Image

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

Published on 15 April, 2021
പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം
രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണം ഇതാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി.

ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്ബിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല.

നിലവില്‍ തുടക്കത്തില്‍ രോഗം വ്യാപനത്തിന് കാരണമായ വൈറസിനെതിരായ വാക്‌സീന്‍ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇരുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

കൊവിഡ് രോഗവ്യാപന തീവ്രതയും വൈറസിന്റെ ജനിതക വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടാകാമെന്നും പരിശോധിച്ച സാമ്ബികളുകളില്‍ നല്ലൊരു ശതമാനത്തിലും ജനിതക വ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യമുണ്ടെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ വിജയരാഘവനും അഭിപ്രായപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക