Image

പാൻഡമിക്കിനെ തുടർന്ന് അമേരിക്കയിൽ അഞ്ചിലൊരാൾ വീതം മാനസിക ചികിൽസ തേടുന്നതായി സി ഡി സി

പി.പി.ചെറിയാൻ Published on 14 April, 2021
പാൻഡമിക്കിനെ തുടർന്ന് അമേരിക്കയിൽ അഞ്ചിലൊരാൾ വീതം മാനസിക ചികിൽസ തേടുന്നതായി സി ഡി സി
ന്യൂയോർക്ക്: കോവിഡ് മഹാമാരി അമേരിക്കയിൽ ആരംഭിച്ചതിനുശേഷം മാനസിക ചികിൽസ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി സി ഡി സിയുടെ പുതിയ പഠനത്തിൽ പറയുന്നു.
അമേരിക്കൻ ജനതയുടെ അഞ്ചിൽ ഒരാൾ വീതം മാനസിക രോഗത്തിന് ചികിൽസ തേടുന്നതായും മരുന്നുകൾ കഴിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിൽ കഴിഞ്ഞ 8 മാസത്തിനുള്ളിൽ മെന്റൽ ഹെൽത്ത് പ്രിസ്ക്രിപ്ഷൻ 6.5 ശതമാനമാണ് വർദ്ധിച്ചിരിങ്ങന്നത്. 18 സംസ്ഥാനങ്ങളിൽ 10 മുതൽ 20 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
സൗത്ത് കരോലിന കോൺവെ മെന്റൽ ഹെൽത്തിലെ സൈക്കോളജിസ്റ്റുകൾ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്ട്രെസ്സ് ,ആങ്സൈറ്റി, ഡിപ്രഷൻ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിൽസിച്ചു വരുന്നു. വിദ്യാഭ്യാസ രീതിയിൽ വന്ന മാറ്റത്തെ തുടർന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും മാതാപിതാക്കളും സാമ്പത്തിക ബുദ്ധിമുട്ടുമൂലവും ജോലി നഷ്ടപ്പെട്ടതിനെ തുടർന്നും മാനസിക സമ്മർദ്ദത്തിലായവരു ഇവിടെ ചികിൽസയ്ക്കായി എത്തുന്നു.
ഈ ഡേറ്റായിൽ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19-നെ അതിജീവിച്ചവരിൽ നിരവധി പേർക്ക് ന്യൂറോളജിക്കൽ ഡിസ്ഓർഡേഴ്സ് കണ്ടുവരുന്നുവെന്നതാണ്.
പാൻഡമിക്ക് ഇനിയും നീണ്ടു നിൽക്കുകയാണെങ്കിൽ ഭാവി തലമുറയുടെ മാനസികാവസ്ഥയെ അത് കാര്യമായി ബാധിക്കും. കൗൺസലിംഗും മെന്റൽ ഹെൽത്ത് ഇവാലുവേഷനും മാത്രമേ ഇതിന് പ്രതിവിധിയായുള്ളുവെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
പാൻഡമിക്കിനെ തുടർന്ന് അമേരിക്കയിൽ അഞ്ചിലൊരാൾ വീതം മാനസിക ചികിൽസ തേടുന്നതായി സി ഡി സി
പാൻഡമിക്കിനെ തുടർന്ന് അമേരിക്കയിൽ അഞ്ചിലൊരാൾ വീതം മാനസിക ചികിൽസ തേടുന്നതായി സി ഡി സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക