Image

പുതുവത്സരമാഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്‍റ് ബൈഡന്‍

Published on 14 April, 2021
പുതുവത്സരമാഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന്  പ്രസിഡന്‍റ് ബൈഡന്‍
വാഷിംഗ്‌ടണ്‍: വൈശാഖി, സോങ്ക്രാന്‍, തുടങ്ങിയ തദ്ദേശീയ പുതുവത്സര ഉത്സവങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന്  പ്രസിഡന്‍റ് ജോ ബൈഡന്‍.

ദക്ഷിണേഷ്യന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ സമൂഹങ്ങള്‍ക്കാണ് അദ്ദേഹം ട്വിറ്ററിലൂടെ ആശംസ നേര്‍ന്നത്. വേനല്‍ക്കാലത്തിന്‍റെ ആരംഭത്തെയും വസന്തകാലത്തെയുമാണ് ഈ ആഘോഷങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. കന്നഡയില്‍ ഉഗാദി, പശ്ചിമബംഗാളില്‍ നബ വര്‍ഷ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

വസന്തകാലത്താണ് ഇന്ത്യയില്‍ ചൈത്ര നവരാത്രി അല്ലെങ്കില്‍ വസന്ത് നവരാത്രി ആഘോഷിക്കുന്നത്. ഇത് ഹിന്ദുസമൂഹത്തിന്‍റ ഒന്‍പത് ദിവസത്തെ പ്രധാന ആഘോഷമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ഏപ്രില്‍ 13 മുതല്‍ ഏപ്രില്‍ 22 വരെയാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക