Image

സാന്‍ഡിയാഗോ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

Published on 15 April, 2021
സാന്‍ഡിയാഗോ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
സാന്റിയാഗോ :കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ മലയാളി അസോസിയേഷന്റെ (SDM) 2021  2023  കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.  പ്രസിഡന്റായി ശ്യാം ശങ്കറും സെക്രട്ടറിയായി ഡോ.സിനു പോളും, വൈസ് പ്രസിഡന്റായി വിധു എം നായരും, ട്രഷററായി ഡോ. മനീഷ് കെഎമ്മും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ ഭരണനിര്‍വഹണ സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
   
കഴിഞ്ഞ ശനിയാഴ്ച, ഏപ്രില്‍ 10നു രാവിലെ ഒരുമണി മുതല്‍ഓണ്‍ലൈന്‍ ആയി തുടങ്ങിയ പോളിംഗ് രാത്രിഎട്ടുമണിക്കാണ് അവസാനിച്ചത്. രണ്ടുഘട്ടങ്ങളിയായി നടന്ന തിരെഞ്ഞെടുപ്പില്‍ എണ്‍പതുശതമാനത്തിലധികം പേര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ആയതുകൊണ്ടുതന്നെ രാത്രി എട്ടരയോടെ പുതിയ ഭാരവാഹികളെ ഇലെക്ഷന്‍ കമ്മിഷണര്‍ പ്രഖ്യാപിക്കുകയുംചെയ്തു.

രണ്ടുവര്‍ഷമാണ് പുതിയഭാരവാഹികളുടെ കാലാവധി. കോവിഡ് മഹാമാരിക്കിടയിലും സജീവമായ സംഘടന സാന്റിയാഗോയിലെ മലയാളി സമൂഹത്തിനിടയില്‍ നിരവധി കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.  

പുതിയഭാരവാഹികള്‍: ശ്യാംശങ്കര്‍ (കൊട്ടാരക്കര)  പ്രസിഡന്റ്, വിധു എം നായര്‍ (മല്ലപ്പള്ളി)  വൈസ് പ്രസിഡന്റ്, ഡോ. സിനുപോള്‍ (കോതമംഗലം)  സെക്രട്ടറി, ഡോ. മനീഷ്‌കെഎം (പുതുപ്പള്ളി)  ട്രഷറര്‍.
ബോര്‍ഡ്ഓഫ് ഡയറക്ടര്‍സ്: ആശ മാരാര്‍ (തൃശൂര്‍), ദീപു തോമസ് (അടൂര്‍), ഋഷികേശ് ഉണ്ണി (എറണാകുളം), ഷാലിമ സിദ്ധീഖ് (എറണാകുളം), സോണി കോയിതറ (എറണാകുളം).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക