചുമയും നേരിയ ലക്ഷണങ്ങളും കണ്ടത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍, മറ്റ് പ്രശ്‌നങ്ങളൊന്നും ഇവര്‍ക്കില്ലെന്ന് പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
മുഖ്യമന്ത്രിയും മകളും മരുമകനും ഗണ്‍മാനുമടക്കം ചികിത്സയിലും ക്വാറന്‍റീനിലുമുള്ള മറ്റുള്ളവര്‍ക്കൊന്നും ലക്ഷണങ്ങളോ പ്രശ്‌നങ്ങളോ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും ചെറുമകനും ഏപ്രില്‍ എട്ടിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചെറുമകനെ പരിചരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ഭാര്യ കമല ആശുപത്രിയില്‍ എത്തിയത്.